entertainment

രണ്ട് തവണ അബോർഷനായിരുന്നു, മൂന്നാമതായി ജനിച്ച കുഞ്ഞാണ് ശ്വേത- സുജാത മോഹൻ

മലയാളികളുടെ പ്രീയപ്പെട്ട ​ഗായികയാണ് സുജാത. കൊഞ്ചി കൊ‍ഞ്ചിപ്പാടുന്ന ആ ശൈലി ഇഷ്ടപ്പെടാത്ത മലയാളികളില്ല. ചെറുതായിരിക്കുമ്പോൾ മുതൽ ​ഗാനമേളകളിലും മറ്റും പാടിയാണ് സുജാതയുടെ തുടക്കം. ചെറുപ്പത്തിൽ ദാസേട്ടനോടൊപ്പം പാടാൻ സാധിച്ചതൊക്കെ സുജാത പറഞ്ഞിട്ടുണ്ട്. സിനിമാത്തിരക്കുകൾക്കിടെയിലും മിനിസ്‌ക്രീൻ രംഗത്തും സജീവമാണ് സുജാത മോഹൻ. സുജാതയുടെ മകൾ ശ്വേത മോഹനും എല്ലാവർക്കും പ്രിയപ്പെട്ട ഗായികയാണ്. ശ്വേതയുടെ പാട്ടുകളും മലയാളികൾ ഏറ്റെടുത്തിരുന്നു.

1975ൽ അർജുനൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ‘ടൂറിസ്റ് ബംഗ്ലാവ്’ എന്ന സിനിമയിലെ ‘കണ്ണെഴുതി പൊട്ടുതൊട്ട്…’ എന്ന ഗാനത്തിലൂടെ പിന്നണി ഗായികയായപ്പോൾ സുജാത കേവലം ആറാം ക്ലാസ് വിദ്യാർത്ഥിനി മാത്രമായിരുന്നു. ഡോക്ടറായ മോഹൻ ആണ് സുജാതയുടെ ഭർത്താവ് ഇപ്പോഴിതാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ,

‌വീട്ടിലെ ഒറ്റ പെൺകുട്ടി ആയിരുന്നു ഞാൻ. അച്ഛൻ ചെറിയ പ്രായത്തിലേ മരിച്ചു. പെൺകുട്ടികൾ പാട്ട് പാടി നടക്കുന്നതൊന്നും അം​ഗീകരിക്കാത്ത കാലമായിരുന്നു. നല്ല ആലോചന വന്നാൽ കല്യാണം കഴിപ്പിക്കാമെന്ന് വീട്ടുകാർ തീരുമാനിച്ചിരുന്നു, ദാസേട്ടന്റെ ​ഗുരു ചെമ്പൈ സ്വാമിയുടെ സുഹൃത്തുക്കൾ ആയിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം. ദാസേട്ടന്റെ കൂടി ഞാൻ കച്ചേരിക്ക് പോവാറുണ്ടായിരുന്നു. ആ പരിചയം വെച്ചാണ് കല്യാണ ആലോചന വന്നത്.

ചെറിയ പ്രായത്തിൽ പാടുമ്പോൾ തൊട്ടേ ധാരാളം എതിർപ്പുകൾ ഉണ്ടായിരുന്നു. അമ്മ വിധവയാണ് കുട്ടിയെ പറഞ്ഞയക്കരുത് എന്നൊക്കെ കേട്ട് ഒന്നും വേണ്ട ഞാൻ വീട്ടമ്മയായി കഴിയാമെന്ന് കരുതി. എനിക്കത് പ്രശ്നം ആയിരുന്നില്ല. പക്ഷെ ഇദ്ദേഹത്തിന് സം​ഗീതം വളരെ ഇഷ്ടം ആയിരുന്നു. പാട്ട് നിർത്തരുതെന്ന് പറഞ്ഞു.

അദ്ദേഹത്തിന് ജോലി കിട്ടി ഞങ്ങൾ ചെന്നൈയിലെത്തി. ചെന്നെെയിൽ വന്നതിന് ശേഷമായിരുന്നു ​ഗർഭിണി ആയത്. രണ്ട് വട്ടം അബോർഷൻ ആയി. അത് ഒരു വിഷമം ആയി നിന്നു. കുഞ്ഞുങ്ങൾ എന്റെ വീക്ക്നെസ് ആയിരുന്നു. പാട്ടൊക്കെ അതിന് ശേഷം മതി എന്ന് വിചാരിച്ച് മൂന്നാം വട്ടം ​ഗർഭിണി ആയപ്പോൾ 9 മാസവും ഞാൻ ബെഡ‍് റെസ്റ്റിൽ ആയിരുന്നു. ആ കുഞ്ഞാണ് ശ്വേത.

ശ്വേതയെ ​ഗർഭിണി ആയിരിക്കുമ്പോൾ 9 മാസം ആയപ്പോൾ ഞാൻ ഒരു കച്ചേരി കേൾക്കാൻ പോയി. പ്രസവത്തിന് 21 ദിവസം കൂടി ഉണ്ടായിരുന്നു. ഇനി ചെറുതായി പുറത്തേക്കൊക്കെ പോവാമെന്ന് ഡോക്ടർ പറഞ്ഞു. അന്ന് ദാസേട്ടൻ, സുശീലാമ്മ, ജയൻ ചേട്ടൻ തുടങ്ങി എല്ലാവരുമുള്ള കച്ചേരി ആയിരുന്നു. അത് കേട്ട് അടുത്ത ദിവസം കുഞ്ഞ് ജനിച്ചു.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

7 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

18 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

36 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

40 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago