മലയാളികളുടെ പ്രീയപ്പെട്ട ഗായികയാണ് സുജാത. കൊഞ്ചി കൊഞ്ചിപ്പാടുന്ന ആ ശൈലി ഇഷ്ടപ്പെടാത്ത മലയാളികളില്ല. ചെറുതായിരിക്കുമ്പോൾ മുതൽ ഗാനമേളകളിലും മറ്റും പാടിയാണ് സുജാതയുടെ തുടക്കം. ചെറുപ്പത്തിൽ ദാസേട്ടനോടൊപ്പം പാടാൻ സാധിച്ചതൊക്കെ സുജാത പറഞ്ഞിട്ടുണ്ട്. സിനിമാത്തിരക്കുകൾക്കിടെയിലും മിനിസ്ക്രീൻ രംഗത്തും സജീവമാണ് സുജാത മോഹൻ. സുജാതയുടെ മകൾ ശ്വേത മോഹനും എല്ലാവർക്കും പ്രിയപ്പെട്ട ഗായികയാണ്. ശ്വേതയുടെ പാട്ടുകളും മലയാളികൾ ഏറ്റെടുത്തിരുന്നു.
1975ൽ അർജുനൻ മാസ്റ്ററുടെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ‘ടൂറിസ്റ് ബംഗ്ലാവ്’ എന്ന സിനിമയിലെ ‘കണ്ണെഴുതി പൊട്ടുതൊട്ട്…’ എന്ന ഗാനത്തിലൂടെ പിന്നണി ഗായികയായപ്പോൾ സുജാത കേവലം ആറാം ക്ലാസ് വിദ്യാർത്ഥിനി മാത്രമായിരുന്നു. ഡോക്ടറായ മോഹൻ ആണ് സുജാതയുടെ ഭർത്താവ് ഇപ്പോഴിതാ ജീവിതത്തെക്കുറിച്ച് പറയുകയാണ് താരം, വാക്കുകളിങ്ങനെ,
വീട്ടിലെ ഒറ്റ പെൺകുട്ടി ആയിരുന്നു ഞാൻ. അച്ഛൻ ചെറിയ പ്രായത്തിലേ മരിച്ചു. പെൺകുട്ടികൾ പാട്ട് പാടി നടക്കുന്നതൊന്നും അംഗീകരിക്കാത്ത കാലമായിരുന്നു. നല്ല ആലോചന വന്നാൽ കല്യാണം കഴിപ്പിക്കാമെന്ന് വീട്ടുകാർ തീരുമാനിച്ചിരുന്നു, ദാസേട്ടന്റെ ഗുരു ചെമ്പൈ സ്വാമിയുടെ സുഹൃത്തുക്കൾ ആയിരുന്നു ഇദ്ദേഹത്തിന്റെ കുടുംബം. ദാസേട്ടന്റെ കൂടി ഞാൻ കച്ചേരിക്ക് പോവാറുണ്ടായിരുന്നു. ആ പരിചയം വെച്ചാണ് കല്യാണ ആലോചന വന്നത്.
ചെറിയ പ്രായത്തിൽ പാടുമ്പോൾ തൊട്ടേ ധാരാളം എതിർപ്പുകൾ ഉണ്ടായിരുന്നു. അമ്മ വിധവയാണ് കുട്ടിയെ പറഞ്ഞയക്കരുത് എന്നൊക്കെ കേട്ട് ഒന്നും വേണ്ട ഞാൻ വീട്ടമ്മയായി കഴിയാമെന്ന് കരുതി. എനിക്കത് പ്രശ്നം ആയിരുന്നില്ല. പക്ഷെ ഇദ്ദേഹത്തിന് സംഗീതം വളരെ ഇഷ്ടം ആയിരുന്നു. പാട്ട് നിർത്തരുതെന്ന് പറഞ്ഞു.
അദ്ദേഹത്തിന് ജോലി കിട്ടി ഞങ്ങൾ ചെന്നൈയിലെത്തി. ചെന്നെെയിൽ വന്നതിന് ശേഷമായിരുന്നു ഗർഭിണി ആയത്. രണ്ട് വട്ടം അബോർഷൻ ആയി. അത് ഒരു വിഷമം ആയി നിന്നു. കുഞ്ഞുങ്ങൾ എന്റെ വീക്ക്നെസ് ആയിരുന്നു. പാട്ടൊക്കെ അതിന് ശേഷം മതി എന്ന് വിചാരിച്ച് മൂന്നാം വട്ടം ഗർഭിണി ആയപ്പോൾ 9 മാസവും ഞാൻ ബെഡ് റെസ്റ്റിൽ ആയിരുന്നു. ആ കുഞ്ഞാണ് ശ്വേത.
ശ്വേതയെ ഗർഭിണി ആയിരിക്കുമ്പോൾ 9 മാസം ആയപ്പോൾ ഞാൻ ഒരു കച്ചേരി കേൾക്കാൻ പോയി. പ്രസവത്തിന് 21 ദിവസം കൂടി ഉണ്ടായിരുന്നു. ഇനി ചെറുതായി പുറത്തേക്കൊക്കെ പോവാമെന്ന് ഡോക്ടർ പറഞ്ഞു. അന്ന് ദാസേട്ടൻ, സുശീലാമ്മ, ജയൻ ചേട്ടൻ തുടങ്ങി എല്ലാവരുമുള്ള കച്ചേരി ആയിരുന്നു. അത് കേട്ട് അടുത്ത ദിവസം കുഞ്ഞ് ജനിച്ചു.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…