topnews

ആരേയും ഭയക്കുന്നില്ല, പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നു: സുജയ പാർവതി

ബിജെപിയുടെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസിന്റെ പരിപാടിയിൽ പങ്കെടുത്ത മാധ്യമ പ്രവർത്തക സുജയ പാർവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബിഎംഎസ് ആദരിക്കപ്പെടേണ്ട സംഘടനയാണെന്നും മോദിയുടെ ഭരണനേട്ടങ്ങൾ അവഗണിക്കാനാകില്ലെന്നുമാണ് സുജയ സമ്മേളനത്തിൽ പറഞ്ഞത്. പിന്നാലെ സുജയക്കെതിരെ വൻ വിമർശനവും ഉയർന്നു വന്നിരുന്നു. കേരളത്തിലെ പീഡനക്കണക്കുകൾ ചൂണ്ടിക്കാട്ടി സ്ത്രീകൾ സുരക്ഷിതരല്ലെന്നും വ്യക്തമാക്കിയ മാധ്യമ പ്രവർത്തക സുജയ പാർവതിക്ക് നേരെ സൈബർ സഖാക്കളുടെ കടന്നാക്രമണമാണ്.

ഇപ്പോളിതാ ബിഎംഎസ് വനിതാ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് തന്റെ നിലപാട് വീണ്ടും വ്യക്തമാക്കിയിരിക്കുകയാണ് സുജയ പാർവതി. പ്രധാനമന്ത്രിയെ കുറിച്ച് നടത്തിയ പ്രസ്താവനയിൽ ഉറച്ചുതന്നെ നിൽക്കുന്നതായും വിമർശനങ്ങൾ ഉയർന്നെന്ന് കരുതി നിലപാട് മാറ്റില്ലെന്നും അവർ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് ബിഎംഎസ് വേദിയിൽ പറഞ്ഞത് തന്റെ നിലപാട് തന്നെയാണ്. അത് മാറ്റാൻ തയ്യാറല്ല. മാദ്ധ്യമ പ്രവർത്തക എന്ന നിലയിൽ പ്രൊഫഷനോട് നൂറ് ശതമാനം ആത്മാർത്ഥത പുലർത്തിത്തന്നെയാണ് ജോലി ചെയ്തിട്ടുള്ളത്. മാദ്ധ്യമ ധർമ്മത്തിനെതിരായ ഒന്നും തന്നെ ചെയ്തിട്ടില്ല. രാഷ്ട്രീയ കാഴ്ചപ്പാടിനെയും ജോലിയേയും രണ്ടായിട്ടാണ് കാണുന്നത്. പ്രതിഷേധങ്ങൾ ഉയർന്നെന്ന് കരുതി നിലപാട് മാറ്റാൻ താൻ തയ്യാറല്ലെന്നും സുജയ പറഞ്ഞു

തൃപ്പുണ്ണിത്തുറയിൽ വനിതാ ദിനത്തിൽ ബിഎംഎസ് സംഘടിപ്പിച്ച വനിതാ സംഗമത്തിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞുകൊണ്ടുള്ള സുജയയുടെ പരാമർശം. ഇക്കഴിഞ്ഞ ഒമ്പത് വർഷക്കാലം കൊണ്ട് നമ്മുടെ രാജ്യം കൈവരിച്ച നേട്ടങ്ങൾ എന്തൊക്കെയാണെന്ന് ഒന്ന് തിരിഞ്ഞുനോക്കിയാൽ മനസ്സിലാകുമെന്നും അതിന് മുമ്പ് രാജ്യത്തിന്റെ അവസ്ഥ എങ്ങനെയായിരുന്നു എന്ന് ചിന്തിക്കണമെന്നും സുജയ പ്രസംഗത്തിൽ പറഞ്ഞു. ഇന്ത്യയുടെ ചരിത്രത്തിൽ മാത്രമല്ല, നമ്മുടെയൊക്കെ ജീവിതത്തിൽ തന്നെ മാറ്റം വരുത്തിയ ഒമ്പത് വർഷങ്ങളാണ് കടന്നുപോയതെന്നും സുജയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നീതിക്കായി തീ ആവുക വനിതാ ദിനാശംസകൾ എന്നായിരുന്നു സുജയയുടെ പ്രസംഗത്തിന്റെ അവസാനം പറഞ്ഞത്.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

14 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

35 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

36 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

52 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

1 hour ago