ഇന്ത്യയുടെ തലയെടുപ്പായ ഹിമാലയന്‍ മലനിരകളുടെ ബഹിരാകാശ കാഴ്ച പുറത്തുവിട്ട് യു.എ.ഇ. ബഹിരാകാശ സഞ്ചാരി സുല്‍ത്താന്‍ അല്‍ നെയാദി. മഞ്ഞ് പുതച്ച മേഘങ്ങള്‍ പൊതിഞ്ഞ ഹിമാലയ പര്‍വതനിരകളുടെ ദൃശ്യമാണ് ചിത്രത്തില്‍ ഉള്ളത്. എവറസ്റ്റ് കൊടുമുടിയുടെ ആസ്ഥാനം. ഭൂമിയിലെ സമുദ്രനിരപ്പില്‍നിന്ന് ഏറ്റവും ഉയരമുള്ള പോയിന്റ്. നമ്മുടെ ഗ്രഹത്തിലെ സമ്പന്നമായ പ്രകൃതിയുടെ അടയാളങ്ങളിലൊന്നാണ് ഈ പര്‍വതങ്ങള്‍. ചിത്രത്തിനൊപ്പം പങ്കുവെച്ച കുറിപ്പില്‍ നെയാദി പറഞ്ഞു.
സുല്‍ത്താന്‍ അല്‍ നെയാദി യു.എ.ഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരികളില്‍ ഒരാളാണ്. 2023 മാര്‍ച്ചിലാണ് നെയാദി ബഹിരാകാശ നിലയത്തില്‍ എത്തിയത്. ഏറ്റവും അധികം നാള് ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ, ബഹിരാകാശ നടത്തത്തിനിറങ്ങിയ ആദ്യ യു.എ.ഇ. ബഹിരാകാശ സഞ്ചാരി കൂടിയാണ് അദ്ദേഹം. അതേസമയം രാജ്യാന്തര ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി സുൽത്താൻ അൽ നെയാദി അടുത്തമാസം ഭൂമിയിലേക്ക് മടങ്ങും. തിരിച്ചെത്തുന്ന ദിവസം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഓഗസ്റ്റ് 3ന് 5 മാസം പൂർത്തിയാക്കും പോയിട്ട്. ഓഗസ്റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ ആയിരിക്കും നാട്ടിൽ എത്തുന്നത് എന്നാണ് സൂചന.
ബഹിരാകാശ നിലയത്തിൽ ഏറ്റവും കൂടുതൽ ദിവസം ചെലവഴിച്ച ആദ്യ അറബ് വംശജൻ എന്ന നേട്ടം സ്വന്തമാക്കിയാണ് അദ്ദേഹം എത്തുന്നത്. കഴിഞ്ഞ മാർച്ച് 3നാണ് അദ്ദേഹം ബഹിരാകാശ നിലയത്തിലെത്തിയത്. ബഹിരാകാശത്ത് 7 മണിക്കൂർ നടന്നതിന്റെ പേരിൽ അദ്ദേഹം ചരിത്ര ദൗത്യം പൂർത്തിയാക്കി.
ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര് മരിച്ചെന്നാണ് ഔദ്യോഗിക…
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…