Categories: trending

സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണിക്ക് കളമശേരി എസ്.ഐയുടെ ‘വൈറല്‍’ മറുപടി, കൈയ്യടിച്ച് ഏവരും

‘യൂണിഫോമിട്ടതേ ടെസ്റ്റെഴുതി പാസായാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരെ കൊണ്ടിരുത്ത്, നിങ്ങള്‍ പറയുന്നതുപോലെ ചെയ്യാന്‍ കഴിയില്ല’. കളമശേരി എസ്.ഐ അമൃത് രംഗന്റെ ഈ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍. സിപിഎം കളമശേരി ഏരിയാ സെക്രട്ടറി വിഎം സക്കീര്‍ ഹുസൈനോടായിരുന്നു എസ് ഐയുടെ ഇത്തരം മറുപടികള്‍. ഇരുവരും തമ്മിലുള്ള ഫോണ്‍സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ കുസാറ്റ് കാമ്പസില്‍ നിന്ന് പൊലീസ് വാഹനത്തില്‍ കയറ്റിയത് ചോദ്യം ചെയ്യാനാണ് സക്കീര്‍ എസ്.ഐയുമായി ബന്ധപ്പെട്ടത്.

ഇരുവരുടെയും സംഭാഷണത്തില്‍ നിന്ന്

സക്കീര്‍ ഹുസൈന്‍ : യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐയുടെ ജില്ലാ പ്രസിഡന്റിനെ വണ്ടിയിലേക്ക് കയറ്റി തെറി പറഞ്ഞുവെന്ന സംഭവമുണ്ടായി

എസ്.ഐ : ഇവിടെ അടിനടന്നു. ഒരു പയ്യന്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്നു. ഇങ്ങോട്ടുവന്ന പയ്യനെ അമിനിറ്റിയില്‍ കൊണ്ടാക്കിയിട്ടുണ്ട്. അതുമാത്രമാണുണ്ടായിട്ടുള്ളത്. ഇപ്പോഴും പ്രശ്നം നടക്കുകയാണ്. ഞാന്‍ അതിനിടയില്‍ നില്‍ക്കുകയാണ്.

സക്കീര്‍ഹുസൈന്‍: അവന്‍ എസ്.എഫ്.ഐയുടെ ജില്ലാ ഭാരവാഹിയാണെന്ന് പറഞ്ഞല്ലോ, നിങ്ങള്‍ വളരെ മോശമായിട്ടല്ലേ പെരുമാറിയത്.

എസ്.ഐ: ഇങ്ങനെ ചിന്തിച്ചാല്‍ ഞാനെന്താ പറയുക. അങ്ങനെയൊരു സാഹചര്യമായിരിക്കും, അങ്ങനെ സംസാരിച്ചു എന്നൊക്കെ എടുക്കുകയാണെങ്കില്‍ ഒന്നും പറയാനില്ല. കുറെ കുട്ടികള്‍ നില്‍ക്കുന്നിടത്തേക്കാണ് അവന്‍ വന്നത്. അവനെ അമിനിറ്റിയിലേക്ക് മാറ്റുകയാണ് ചെയ്തത്. നിങ്ങള്‍ അവര്‍ പറയുന്ന സൈഡില്‍ നിന്നാണ് വര്‍ത്തമാനം പറയുന്നതെങ്കില്‍ എനിക്കൊന്നും ചെയ്യാനില്ല. മനസിലായോ. കുറെ കുട്ടികള്‍ ഓടിവരുന്നു. അതിനിടയിലേക്ക് അവന്‍ വരുന്നു. ഞങ്ങള്‍ക്ക് പണിയെടുക്കേണ്ടേ. ഈ കുട്ടികള്‍ തമ്മിലടിച്ച് ചോര കണ്ടോണ്ടിരിക്കാന്‍ പറ്റാത്തതുകൊണ്ടല്ലേ ഇടപെടുന്നത്. ഇവര്‍ അടിച്ചുചാകുന്നത് എനിക്ക് കണ്ടോണ്ടിരിക്കാന്‍ പറ്റുമോ.

സക്കീര്‍ഹുസൈന്‍: ഇന്ന് അടിയുണ്ടാകുമെന്നും എസ്.എഫ്.ഐ തിരഞ്ഞെടുക്കപ്പെട്ടവരുമായി ആഹ്‌ളാദപ്രകടനം നടത്തുമെന്നും മറ്റൊരു പ്രകടനമുണ്ടാകുമെന്നും മുന്‍കൂട്ടി അറിയിച്ചതല്ലേ

എസ്.ഐ: അതേ, എസ്.എഫ്.ഐയുടെ പ്രകടനം മാന്യമായി കഴിഞ്ഞു. അവിടെ ഞാനുണ്ടായിരുന്നു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. മുന്നില്‍ നടന്നുപോയ നാലഞ്ചുപേരെ അടിച്ചുവെന്ന് പറയുന്നു. ആര് അടിച്ചുവെന്ന് വ്യക്തമായിട്ടില്ല. സഹാറയിലെ ഹോസ്റ്റലിലെ പയ്യന്റെ തലയില്‍ നിന്നാണ് ചോരകണ്ടത്. എസ്.എഫ്.ഐക്കാര്‍ പറയുന്നു അവര്‍ അടിച്ചുവെന്ന്. അവര്‍ പറയുന്നു എസ്.എഫ്.ഐക്കാര്‍ അടിച്ചുവെന്ന്.

സക്കീര്‍ഹുസൈന്‍: ലീഡര്‍ഷിപ്പിലുള്ള ഒരാള്‍ ഞാന്‍ ഇന്നയാളാണെന്ന് പറഞ്ഞാല്‍ അയാളോട് മാന്യമായി പെരുമാറേണ്ട സമീപനമല്ലേ വേണ്ടത്.

എസ്.ഐ: അമിനിറ്റിയില്‍ എത്തുമ്പോള്‍ ജില്ലാ ചുമതലയുള്ളയാളാണെന്ന് പറഞ്ഞു. അവിടെ ഇറക്കിവിട്ടു. അല്ലെങ്കിലും അവിടെ ഇറക്കും.

സക്കീര്‍ഹുസൈന്‍: ഞാന്‍ ആദ്യമായാണ് വിളിക്കുന്നത്. നിങ്ങളെക്കുറിച്ച് മോശമായ അഭിപ്രായമാണ് പൊതുജനങ്ങള്‍ക്കിടയിലും രാഷ്ട്രീയക്കാരിലും. കളമശേരിയുടെ രാഷ്ട്രീയവും നിലപാടും മനസിലാക്കി ഇടപെടുന്നത് നല്ലതായിരിക്കും.

എസ്.ഐ : എനിക്ക് അങ്ങനെയൊരു നിലപാടില്ല. നേരെ വാ നേരെ പോ എന്ന നിലപാടുള്ളയാളാണ്. ഒരു പാര്‍ട്ടിയോടും കൂറില്ല. ഇവിടെ ഇരിക്കാമെന്നും വാക്ക് പറഞ്ഞിട്ടില്ല. കളമശേരി ആരുടേതാണെങ്കിലും എനിക്ക് പ്രശ്നമില്ല. എനിക്ക് എല്ലാ പിള്ളേരും ഒരു പോലെയാ. ഇവിടുത്തെ നിലപാട് നോക്കിയിട്ട് എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. ഞാന്‍ കളമശേരിയില്‍ വന്നത് ആരുടെയും കാലുപിടിച്ചിട്ടല്ല.

സക്കീര്‍ഹുസൈന്‍ : താങ്കള്‍ മാന്യമായി പെരുമാറണം

എസ്.ഐ: ഇതില്‍ കൂടുതലെങ്ങനെയാണ് മാന്യമായി പെരുമാറുക. നിങ്ങളുടെ ചുമതലയിലുള്ള പയ്യനെ അമിനിറ്റി സെന്ററിലാക്കി. അതില്‍ കൂടുതല്‍ എന്തുചെയ്യണം.

സക്കീര്‍ഹുസൈന്‍: നിങ്ങള്‍ വികാരം കൊള്ളണ്ടാ…

എസ്.ഐ : പിള്ളേര് തമ്മില്‍ തല്ലുന്നത് കണ്ടുനില്‍ക്കില്ല.

സക്കീര്‍ഹുസൈന്‍ : കളമശേരിയില്‍ നിങ്ങള്‍ മാത്രമല്ല എസ്.ഐയായിട്ട് വന്നിട്ടുള്ളത്.

എസ്.ഐ : വളരെ വ്യത്യാസമുണ്ട് സുഹൃത്തേ. അതാണ് വ്യത്യാസം. ഇവിടെ ചത്തുകിടന്നാലും പിള്ളാരേ തല്ലാന്‍ സമ്മതിക്കില്ല. ഈ യൂണിഫോമിട്ടിട്ടാണെങ്കില്‍ ചാകാന്‍ റെഡിയായിട്ടാ വന്നേക്കുന്നത്. നിങ്ങള്‍ എന്താ ചെയ്യുകാന്നു വച്ചാല്‍ ചെയ്യ്. ഇരിക്കാമെന്ന് വാക്കുകൊടുത്തവരാണ് ഇവിടം നശിപ്പിച്ചത്.

സക്കീര്‍ഹുസൈന്‍ : നിങ്ങള്‍ മാന്യമായി സംസാരിക്കൂ, എന്തിനാ ചൂടാകുന്നത്

എസ്.ഐ : നിങ്ങളുടെ ജില്ലയിലെ ഒരു പയ്യന്‍ പറയുന്നതാണ് വിശ്വസിക്കുന്നത്. ചത്ത് പണിയെടുത്തവര്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പറ്റാത്തത് എന്താ.

സക്കീര്‍ഹുസൈന്‍ : താന്‍ പലയാളുകളോടും ചൂടായാണ് സംസാരിക്കുന്നത്. മെക്കിട്ടുകേറി വര്‍ത്തമാനം പറയല്ലേ

എസ്.ഐ : മാന്യമായിട്ട് മാത്രമാണ് സംസാരിച്ചത്.

സക്കീര്‍ഹുസൈന്‍ : രാഷ്ട്രീയ പ്രവര്‍ത്തകരോട് തനിക്ക് പുച്ഛമായിരിക്കാം. മേലുദ്യോഗസ്ഥരോട് ഇങ്ങനെയായിരിക്കില്ലല്ലോ സംസാരിക്കുക.

എസ്.ഐ : രാഷ്ട്രീയക്കാരോട് പുച്ഛമില്ല.

സക്കീര്‍ഹുസൈന്‍ : നിങ്ങള്‍ക്ക് കൊമ്പുണ്ടോ

എസ്.ഐ : എനിക്ക് ഏതായാലും കൊമ്പില്ല, നിങ്ങള്‍ക്ക് കൊമ്പുണ്ടെങ്കില്‍ ചെയ്യ്. യൂണിഫോമിട്ടതേ…ടെസ്റ്റെഴുതി പാസായാണ്. നിങ്ങള്‍ക്ക് ഇഷ്ടമുള്ളയാളിനെ കൊണ്ടിരുത്ത്. നിങ്ങള്‍ പറയുന്നതുപോലെ പണിയെടുക്കാന്‍ കഴിയില്ല. പേടിച്ച് ജീവിക്കാന്‍ പറ്റൂല്ല.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

6 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

40 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago