നിഷ കൗർ വെബറിന്റെ ആറാം ജന്മദിനം ആഘോഷമാക്കി സണ്ണി ലിയോൺ. മുംബൈയിലെ പുതിയ വീട്ടിലാണ് താരം മകളുടെ ജന്മദിനം ആഘോഷിച്ചത്. പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എന്റെ പ്രിയപ്പെട്ട പെൺകുട്ടിക്ക് ജന്മദിനാശംസകൾ. നിനക്കിന്ന് ആറു വയസ്സായിരിക്കുന്നു, എനിക്ക് വിശ്വസിക്കാനാവുന്നില്ല. എത്ര വലുതായി നീ. നിന്റെ പപ്പയും ഞാനും നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീയാണ് ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, എന്നാണ് സണ്ണി ചിത്രത്തോടൊപ്പം കുറിച്ചത്.
നിരവധി ആരാധകരുള്ള ബോളിവുഡിന്റെ ചൂടൻ താരമാണ് സണ്ണി ലിയോൺ. ബോളിവുഡ് സിനിമകൾ കൂടാതെ തെന്നിന്ത്യൻ സിനിമകളിലും സണ്ണി ലിയോൺ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലും വൻ ആരാധകരാണ് താരത്തിനുള്ളത്. മലയാളത്തിൽ മമ്മൂട്ടി നായകനായി എത്തിയ മധുരരാജ എന്ന ചിത്രത്തിലെ ഒരു നൃത്ത രംഗത്തിൽ എത്തിയിരുന്നു.
മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോൺ. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. നിഷയെ സണ്ണിയും വെബ്ബറും ചേർന്ന് ദത്തെടുക്കുകയായിരുന്നു. 2017 ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും ചേർന്ന് ഒന്നര വയസ്സു പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്. ഒരു അനാഥാലയത്തിൽ സണ്ണി ലിയോൺ സന്ദർശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നൽകിയത്.കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്. 2011 ലാണ് ബോളിവുഡ് നടി സണ്ണി ലിയോണും ഡാനിയൽ വെബ്ബറും വിവാഹിതരാകുന്നത്. സിഖ് ആചാര പ്രകാരവും ജൂത ആചാര പ്രകാരവുമുള്ള ചടങ്ങുകളോടെയായിരുന്നു വിവാഹം.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…