entertainment

ചെറുപ്പത്തിൽ പോൺ വീഡിയോ കണ്ടപ്പോൾ വെറുപ്പായിരുന്നു, പിന്നീട് ആരാധകർ ഏറെയുള്ള പോൺതാരമായിമാറി

ലോകമെമ്പാടും ആരാധകരുള്ള താരസുന്ദരി സണ്ണി ലിയോണിന് ഇന്ന് മുപ്പത്തിയൊമ്പതാം ജന്മദിനം. കേരളത്തിൽ നിന്നും അല്ലാതെയും സമൂഹ മാധ്യമങ്ങൾ നിറയെ താരത്തിനുള്ള പിറന്നാൾ ആശംസകളാണ് ഉള്ളത്. സമൂഹമാധ്യമങ്ങളിലും സണ്ണി ലിയോൺ ജൻമദിനം ട്രെൻഡിങ്ങാണ്. 1981 മെയ് 13നാണ് കരഞ്ജിത്ത് കൗർ വോഹ്യ എന്ന സണ്ണി ലിയോൺ ജനിച്ചത്. അമേരിക്കൻ പൗരത്വം ഉള്ള ഇന്ത്യൻ വംശജയാണ് സണ്ണി. പ്രസവിക്കാതെ മൂന്നു മക്കളുടെ അമ്മ കൂടിയാണ് ഈ മുൻ പോൺ താരം. പോൺ താരമായാണ് സണ്ണി ലിയോൺ ഏറെ പ്രശസ്തി നേടിയത്.

എന്നാൽ ആദ്യമായി ഒരു പോൺ വീഡിയോ കാണാനിടയായ താരത്തിന് വെറുപ്പാണ് അനുഭവപ്പെട്ടതെന്ന് സണ്ണി ഒരു അഭിമുഖത്തിൽ പങ്കുവച്ചു. പത്തു വയസ്സിൽ ആദ്യമായി ഒരു പോൺ വീഡിയോ കാണാനിടയായപ്പോൾ അയ്യേ, ഇതെന്തു മോശമാണ് എന്നാണ് താൻ പ്രതികരിച്ചതെന്ന് താരം പറഞ്ഞു. എന്നാൽ സണ്ണിയുടെ കരിയർ ആരംഭിച്ചത് പോൺ മേഖലയിലൂടെയാണ്. സണ്ണി ലിയോണിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന വെബ് സീരീസിലും ഇത് പറയുന്നുണ്ട്. താരത്തിന്റെ ഭർത്താവ് ഡാനിയൽ വെബ്ബർ. എല്ലാ ജന്മദിന ആശംസകൾക്കും നന്ദിയുമായി സണ്ണി ലിയോണും ഇൻസ്റ്റാ​ഗ്രാമിൽ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളുടെയെല്ലാം സ്നേഹം ലഭിക്കുന്നു എന്നതിൽ ഞാനെത്രമാത്രം ഭാ​ഗ്യവതിയാണ് നിങ്ങളെല്ലാവരും എന്റെ ജീവിതത്തിന്റെ ഭാ​ഗമാണ്. ഈ ദുരിതകാലവും ഒരു ചെറുചിരിയോടെ നമുക്ക് നേരിടാം.

നീല ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുമുന്നേ ജർമ്മൻ ബേക്കറിയായ ജെഫി ലൂബിലും, പിന്നീട് ടാക്‌സ് ആന്റ് റിട്ടയർമെന്റ് സംരംഭത്തിലും പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിൽ പ്രവേശിച്ചതോടെയാണ് സണ്ണി ലിയോൺ എന്ന പേര് സ്വീകരിച്ചത്.2011ൽ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിലൂടെ ഇന്ത്യൻ റിയാലിറ്റി ഷോയിലും തുടർന്ന് ഇന്ത്യൻ സിനിമാരംഗത്തും എത്തുകയായിരുന്നു സണ്ണി ലിയോൺ. കൂടാതെ സ്പ്ലിറ്റ് വില്ല എന്ന റിയാലിറ്റി ഷോയുടെ അവതാരകയായും പ്രവർത്തിച്ചിട്ടുണ്ട്.

പൂജ ബട്ടിന്റെ ജിസം 2 എന്ന ലൈഗിക ത്രില്ലർ ചിത്രത്തിലൂടെ 2012ൽ ബോളിവുഡിലും അരങ്ങേറ്റം നടത്തി. പിന്നീട് 2013ൽ ജാക്‌പോട്ട്, 2014ൽ റാഗിണി എം. എം.സെ് 2, 2015ൽ ഏക് പെഹലി ലീല എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അവസാനമായി മലയാളത്തിൽ മധുരരാജ എന്ന ചിത്രത്തിലും മോഹമുന്തിരി എന്നു തുടങ്ങുന്ന ഐറ്റം സോം​ഗിൽ മമ്മൂട്ടിയ്ക്കൊപ്പം ചുവടുകളുമായും എത്തി.

Karma News Network

Recent Posts

വിവാഹാഭ്യര്‍ഥന നിരസിച്ചു, യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി;പ്രതി ഒളിവിൽ

ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി. ഹുബ്ബള്ളി വീരാപുര്‍ ഒനി സ്വദേശിയായ അഞ്ജലി അംബിഗര്‍(20)നെയാണ് ഗിരീഷ് സാവന്ത്(21) എന്നയാള്‍…

2 mins ago

സിനിമയിൽ അഭിനയിക്കാൻ പോകുന്നു, പത്തനംതിട്ടയിൽ 14-കാരനെ കാണില്ല

പത്തനംതിട്ട : മല്ലപ്പള്ളിയിൽ 14 നാടുവിട്ടതായി പരാതി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന്…

21 mins ago

മകൾ ചെന്നൈയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു, . അവളും അത്യാവശ്യം പാടുന്ന ആളാണ്- അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകൻ കയ്യടി നേടിയിട്ടുണ്ട്. 17-ാം വയസിൽ സിനിമയിലെത്തിയ അശോകന്റെ സിനിമാ…

30 mins ago

നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധുവായ റിട്ടയേർഡ് അധ്യാപിക മരിച്ചു

കൊച്ചി: നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധു മരിച്ചു. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. നിർമ്മാണം…

43 mins ago

മുറിക്കുള്ളിൽ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞിനെ നായ കടിച്ചു കൊന്നു, നടുക്കം

ഹൈദരാബാദ് : തെലങ്കാനയിൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനെ നായ കടിച്ചുകൊന്നു. കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം.…

53 mins ago

വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: വഞ്ചനാക്കേസിൽ സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് അറസ്റ്റ്. സിനിമ നിർമാണത്തിന്…

58 mins ago