entertainment

തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു അത്, സണ്ണി ലിയോണ്‍ പറയുന്നു

നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണി. പോണ്‍ താരമായിരുന്ന സണ്ണി ബോളിവുഡില്‍ എത്തിയത് ബിഗ് ബോസിലൂടെയാണ്. ജിസം 2 എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറി. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും നടി അഭിനയിച്ചു.

ഇപ്പോള്‍ ആമസോണ്‍ പ്രൈമിന്റെ സൂപ്പര്‍ഹിറ്റ് സ്റ്റാന്റ് അപ്പ് കോമഡി ഷോ ആയ വണ്‍ മൈക്ക് സ്റ്റാന്‍ഡിലൂടെ സ്റ്റാന്റ് അപ്പ് കോമഡയിലും ഒരു കൈ നോക്കുകയാണ് സണ്ണി. ആരുടേയും മനസ് കവരുന്ന തുറന്ന സംസാരം കൊണ്ട് അരങ്ങേറ്റം ഗംഭീരമാക്കിയിരിക്കുകയാണ് സണ്ണി. പരിപാടിയില്‍ തന്റെ പഴയ പല ഓര്‍മ്മകളും സണ്ണി പങ്കുവെക്കുന്നുണ്ട്. അക്കൂട്ടത്തില്‍ സണ്ണി തന്റെ മുന്‍ കാമുകന്‍ റസല്‍ പീറ്റേഴ്സിനെക്കുറിച്ചും മനസ് തുറക്കുന്നുണ്ട്.

താനും റസലും പ്രണയത്തിലായിരുന്നുവെന്നും പക്ഷെ തന്റെ ജീവിതത്തിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു അതെന്നുമായിരുന്നു സണ്ണി പറഞ്ഞത്. ‘ഞങ്ങള്‍ എല്ലാ നശിപ്പിച്ചു. ഞങ്ങള്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളായിരുന്നു. പക്ഷെ പിന്നീട് ഡേറ്റിംഗ് ആരംഭിച്ചിരുന്നു. എന്തിനായിരുന്നു ഞങ്ങള്‍ ഡേറ്റ് ചെയ്തത്? ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നു അത്. ഇന്നും ഞാനത് ഓര്‍ത്ത് സങ്കടപ്പെടുന്നുണ്ട്. കാരണം ഞങ്ങള്‍ക്ക് ഇപ്പോഴും നല്ല സുഹൃത്തുക്കളായിരിക്കാന്‍ സാധിക്കുമായിരുന്നു’- സണ്ണി ലിയോണ്‍ പറഞ്ഞു.

തങ്ങളുടെ പ്രണയ ബന്ധം തകര്‍ന്ന ശേഷം പലപ്പോഴും തന്റെ കോമഡികളില്‍ സണ്ണിയുടെ പേര് റസല്‍ പരാമര്‍ശിച്ചത് താന്‍ അറിഞ്ഞിരുന്നുവെന്നും സണ്ണി പറയുന്നു. ലോകത്തിലെ പ്രശസ്തരായ സ്റ്റാന്റ് അപ്പ് കൊമേഡിയന്മാരില്‍ ഒരാളാണ് റസല്‍. ‘താന്‍ സണ്ണിയോടൊപ്പം പങ്കിട്ട സമയം വളരെ മനോഹരമായിരുന്നു, സണ്ണി ശരിക്കുമൊരു സ്വീറ്റ് ഹാര്‍ട്ട് ആണ്’ എന്നാണ് റസല്‍ പരസ്യമായി പറഞ്ഞിട്ടുള്ളത്.

Karma News Network

Recent Posts

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

29 mins ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

1 hour ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

2 hours ago

കേരളത്തിലെ പാർട്ടിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും, അനിൽ ആന്റണിയ്ക്ക് മേഘാലയയുടെയും നാഗാലാന്‍ഡിന്റെയും ചുമതല

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…

2 hours ago

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

2 hours ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

3 hours ago