topnews

കരഞ്ഞ് പറഞ്ഞിട്ടും കുടിക്കാന്‍ വെള്ളം പോലും തന്നില്ല- യുവതി, വീട്ടിലേക്ക് രഹസ്യമായി ചെല്ലാമെന്നും സമ്മതിച്ചു

കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ വാര്‍ത്തായായിരുന്നു മുളകുപൊടി മോഷ്ടിച്ചെന്ന് ആരോപിച്ച് സൂപ്പര്‍മാര്‍ക്കറ്റില്‍ യുവതിയെ തടഞ്ഞുവെച്ചത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നു. ഇരുപതിനായിരം രൂപ നല്‍കാനില്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായെത്താനുള്ള സൗകര്യമൊരുക്കിയാല്‍ മതിയെന്ന് നാദാപുരത്തെ റുബിയാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരന്‍ പറഞ്ഞതായി യുവതി.അപ്പോഴത്തേ അവസ്ഥയിൽ താൻ അതിനു സമ്മതിച്ചെന്നും സാംസ്കാരിക കേരളത്തേ ഞെട്ടിപ്പിക്കുന്ന ഇരയുടെ വെളിപ്പെടുത്തൽ.രക്ഷപ്പെ ടാനായി താന്‍ അത് സമ്മതിച്ചതായും യുവതി പറയുന്നു.നാദാപുരത്തെ റുബിയാന്‍ സൂപ്പര്‍മാര്‍ക്കറ്റിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ രണ്ടു ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. മരുന്ന് കഴിച്ച് തളര്‍ന്നുവീഴാറായ തനിക്ക് കരഞ്ഞ് പറഞ്ഞിട്ടും കുടിവെള്ളം പോലും നല്‍കിയില്ല. ഫോട്ടോയെടുത്ത് കവര്‍ച്ചക്കാരിയെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ചെയ്യാത്ത തെറ്റിന് കടുത്ത ആരോപണങ്ങള്‍ നേരിട്ട പ്പോള്‍ ആത്മഹത്യയെക്കുറിച്ച് പലവട്ടം ചിന്തിച്ചതായും യുവതി പറഞ്ഞു. മകനെ അംഗനവാടിയിലാക്കി വരുമ്പോഴാണ് സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയത്. അവിടെ നിന്നും സാധനങ്ങള്‍ വാങ്ങി ബില്ല് നല്‍കി വരുമ്പോള്‍ ജീവനക്കാര്‍ മുളകിന്റെ ബില്ലടച്ചിട്ടില്ലെന്ന് പറഞ്ഞ് അകത്തേക്ക് വിളിക്കുകയായിരുന്നു.

നിങ്ങള്‍ മുളക് പാക്കറ്റ് മോഷ്ടിച്ചുവെന്ന് പറഞ്ഞ് അവര്‍ തന്റെ മൊബൈല്‍ ഫോണും ബാഗും വാങ്ങിവെച്ചു. നിങ്ങള്‍ മുന്‍പും പലതവണ ഇവിടെ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ചതായും സൂപ്പര്‍മാര്‍ക്കറ്റ് ഉടമയും ജീവനക്കാരും പറഞ്ഞതായും യുവതി പറയുന്നു. ഒരിക്കല്‍ പോലും താന്‍ ഇവിടെനിന്ന് ഒന്നും മോഷ്ടി ച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ല. ഉച്ചയായതോടെ മക്കള്‍ സ്‌കൂളില്‍ നിന്നും വരുമെന്നും വീട്ടില്‍ ആരുമില്ലെന്നും തന്നെ വിടണമെന്നും ആവശ്യപ്പെട്ടപ്പോള്‍ കാശ് തരാന്‍ ഇല്ലെങ്കില്‍ വീട്ടിലേക്ക് രഹസ്യമായി വരണമെന്ന് പറഞ്ഞു.

രക്ഷപ്പെ ടാനായി താന്‍ അത് സമ്മതിച്ചതായും യുവതി പറയുന്നു.ചില കാര്യങ്ങള്‍ വെള്ളക്കടലാസില്‍ എഴുതിതന്നാല്‍ വിടാമെന്ന് പറഞ്ഞു. എന്തിനാണ് എഴുതി തരുന്നതെന്ന് ചോദിച്ചപ്പോള്‍, അങ്ങനെ ചെയ്തില്ലെങ്കില്‍ നിന്റെ ഫോട്ടോ വാട്സാപ്പിലും ഫെയ്സ്ബുക്കിലും ഇടുമെന്ന് നിന്നെ നാടറിയുന്ന കള്ളിയാക്കിമാറ്റുമെന്നും പറഞ്ഞു. അല്ലെങ്കില്‍ 20,000 രൂപ നല്‍കണമെന്നായി. എന്റെ കൈയില്‍ കാശില്ലെന്ന് പറഞ്ഞപ്പോള്‍ എന്നാല്‍ ഒരു ദിവസം മുഴുവന്‍ ഇവിടെ ഇരിക്കേണ്ടി വരുമെന്ന് പറഞ്ഞു. അതിനിടെ ഫോണിനായി നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും തരാന്‍ തയ്യാറായില്ലെന്നും യുവതി പറയുന്നു.അതിനിടെ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ഒരാളോട് ഫോണ്‍ വാങ്ങി ഭര്‍ത്താവിനെ വിളിച്ച് കാര്യങ്ങള്‍ അറിയിക്കുകയായിരുന്നു. ഭര്‍ത്താവ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തിയതിന് ശേഷമാണ് അവര്‍ തന്നെ പുറത്തുവിട്ടത്. എന്നാല്‍ പുറകുവശത്തുകൂടി മാത്രമെ പോകാവൂ എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒടുവില്‍ ഏറെ അപമാനിതയായി എങ്ങനെയൊക്കയോ പുറത്തെത്തുകയായിരുന്നെന്ന് യുവതി പറയുന്നു. എന്നാല്‍ വീട്ടമ്മയെ പിടിച്ചുവച്ചിട്ടില്ലെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പറയുന്നത്. മോഷണം നടത്തിയത് അറിഞ്ഞപ്പോള്‍ ചോദിക്കാന്‍ ഓഫീസില്‍ വിളിച്ചു വരുത്തുക മാത്രമാണ് ചെയ്തതെന്നാണ് സൂപ്പർമാർക്കറ്റ് ഉടമ വ്യക്തമാക്കി.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

8 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

8 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

9 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

9 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

10 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

10 hours ago