national

സൂപ്പർ സ്റ്റാർ രജനികാന്ത് മകൾ ഐശ്വര്യക്കൊപ്പം തിരുപ്പതിയിൽ

ചെന്നൈ. സൂപ്പർ സ്റ്റാർ രജനികാന്ത് തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി. മകൾ ഐശ്വര്യയ്‌ക്കൊപ്പാണ് താരം ക്ഷേത്രത്തിൽ എത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ബുധനാഴ്ച രാവിലെയാണ് താരം മകൾക്കൊപ്പം ക്ഷേത്രത്തിൽ എത്തിയത്. വഴിപാടുകൾ ചെയ്ത ശേഷം വിവിധ പൂജകളിലും പങ്കെടുത്ത ശേഷമാണ് താരം മടങ്ങിയത്. ക്ഷേത്രത്തിൽ എത്തിയ താരത്തെ ദേവസ്ഥാനം അധികൃതർ സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ രജനികാന്തിന്റെ പേരിലുള്ള ഫാൻ പേജുകളിലാണ് ആദ്യം എത്തിയത്.

വൈകീട്ട് അദ്ദേഹം അമീൻ ബിർ ദർഗയിലും സന്ദർശനം നടത്തി. സംഗീത സംവിധായകൻ എആർ റഹ്മാനൊപ്പമാണ് അദ്ദേഹം ദർഗയിൽ എത്തിയത്. കഴിഞ്ഞ ആഴ്ചയായിരുന്നു രജനീകാന്തിന്റെ 73ാം ജന്മദിനം. ജയിലറാണ് ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന രജനീകാന്തിന്റെ പുതിയ ചിത്രം. സെൽസണിന്റെ സംവിധാന മികവിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിൽ നടക്കുകയാണ്.

 

Karma News Network

Recent Posts

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

2 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

28 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

56 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

1 hour ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago