topnews

അബ്ദുള്‍ നാസര്‍ മഅദ്‌നി അപകടകാരിയായ മനുഷ്യനാണെന്ന് സുപ്രിംകോടതി

ന്യൂ​ഡ​ല്‍​ഹി:പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദ്‌നി അപകടകാരിയായ മനുഷ്യനാണെന്ന് സുപ്രിംകോടതി. ബംഗളൂരു സ്‌ഫോടനക്കേസില്‍ ജാമ്യവ്യവസ്ഥയില്‍ ഇളവുനല്‍കണമെന്ന് ആവശ്യപ്പെട്ട് മഅദ്‌നി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെയുടെ നിരീക്ഷണം. മഅദ്‌നി ഗുരുതരകുറ്റകൃത്യങ്ങളില്‍ പങ്കാളിയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

എസ്‌എ ബോബ്‌ഡെ, ജസ്റ്റിസ് ബോപാന്ന, ജസ്റ്റിസ് രാമസുബ്രഹ്മണ്യം എന്നിവര്‍ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. അനുമതിയില്ലാതെ ബാംഗ്ലൂര്‍ നഗരം വിടരുത് എന്ന നിബന്ധനയില്‍ ഇളവ് നല്‍കണെമെന്നാണ് മഅദ്‌നി ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. 2014 ജൂലൈ 11നാണ് മഅദ്‌നിയ്ക്ക് ജാമ്യം അനുവദിച്ചത്.

2014ല്‍ ജാമ്യം ലഭിച്ചശേഷം മഅദ്‌നിക്കെതിരെ ഒരു പരാതിയുമില്ലെന്ന് മഅദ്‌നിയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയോട് പറഞ്ഞു. ജാമ്യവ്യവസ്ഥ ഒരു ഘട്ടത്തിലും ലംഘിച്ചിട്ടില്ല. കേരളത്തില്‍ പോകാന്‍ സുപ്രിംകോടതി തന്നെ മഅദ്‌നിക്ക് രണ്ട് തവണ അനുമതി നല്‍കിയതും അഭിഭാഷകന്‍ കോടതിയ്ക്കുമുന്നില്‍ ചൂണ്ടിക്കാട്ടി.

ചികിത്സയും സാമ്ബത്തിക ബുദ്ധിമുട്ടും പിതാവിന്റെ അസുഖവും കോടതിയ്ക്കുമുന്നില്‍ മഅദ്‌നിയുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്. മഅദ്‌നിയുമായി ബന്ധപ്പെട്ട ഒരു കേസ് മദ്രാസ് ഹൈക്കോടതി ജഡ്ജി ആയിരുന്ന കാലയളവില്‍ താന്‍ പരിഗണിച്ചിരുന്നോയെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വി രാമസുബ്രഹ്മണ്യം ചോദിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി അടുത്ത ആഴ്ച്ചത്തേക്ക് പരിഗണിക്കാനായി മാറ്റിവെച്ചു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

8 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

9 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

9 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

10 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

10 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

11 hours ago