kerala

റദ്ദാക്കിയ ഐ.ടി നിയമപ്രകാരം വീണ്ടും കേസ് ​; സംസ്​ഥാനങ്ങള്‍ക്ക് നോട്ടീസയച്ച്‌ ​ സുപ്രീം കോടതി

മുംബൈ: ഭരണഘടനയില്‍ ഐ.ടി നിയമത്തിലെ 66 എ വകുപ്പ്​ നീക്കി ​ ആറു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും കേസെടുക്കുന്നത്​ തുടരുന്നതില്‍ കടുത്ത അമര്‍ഷമറിയിച്ച്‌​ സുപ്രീം കോടതി. കേരളമടക്കമുള്ള എല്ലാ സംസ്​ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ​ കോടതി നോട്ടീസ്​ നല്‍കി​. നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നാണ്​ നിര്‍ദേശം.

”കോടതികള്‍ മാത്രമല്ല,​ പൊലീസും വരുമെന്നതിനാല്‍ വിഷയം ഒന്നിച്ചല്ല, വേറിട്ട്​ പരിശോധിക്കുമെന്ന്​ റോഹിങ്​ടണ്‍ നരിമാനും ബി.ആര്‍ ഗാവലും അടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു .

ഇനിയും 66എ പ്രകാരം കേസ്​ എടുക്കരുതെന്നും എഫ്​.ഐ.ആര്‍ സമര്‍പിക്കരുതെന്നും പൊലീസ്​ സ്​റ്റേഷനുകള്‍ക്ക്​ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്​ എന്‍.ജി.ഒ ആയ പി.യു.സി.എല്‍ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പ്രതികരണം. അതെ സമയം റദ്ദാക്കിയ നിയമ പ്രകാരം പുതിയതായി 1,000 ലേറെ കേസുകള്‍ എടുത്തതായി കണ്ടെത്തിയിരുന്നു.

ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍വഴി, കുറ്റകരമായതോ സ്പര്‍ധ ഉളവാക്കുന്നതോ ആയ വിവരങ്ങള്‍, തെറ്റാണെന്നറിഞ്ഞിട്ടും ശത്രുതയോ, പരിക്കോ, വിദ്വേഷമോ, അനിഷ്ടമോ, അപകടമോ, മോശക്കാരനാക്കലോ, അസൗകര്യം ഉണ്ടാക്കലോ, ചെയ്യാന്‍ ഉദ്ദേശിച്ചുള്ള വിവരങ്ങള്‍, തെറ്റിദ്ധാരണാജനകമായ ഇലക്‌ട്രോണിക് സന്ദേശങ്ങള്‍ എന്നിവയുടെ സൃഷ്ടി, കൈമാറ്റം, സ്വീകരിക്കല്‍ എന്നിവയെല്ലാം മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി കണക്കാക്കുന്നതാണ്​ 66 എ വകുപ്പ്​.

ഈ വകുപ്പനുസരിച്ച്‌ കേസ്​ എടുക്കുന്നില്ലെന്ന്​ ഉറപ്പാക്കാന്‍ സംസ്​ഥാനങ്ങള്‍ക്കും ബാധ്യതയുണ്ടെന്ന്​ കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു .

Karma News Network

Recent Posts

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

3 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

33 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

47 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

1 hour ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

1 hour ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

2 hours ago