topnews

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍: നിര്‍ബന്ധമായും മറുപടി വേണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ ഹര്‍ജികളില്‍ നിലപാട് കടുപ്പിച്ച് സുപ്രിംകോടതി. പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തലില്‍ മറുപടി നിര്‍ബന്ധമായും വേണമെന്ന് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കഴിയില്ലെന്ന കേന്ദ്ര നിലപ്പടിനെ സുപ്രിംകോടതി വിമര്‍ശിച്ചു. അധിക സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കൂടുതല്‍ സമയം അനുവദിച്ചതെന്നും സുപ്രിംകോടതി വ്യക്തമാക്കി.

വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് നിര്‍ഭാഗ്യകരമെന്ന് സുപ്രിംകോടതി. അധിക സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ മാത്രമേ കേന്ദ്രം എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാകൂ. നിയമപരമായോ അല്ലാതെയോ ഫോണ്‍ ചോര്‍ത്തല്‍ നടന്നോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ചാര സോഫ്റ്റ്വെയര്‍ ഉപയോഗിച്ചെന്ന ആരോപണം കേന്ദ്രം ഇതുവരെ നിഷേധിച്ചിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് അറിയിച്ചു.

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയാനുള്ള കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കി. കോടതിക്ക് കൃത്യമായ വിവരങ്ങള്‍ വേണം. കേന്ദ്രം നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കാനാകില്ല എന്നാണ് ഹര്‍ജിക്കാര്‍ വാദിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോകാനാകില്ല എന്നാണ് ഇതിനു മറുപടിയായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ അറിയാന്‍ താത്പര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ. നിയമവിരുദ്ധ ചോര്‍ത്തല്‍ ഉണ്ടായിട്ടില്ലെന്ന് സോളിസ്റ്റര്‍ ജനറല്‍ തുഷാര്‍ മേത്ത. പൊതുമധ്യത്തില്‍ സംവാദത്തിന് വയ്ക്കേണ്ട വിഷയമല്ലെന്നും കേന്ദ്രസര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. വിദഗ്ധ സമിതി രൂപീകരിക്കാന്‍ തയാറാണെന്നും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു. പെഗസിസ് ഉപയോഗിച്ചോ എന്ന് സത്യവാങ്മൂലത്തില്‍ പറയാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പൊതുതാത്പര്യവും രാജ്യസുരക്ഷയും മുന്‍നിര്‍ത്തി അധിക സത്യവാങ്മൂലം നല്‍കാനാകില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

Karma News Editorial

Recent Posts

പാലക്കാടൻ കിണറുകൾ ജാഗ്രതൈ, ഓൺ എയറിൽ നിന്നും ഇനി ഫുൾ ടൈം എയറിലേയ്ക്ക് എന്ന വ്യത്യാസം മാത്രം- അഞ്ജു പാർ‌വതി പ്രഭീഷ്

കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…

19 mins ago

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

51 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

1 hour ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

2 hours ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

11 hours ago