topnews

രാജീവ് വധക്കേസ് പ്രതി പേരറിവാളന് മോചനം

രാജീവ് ഗാന്ധിയെ വധിച്ച പേരവാളന് 30 വർഷത്തിനുശേഷം മോചനം. രാജീവ് ഗാന്ധിയുടെ 31–ാം ചരമവാർഷികത്തിനു 2 ദിവസം ബാക്കി നിൽക്കെയാണ് അദ്ദേഹത്തെ വധിച്ച കേസിലെ പ്രതികളിൽ ഒരാളായ പേരറിവാളന് മോചനം ലഭിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ശക്തമായ എതിർപ്പ് അവഗണിച്ചാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.

സമ്പൂർണ നീതി ഉറപ്പാക്കാൻ സുപ്രീം കോടതിക്കുള്ള പ്രത്യേകാധികാരം (ഭരണഘടനയുടെ 142-ാം വകുപ്പ്) പ്രയോഗിച്ചാണു ജസ്റ്റിസ് എൽ.നാഗേശ്വർ റാവു, ജസ്റ്റിസ് ബി.ആർ.ഗവായ് എന്നിവരുടെ ബെഞ്ചിന്റെ വിധി. വിട്ടയയ്ക്കാൻ 2018 ൽ തമിഴ്നാട് സർക്കാർ ശുപാർശ ചെയ്തിട്ടും ഗവർണർ തീരുമാനമെടുക്കാതിരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്. 30 വർഷത്തിലേറെ ജയിലിൽ കഴിഞ്ഞ പേരറിവാളൻ നിലവിൽ ജാമ്യത്തിലായിരുന്നു.

പ്രസക്തമായ കാര്യങ്ങൾ പരിഗണിച്ചു തന്നെയാണ് തമിഴ്നാട് സർക്കാർ മോചന ശുപാർശ നൽകിയതെന്നു വിധിയിൽ വ്യക്തമാക്കി. കൊലക്കുറ്റത്തിലെ ശിക്ഷ ഇളവു ചെയ്യുന്നതു രാഷ്ട്രപതിയുടെ സവിശേഷ അധികാരമാണെന്നും ഗവർണർ തീരുമാനം എടുത്താലും ഫലമില്ലെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ വാദം തള്ളി.

വധക്കേസുകളിൽ മാപ്പു നൽകുന്നതും ശിക്ഷ കുറയ്ക്കുന്നതുമടക്കമുള്ള കാര്യങ്ങളിൽ ഗവർണറെ സഹായിക്കാനും ഉപദേശിക്കാനുമുള്ള വ്യക്തമായ അധികാരം സംസ്ഥാന സർക്കാരുകൾക്കുണ്ട്. ഗവർണറുടെ തീരുമാനം അനന്തമായി നീണ്ടുപോകുന്ന സാഹചര്യം കോടതിക്കു പരിശോധിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Karma News Network

Recent Posts

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

13 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

14 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

38 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

47 mins ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

1 hour ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

2 hours ago