law

ഉത്തരവുകളിൽ ലിംഗവിവേചനമുളള ഭാഷാപ്രയോഗങ്ങള്‍ ഒഴിവാക്കുന്നതിനായി ശൈലീപുസ്തകം പുറത്തിറക്കി സുപ്രീം കോടതി

ന്യൂഡൽഹി∙ ഉത്തരവുകളിൽ ലിംഗവിവേചനമുളള ഭാഷാപ്രയോഗങ്ങള്‍ ഒഴിവാക്കുന്നതിനായി ശൈലീപുസ്തകം പുറത്തിറക്കി സുപ്രീം കോടതി . വാക്കുകള്‍ക്കു പുറമെ നാല്‍പ്പതിലധികം ഭാഷാപ്രയോഗങ്ങള്‍ക്ക് പകരം കോടതികളില്‍ ഉപയോഗിക്കാവുന്ന പുതിയ പ്രയോഗങ്ങള്‍ അടങ്ങുന്ന കൈപ്പുസ്തകമാണ് പുറത്തിറക്കിയിരിക്കുന്നത്.

ഒഴിവാക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍, പകരം ഉപയോഗിക്കേണ്ട പദങ്ങള്‍/പ്രയോഗങ്ങള്‍ എന്നിവയാണ് കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൈപുസ്തക പ്രകാരം അഭിസാരിക, അവിഹിതം തുടങ്ങിയ പദങ്ങള്‍ ഇനിമുതല്‍ കോടതികളിലോ കോടതി രേഖകളിലോ ഉപയോഗിക്കരുത്. അഭിസാരിക എന്നതിന് പകരം ‘വിവാഹത്തിന് പുറത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീ’ എന്നാണ് ഉപയോഗിക്കേണ്ടത്. അവിഹിതത്തിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്നാണ് ഉപയോഗിക്കേണ്ടത്. ബന്ധം (Affair) എന്ന് പറയുന്നതിന് പകരം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്ന് കൃത്യമായി പറഞ്ഞിരിക്കണം.

കാമവികാരപരമായ ലൈംഗിക വേഴ്ച എന്നതിന് പകരം ‘ലൈംഗിക വേഴ്ച’ എന്ന് മാത്രം പറഞ്ഞാല്‍ മതി. വേശ്യ എന്ന പദത്തിന് പകരം ‘ലൈംഗിക തൊഴിലാളി’ എന്ന് ഉപയോഗിക്കണം. അവിവാഹിതയായ അമ്മയെന്ന് പറയുന്നതിന് പകരം ‘അമ്മ’ എന്ന് പറഞ്ഞാല്‍ മതി. ജാരസന്തതി എന്ന് ഉപയോഗിക്കുന്നതിന് പകരം ‘വിവാഹിതരല്ലാത്ത മാതാപിതാക്കള്‍ക്ക് ഉണ്ടായ കുട്ടി’ എന്നാണ് ഉപയോഗിക്കേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത ലൈംഗിക തൊഴിലാളി എന്നതിന് പകരം ‘മനുഷ്യക്കടത്തിന് ഇരയായ കുട്ടി’ എന്നാണ് ഇനി മുതല്‍ പറയേണ്ടത്.

ബലപ്രയോഗത്തിലൂടെയുള്ള ബലാത്സംഗം എന്ന് പറയുന്നതിന് പകരം ‘ബലാത്സംഗം’ എന്ന് പറഞ്ഞാല്‍ മതി. ‘തെരുവില്‍ നടക്കുന്ന ലൈംഗിക അതിക്രമം’ എന്നാണ് പൂവാലശല്യത്തെ ഇനി മുതല്‍ പറയേണ്ടത്. ലൈംഗിക പീഡനത്തിന് ഇരയാകുന്നവരെ ‘ഇരകള്‍’ എന്നോ, ‘അതിജീവിതകള്‍’ എന്നോ വിശേഷിപ്പിക്കാം. പീഡനത്തിന് ഇരയായവരുടെ ആവശ്യപ്രകാരം ആയിരിക്കണം ഇതില്‍ ഏത് പ്രയോഗം എന്ന് തീരുമാനിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി.

അവിവാഹിതയായ അമ്മ എന്നതിന് പകരം ‘അമ്മ’ എന്നാണ് ഇനിമുതല്‍ ഉപയോഗിക്കേണ്ടത്. കര്‍ത്തവ്യബോധമുള്ള ഭാര്യ, വിശ്വസ്തയായ ഭാര്യ, നല്ല ഭാര്യ, അനുസരണയുള്ള ഭാര്യ എന്നിവയ്ക്ക് പകരം ഇനി മുതല്‍ ‘ഭാര്യ’ എന്ന് ഉപയോഗിച്ചാല്‍ മതി. വീട്ടമ്മ എന്നതിന് പകരം ‘ഗാര്‍ഹിക പരിപാലനം നടത്തുന്നവര്‍’ എന്നാണ് ഉപയോഗിക്കേണ്ടത്. ഇന്ത്യൻ വനിത, പാശ്ചാത്യ വനിത എന്നിവയ്ക്ക് പകരം ‘വനിത’ എന്ന് ഉപയോഗിച്ചാല്‍ മതിയെന്നും സുപ്രീം കോടതി പുറത്തിറക്കിയ കൈപുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

Karma News Network

Recent Posts

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

3 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

4 hours ago

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

4 hours ago

500കോടി നിക്ഷേപ തട്ടിപ്പ്, നെടുമ്പറമ്പിൽ രാജുവിന്റെ ബംഗ്ളാവ്

500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…

5 hours ago

ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു

അമേരിക്കയിൽ വാഹന അപകടത്തില്പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…

5 hours ago

വംശീയ പരാമർശത്തിൽ വെട്ടിലായി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പ്രത്രോദ

ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…

5 hours ago