topnews

അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങള്‍ക്ക് നിരോധനം എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങള്‍ക്കുള്ള നിരോധനം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രീംകോടതി. ഹരിത പടക്കങ്ങള്‍ക്ക് മാത്രം അനുമതി നല്‍കിക്കൊണ്ടുള്ള 2021ലെ സുപ്രീം കോടതി വിധി ഡല്‍ഹിയില്‍ മാത്രമല്ല രാജ്യവ്യാപകമായി ബാധകമാണെന്നും സുപ്രീംകോടതി പറഞ്ഞു.

രാജസ്ഥാന്‍ സര്‍ക്കാരിനോട് മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങളുടെ ഉപയോഗം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പാക്കാന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നിര്‍ദേശം. അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പടക്കങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പ്രത്യേക ഉത്തരവ് ആവശ്യമില്ല. സുപ്രീംകോടതിയുടെ ഉത്തരവ് രാജ്യവ്യാപകമായി ബാധകമാണെന്നും.

ഉത്സവകാലത്ത് മാത്രം ബാധകമായ ഉത്തരവല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മലിനീകരണം നിയന്ത്രിക്കലും പരിസ്ഥിതി സംരക്ഷിക്കലും എല്ലാവരുടെയും ചിമതലയാണെന്നും അത് കോടതിയുടെ മാത്രമല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

Karma News Network

Recent Posts

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

10 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

17 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

26 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

54 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago