ന്യൂഡല്‍ഹി. തെരുവുനായ വിഷയത്തില്‍ ഇടക്കാല ഉത്തരവിടാന്‍ ഉദ്ദേശിക്കുന്നില്ല. ഹര്‍ജികളില്‍ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് സുപ്രീംകോടതി. ഹര്‍ജികള്‍ രണ്ടോ മൂന്നോ ദിവസം വാദം കേട്ടതിന് ശേഷം വാദം കേള്‍ക്കല്‍ നീണ്ടാലും ഇടക്കാല ഉത്തരവിടാന്‍ ഉദ്ദേശിക്കുന്നില്ല. ഹര്‍ജികളില്‍ ഒക്ടോബര്‍ 18 മുതല്‍ അന്തിമ വാദം കേള്‍ക്കാന്‍ ആരംഭിച്ചതായും കോടതി വ്യക്തമാക്കി.
2023ലെയും പഴയതുമായ എബിസി ചട്ടങ്ങള്‍. മൃഗങ്ങള്‍ക്കെതിരായ അക്രമം തടയുന്നതിനുള്ള കേന്ദ്ര നിയമം. വിവിധ സംസ്ഥാന നിയമങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിഷയത്തില്‍ സുപ്രീംകോടതി ശാശ്വത പരിഹാരം കണ്ടെത്തുക. അതേസമയം കോടതിയില്‍ വൈകാരികമായ വിഷയങ്ങള്‍ ഉന്നയിക്കെരുതെന്ന് കോടതി അഭിഭാഷകരോട് ആവശ്യപ്പെട്ടു.
തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റ ചിലര്‍ ഹര്‍ജി നല്‍കിയെങ്കിലും അവര്‍ ഇപ്പോള്‍ സജ്ജീവമല്ലാത്തതിനാല് ഹര്‍ജികളുടെ അപകര്‍പ്പ് അവര്‍ക്ക് കൈമാറാന്‍ ബുദ്ധിമുട്ട് നേരിടുന്നതായി അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. കേസില്‍ സജ്ജീവമായ എല്ലാവര്ക്കും പകര്‍പ്പ് കൈമാറാന്‍ തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…