entertainment

സിനിമാ പാരമ്പര്യമില്ലാത്ത സ്ത്രീകള്‍ക്ക് സിനിമയില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്, സുപ്രിയ മേനോന്‍ പറയുന്നു

മലയാളികള്‍ക്ക് സുപരിചിതയാണ് സുപ്രിയ മേനോനെ. നടന്‍ പൃഥ്വിരാജിന്റെ ഭാര്യയായ സുപ്രിയ ഇപ്പോള്‍ മലയാള സിനിമയില്‍ അറിയപ്പെടുന്ന നിര്‍മ്മാതാവുമാണ്. ഇപ്പോള്‍ മലയാള സിനിമ മേഖലയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചിരിക്കുകയാണ് സുപ്രിയ. വനിത നിര്‍മ്മാതാക്കള്‍ കുറവായ സിനിമ രംഗത്ത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളും സുപ്രിയ ഒരു അഭിമുഖത്തില്‍ തുറന്ന് പറയുന്നു.

സുപ്രിയയുടെ വാക്കുകള്‍ ഇങ്ങനെ, സിനിമയില്‍ സ്ത്രീ നിര്‍മാതാവ് എന്ന നിലയില്‍ തനിക്ക് വലിയ സംഘര്‍ഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. എന്നാല്‍ പൃഥ്വിരാജിന്റെ ഭാര്യ എന്ന പദവിയുളളതുകൊണ്ടാണ് തന്റെ വഴി എളുപ്പമായത്. ഈ പ്ലാറ്റ്‌ഫോം താന്‍ നന്നായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഈ പദവികളോ സിനിമാ പാരമ്പര്യമോ ഇല്ലാത്ത സ്ത്രീകള്‍ക്ക് സിനിമയില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടാണ്. ഇനിയും സ്ത്രീകള്‍ സിനിമയുടെ അണിയറയിലേക്ക് വരണം.. ഈ മഹാമാരിക്കിടയിലും ഒരു സിനിമ നിര്‍മിക്കാന്‍ കഴിഞ്ഞത് തന്റെ ആത്മവിശ്വാസം കൂട്ടി. വളരെ ഇഷ്ടപ്പെട്ട് ചെയ്യുന്നതിനാല്‍ സിനിമ ഒട്ടും മടുപ്പിക്കുന്ന പണിയല്ല.

‘കൊവിഡ് സമയത്ത് കുരുതി ഷൂട്ട് ചെയ്യുമ്പോള്‍ വല്ലാത്തൊരു സമ്മര്‍ദം അനുഭവിച്ചിരുന്നു. ആര്‍ക്കെങ്കിലും കൊവിഡ് വന്നാല്‍ ചിത്രീകരണം നിര്‍ത്തിവെക്കേണ്ടി വരുമല്ലോ എന്നായിരുന്നു ടെന്‍ഷന്‍. എല്ലാവരേയും മാസ്‌ക് വെക്കാനും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാനും നിരന്തരമായി ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു. അവസാനം എന്നെ കാണുമ്പോള്‍ മാസ്‌ക് ഉണ്ടെന്ന് എല്ലാവരും വിളിച്ചു പറയുന്ന സ്ഥിതിയായിരുന്നു,’.

ജേര്‍ണലിസമാണ് തന്റെ പാഷന്‍. ഇപ്പോള്‍ സിനിമയും ആ ഗണത്തിലേക്ക് മാറി. ജേര്‍ണലിസത്തില്‍ നിന്നും പഠിച്ച ചിട്ടയും ശീലവുമെല്ലാം നിര്‍മാതാവായപ്പോള്‍ തനിക്ക് ഗുണകരമായി. ഒരു കോര്‍പ്പറേറ്റ് സ്വഭാവം തങ്ങളുടെ പ്രൊഡക്ഷനില്‍ കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്.

Karma News Network

Recent Posts

വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…

2 hours ago

മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലും പിണറായിക്കെതിരെ വിമർശനം

പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…

3 hours ago

മരുമോൻ കണ്ടോ , കുഴിയിലെ വെള്ളം തുണി മുക്കി തുടച്ചു റോഡ്‌ പണി , പുതിയ ടെക്നോളജി

മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…

3 hours ago

കോഴിക്കോട് ഇനി സാഹിത്യനഗരം, ഔദ്യോഗിക പ്രഖ്യാപനം നടത്തി , ചടങ്ങിൽനിന്ന് എം.ടി.വാസുദേവൻ നായർ വിട്ടുനിന്നു

കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…

4 hours ago

സത്യപ്രതിജ്ഞ ചടങ്ങില്‍ പരസ്പരം മിണ്ടാതെ, ചായ സത്ക്കാരത്തിൽ പിണക്കം മറന്ന് ഹസ്തദാനം കൊടുത്ത് ഗവർണറും മുഖ്യമന്ത്രിയും

തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…

4 hours ago

മാപ്രകൾ മുക്കിയത്, കർഷകർക്ക് 20000കോടി അനുവദിച്ചു,34.89ലക്ഷം മലയാളി കർഷകർക്ക് അക്കൗണ്ടിലേക്ക്

സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…

5 hours ago