entertainment

സ്പെല്ലിംഗ് തെറ്റാണ്, പക്ഷേ, വിവാഹ വാർഷികത്തിന് അല്ലി നൽകിയ സമ്മാനത്തെക്കുറിച്ച് സുപ്രിയ

പൃഥ്വിരാജിൻറെയും സുപ്രിയയുടെയും പോസ്റ്റുകളിലൂടെ സിനിമാപ്രേമികൾക്ക് ഏറെ പരിചിതയാണ് മകൾ അല്ലി എന്നു വിളിക്കുന്ന അലംകൃത. തങ്ങളുടെ വിവാഹ വാർഷികത്തിന് മകൾ നൽകിയ ഒരു സമ്മാനത്തെക്കുറിച്ച് പറയുകയാണ് സുപ്രിയ.

സ്വന്തമായി വരച്ച ഒരു ചിത്രത്തിൽ അച്ഛനമ്മമാർക്ക് വിവാഹ വാർഷിക ആശംസകൾ നേർന്നിരിക്കുകയാണ് അലംകൃത. അച്ഛനും അമ്മയും താനും അടങ്ങുന്ന മൂന്നംഗ കുടുംബത്തെയാണ് അല്ലി ചിത്രത്തിൽ ആക്കിയിരിക്കുന്നത്. എന്നാൽ ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി എന്ന് ഇംഗ്ലീഷിൽ എഴുതിയതിൽ ഒരു അക്ഷരത്തെറ്റ് കടന്നുകൂടിയിട്ടുണ്ട്. anniversary എന്നതിനു പകരം aniverseriy എന്നാണ് അല്ലി എഴുതിയത്. സ്പെല്ലിംഗിൽ തെറ്റുണ്ടെങ്കിലും അവൾ പങ്കുവച്ച വികാരം ശരിയായതാണെന്ന് സുപ്രിയയുടെ വിലയിരുത്തൽ. പോസ്റ്റിനു താഴെയുള്ള ആരാധകരുടെ കമൻറുകളും ഇതേ അഭിപ്രായത്തോടെയുള്ളവയാണ്. ആ കാർഡ് സ്നേഹത്താൽ നിറയുമ്പോൾ സ്പെല്ലിംഗ് ആരാണ് ശ്രദ്ധിക്കുകയെന്നാണ് കമൻറുകളിൽ ഒന്ന്.

വർഷങ്ങളോളം പ്രണയിച്ച ശേഷം വിവാഹിതരായവരാണ് പൃഥ്വിയും സുപ്രിയയും. 2011ൽ ആയിരുന്നു വിവാഹം. വിവാഹശേഷം മാധ്യമപ്രവർത്തനത്തിൽ നിന്നും വിട്ടുനിൽക്കുന്ന സുപ്രിയ ഇപ്പോൾ പൃഥ്വിരാജ് പ്രൊഡക്ഷൻസിലൂടെ നിർമാതാവായും മാറിയിരിക്കുകയാണ്. പതിനൊന്നാം വിവാഹ വാർഷികം ആയിരുന്നു കഴിഞ്ഞ ദിവസം.

ലൂസിഫറിനു ശേഷം സംവിധാനം ചെയ്‍ത ബ്രോ ഡാഡിയാണ് പൃഥ്വിരാജിൻറേതായി അവസാനം പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം. ഡിജോ ജോസ് ആൻറണിയുടെ ജനഗണമന, ഷാജി കൈലാസിൻറെ കടുവ, അൽഫോൻസ് പുത്രൻറെ ഗോൾഡ്, രതീഷ് അമ്പാട്ടിൻറെ തീർപ്പ്, ബ്ലെസിയുടെ ആടുജീവിതം, വേണുവിൻറെ കാപ്പ, ജയൻ നമ്പ്യാരുടെ വിലായത്ത് ബുദ്ധ എന്നിവയ്ക്കൊപ്പം സംവിധാനം ചെയ്യുന്ന എമ്പുരാനും പൃഥ്വിരാജിന് പൂർത്തിയാക്കാനുണ്ട്. സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിൻറെ സീക്വൽ ആണ് ഇത്.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

25 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

54 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

58 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

1 hour ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

2 hours ago