മലയാളികളുടെ പ്രിയപ്പെട്ട താരപുത്രന്മാരാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. അച്ഛന് സുകുമാരന്റെ പാത പിന്തുടര്ന്ന് സിനിമയില്‍ എത്തിയ ഇരുവരും മികച്ച താരങ്ങളായി മാറി. നന്ദനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ഊമപ്പെണ്ണിന് ഉരിയാടാ പയ്യന് എന്ന ചിത്രത്തിലൂടെ ഇന്ദ്രജിത്തും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. കഴിഞ്ഞ ദിവസം സുകുമാരന്റെ 24-ാം ചരമ വാര്‍ഷികമായിരുന്നു. പൃഥ്വിയും ഇന്ദ്രനും അച്ഛന്റെ ഓര്‍മകള്‍ പങ്കുവെച്ച് രംഗത്തെത്തി. ഇതിന് പിന്നാലെ പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലായത്.
സുകുമാരനും പൃഥ്വിരാജും ഒരുമിച്ചുള്ള ഒരു ഡിജിറ്റല്‍ പെയ്ന്റിംഗ് ചിത്രമാണ് സുപ്രിയ പങ്കുവെച്ചത്. മുസാമില്‍ എന്ന കലാകാരനാണ് ഈ മനോഹര ചിത്രം വരച്ചത്. ‘അവരെ താനെപ്പോഴും ഒന്നിച്ചുകാണാന്‍ ആഗ്രഹിച്ചിരുന്നു’ എന്നാണ് സുപ്രിയ ചിത്രത്തിനൊപ്പം ക്യാപ്ഷനായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരമാണ് സുകുമാരന്‍. എംടി വാസുദേവന്‍ നായരുടെ നിര്‍മ്മാല്യം ആണ് നടന്റെ ആദ്യ ചിത്രം. നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ സുകുമാരന്‍ മോളിവുഡില്‍ നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക സുകുമാരന്‍ ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ്.
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…