entertainment

നിങ്ങളീ ലോകത്തില്ലയെന്ന് വിശ്വസിക്കാന്‍ എനിക്കിപ്പോഴുമാവുന്നില്ല, നടന്‍ വിജയിയുടെ അവസാന സിനിമ കാണാന്‍ സുരഭി ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സുരഭി ലക്ഷ്മി. ദേശീയ പുരസ്‌കാരം അടക്കം മലയാളക്കരക്ക് സമ്മാനിക്കാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയകളിലും സജീവമാണ് നടി. ഇപ്പോള്‍ സുരഭി പങ്കുവെച്ച ഒരു കുറിപ്പാണ് ഏവരുടെയും ഉള്ളുലയ്ക്കുന്നത്. പ്രിയ സുഹൃത്തും നടനുമായ വിജയിയുടെ വിയോഗ വാര്‍ത്തയും കാണാന്‍ പറ്റാതെ പോയതിനെ കുറിച്ചുമാണ് സുരഭി പങ്കുവെച്ച കുറിപ്പ്.

സുരഭി ലക്ഷ്മിയുടെ കുറിപ്പ്, വിജയ് ….നിങ്ങളീ ലോകത്തില്ലയെന്ന് വിശ്വസിക്കാന്‍ എനിക്കിപ്പോഴുമാവുന്നില്ല , പലപ്പോഴായി നമ്മള്‍ പ്ലാന്‍ ചെയ്ത കൂടിക്കാഴ്ച ഇങ്ങനെ ആയിരിക്കും എന്ന് ഒരിക്കലും കരുതിയില്ല , എത്ര ബുദ്ധിമുട്ടിയാണെങ്കിലും ഇന്ന് ബാംഗ്ലൂരില്‍ എത്തി ‘തലദണ്ട’ എന്ന അങ്ങയുടെ അവസാന ചിത്രത്തിന്റെ ആദ്യ വെീം കാണണം എന്നുള്ളത് എന്റെ ആഗ്രഹമായിരുന്നു. കാരണം ഇന്നിവിടെ എത്തിയവരെല്ലാം നിങ്ങളുടെ പ്രിയപെട്ടവരാണ്, അവരുടെ ഇടയിലൂടെ നടന്നപ്പോള്‍ അവിടെ നിറയെ നിങളുള്ളതുപോലെ

പ്രിയപ്പെട്ട വിജയ് നിങ്ങള്‍ എന്നെ വീണ്ടും വിസ്മയിപ്പിച്ചരിക്കുന്നു, , സഞ്ചാരി വിജയ് എന്ന നടനില്‍ നിന്നും ‘നാന്‍ അവനല്ല അവളു’ എന്ന ചിത്രത്തില്‍ മികച്ച നടനുള്ള ദേശീയ അവര്‍ഡിന് അര്‍ഹനാക്കിയ മതേശന്‍, ഇപ്പോള്‍ ‘തലദണ്ട ‘ യിലെ ‘കുന്നഗൗട ‘ ഈ രണ്ടു കഥാപാത്രത്തിലേക്കുമുള്ള അങ്ങയുടെ പകര്‍ന്നട്ടം എന്തൊരു അത്ഭുമാണ്. ഹോ!നെഞ്ചുപൊട്ടുന്ന വേദനയോടെ ആണ് സിനിമ കണ്ടുത്തീര്‍ത്തത്. വിജയ് എനിക്കുറപ്പുണ്ട് ഇതുമറ്റൊരു അടയാളപ്പെടുത്തലാണ്.

വെല്ലുവിളിയര്‍ന്ന ഈ കഥാപാത്രത്തെ അങ്ങേക്ക് സമ്മാനിച്ച ഡയറക്ടര്‍ പ്രവീണ്‍കൃപകര്‍ സര്‍ നു ? എപ്പോഴും മറ്റുള്ളവരെ സഹായിക്കണം എന്നുള്ള മനസായിരുന്നു നിങ്ങള്‍ക്കു, മരണത്തിലും അങ്ങിനെ തന്നെ ഏഴു പേരിലൂടെ ഈ ലോകത്തു നിങ്ങള്‍ ജീവിച്ചിരിക്കുന്നു, ജീവിതയാത്രയില്ലെപ്പോഴെങ്കിലും അവരിലൂടെ നമുക്ക് നേരില്‍ കാണാമെന്നമെന്ന പ്രതീക്ഷയോടെ…..

Karma News Network

Recent Posts

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

8 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

32 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

48 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago