ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങൾ ചെയ്തെങ്കിലും ടെലിവിഷൻ പരിപാടികളിലൂടെയാണ് സുരഭി മലയാളികൾക്ക് സുപരിചിതയാകുന്നത്. എം80 മൂസയിലെ പാത്തു എന്ന കഥാപാത്രം പ്രേക്ഷകർക്കിടയിൽ സുരഭിയെ പ്രശസ്തയാക്കിയത്. ബൈ ദ് പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം നേടിയിരുന്നു . 2016 ലെ മലയാളം ഫിലിം ക്രിട്ടിക്സ് അവാഡും നേടി.മിന്നാമിനുങ്ങിലൂടെത്തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്ക്കാരവും എത്തിയത്.
അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന പത്മയാണ് താരത്തിന്റെ പുതിയ ചിത്രം. സോഷ്യൽ മീഡിയയിൽ സജീവമാണ് സുരഭി. തനിക്ക് ദേശീയ അവാർഡ് ലഭിച്ചപ്പോഴുണ്ടായ ഒരു സംഭവവത്തെപ്പറ്റി താരം തുറന്നു പറയുകയാണ്. ദേശീയ പുരസ്കാരം ലഭിച്ചപ്പോൾ തന്റെ നാടായ നരിക്കുനിയിൽ ഒരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. ദീദി ദാമോദരൻ, സജിത മഠത്തിൽ, റിമ കല്ലിങ്കൽ തുടങ്ങിയവരൊക്കെ അന്ന് അവിടെ വന്ന് പ്രസംഗിച്ചു.അന്ന് റിമ പറഞ്ഞു ”ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങൾ സുരഭിയെ വിളിക്കരുത്, വെല്ലുവിളി ഉയർത്തുന്ന വേഷങ്ങളിലേക്കു വേണം വിളിക്കാൻ” എന്ന്. തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് റിമ അങ്ങനെ പറഞ്ഞത്.
എന്നാൽ, ഇൻഡസ്ട്രയിൽ അത് വേറൊരു തരത്തിലാണ് പ്രചരിക്കപ്പെട്ടത്. ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിച്ചാൽ താൻ പോകില്ല എന്നൊരു തോന്നൽ പലയിടത്തും ഉണ്ടായി. ഇത്തരം തോന്നലൊക്കെ അവസരം കുറയാൻ ഒരു കാരണമായി എന്ന് സുരഭി പറഞ്ഞു.
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര് മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…