സുരാജും അതിഥി രവിയും ഒന്നിക്കുന്ന ചിത്രമാണ് പത്താം വളവ്. സിനിമയുടെ ചിത്രീകരണത്തിനിടെ സുരാജും സംവിധായകന് എം പത്മകുമാറും ചേര്‍ന്ന് അതിഥി രവിയെ പറ്റിച്ച കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. പറ്റിക്കുക മാത്രമല്ല അതിഥിയെ കരയിച്ചുവെന്നും ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സുരാജും അതിഥിയും പറയുന്നു.
‘ഇതില്‍ ഒരു സീനിന്റെ ആവശ്യമുണ്ടോ എന്ന് സംവിധായകന് എന്നോട് ചോദിച്ചിരുന്നു. ഈ സീന്‍ ആവശ്യമില്ല സാര്‍ എന്ന് ഞാനും പറഞ്ഞു. ഇപ്പോള്‍ ഇത് പറയരുത്, അതിഥിയെ വിളിച്ച് റിഹേഴ്സല്‍ ചെയ്യിപ്പിക്കാം, ആ സമയം ഞാന്‍ എന്തെങ്കിലും പറഞ്ഞ് ഉടക്കി പോകാം അപ്പോള്‍ സാര്‍ പാക്കപ്പ് വിളിക്കണം, പിന്നീട് നമുക്ക് വെളിപ്പെടുത്താം എന്ന് ഞാന്‍ സംവിധായകനോട് പറഞ്ഞു. അതിഥി ഉച്ച മുതല്‍ റെഡിയായി നില്‍ക്കുകയായിരുന്നു.
അതിഥി വന്ന് ഏയ്, എന്താ ഒരു മൂഡ് ഔട്ട് എന്ന് ചോദിക്കുന്നതായിരുന്നു ആ സീന്‍. അങ്ങനെ ആ സീന്‍ റിഹേഴ്സല്‍ ചെയ്ത് തുടങ്ങി. എനിക്ക് മനസ്സില്‍ ചിരി വരുന്നുണ്ടായിരുന്നു. അതിഥി വന്ന് ഡയലോഗ് പറഞ്ഞപ്പോള്‍ ആ സീന്‍ ശരിയായില്ല, ഒന്ന് കൂടെ എന്ന് ഡയറക്ടര്‍ പറഞ്ഞു. ഞാനും അതിഥിയോട് അത് കറക്ടായിട്ട് ചെയ്യണം എന്ന് പറഞ്ഞു. അതിഥി എന്നോട് പതുക്കെ എങ്ങനെയാ ചെയ്യേണ്ടത് എന്നൊക്കെ ചോദിച്ചു. രണ്ടാമതും റിഹേഴ്സല്‍ ചെയ്തു. ആ സമയം ‘അതിഥീ പ്ലീസ്’ എന്ന് സംവിധായകന് പറഞ്ഞു. വീണ്ടും മൂന്നാമത്തെ റിഹേഴ്സല്‍ ചെയ്യാന്‍ വന്നപ്പോള്‍, എന്റെ അതിഥി ഒന്ന് ശ്രദ്ധിച്ച് ചെയ്യ്, നിന്റെ ശ്രദ്ധ എവിടെയാണ് എന്നൊക്കെ അതിഥിയോട് ഞാന്‍ ചോദിച്ചു.
ഇത് ശരിയാക്കിയിട്ട് എന്നെ വിളിച്ചാല്‍ മതി സാര്‍ എന്ന് പറഞ്ഞ് ഞാന്‍ എഴുന്നേറ്റ് പോയി. ഉടനെ സംവിധായകന് പാക്കപ്പ് എന്നും വിളിച്ചു. അതിഥിയും അവരുടെ ചേച്ചിയുമെല്ലാം കരച്ചിലായി. രണ്ട് പേരും നന്നായി കരഞ്ഞു,’ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു.
ഇന്റിമേറ്റ് സീന്‍ അഭിനയിക്കുമ്പോള്‍ നാണമാകാറുണ്ടോ എന്ന അവതാരികയുടെ ചോദ്യത്തിനാണ് അതിഥിക്ക് നാണം ഉണ്ടായിരുന്നുവെന്ന് സുരാജ് പറഞ്ഞത്. ചിത്രത്തില്‍ ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ അഥിതിയോട് പറഞ്ഞപ്പോള്‍ എനിക്ക് അറിയില്ല, അമ്മ വഴക്ക് പറയുമെന്ന് അഥിതി പറഞ്ഞതായി സുരാജ് വ്യക്തമാക്കി. ‘അടുത്തേക്ക് വരുമ്പോള്‍… അയ്യോ ഇത്ര അടുത്തേക്ക് വരണ്ട കട്ട് പറയ് ഇല്ലെങ്കില്‍ അമ്മ വഴക്ക് പറയും ‘ എന്ന് താന്‍ പറഞ്ഞുവെന്ന് അതിഥിയും സമ്മതിച്ചു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…