entertainment

‘പ്രേമിക്കുന്ന പെണ്‍കുട്ടിയുടെ പേരു പറഞ്ഞ് അവരെ കളിയാക്കുന്നതും ഒരു രസം തന്നെ’; സൂരജ് തേലക്കാട്

പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ സൂരജ് തേലക്കാട്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന സിനിമയിലെ റോബോട്ടിന്റെ വേഷത്തില്‍ എത്തി തകര്‍പ്പന്‍ അഭിനയമാണ് സൂരജ് കാഴ്ച വെച്ചത്. ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമയിലേക്കെത്തിയ താരം കൂടിയാണ് സൂരജ്. ഇപ്പോഴിതാ ഉയരം കുറവാണെന്ന് കരുതി പ്രണയത്തിന് യാതൊരു കുറവുമില്ലെന്ന് പറയുകയാണ് സൂരജ്. ഒരു 26 കാരന് എത്ര പ്രണയം ഉണ്ടാകുമോ അതുപോലെ തന്നെയാണ് എനിക്കുള്ളിലെയും പ്രണയമെന്നും സൂരജ് പറയുന്നു. എന്നാല്‍ ഇതുവരെ പോസിറ്റീവായ മറുപടി ഒന്നും ലഭിച്ചിട്ടില്ലെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

സൂരജിന്റെ വാക്കുകള്‍: ‘എനിക്ക് പ്രണയം തോന്നിയപ്പോഴെല്ലാം അതു തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ പോസിറ്റീവായ മറുപടി ലഭിക്കാത്തതില്‍ എനിക്ക് യാതൊരു വിഷമവുമില്ല. നമ്മള്‍ സ്‌നേഹിക്കുന്നവരെല്ലാം നമ്മളെ തിരച്ചു സ്‌നേഹിക്കണമെന്നു വാശിപിടിക്കാനാവില്ലല്ലോയെന്നും സൂരജ് പറയുന്നു. പ്രണയം കണ്ടെത്താന്‍ ഇനിയും ഒരുപാട് സമയം മുമ്പിലുണ്ട്. തന്റെ പ്രണയങ്ങളെക്കാള്‍ ഓര്‍മയില്‍ നില്‍ക്കുന്നത് എന്റെ കൂട്ടുകാരുടെ പ്രണയമാണ്. അവരുടെയെല്ലാം പ്രധാനപ്പെട്ട ദൂതനായിരുന്നു ഞാന്‍. സന്ദേശങ്ങള്‍ കൈമാറുക, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കുക അങ്ങനെയൊക്കെ. അതെല്ലാം നല്ല രസമാണ്.

കൂട്ടുകാര്‍ക്കു വേണ്ടി അതൊക്കെ ചെയ്യുമ്പോള്‍ നമ്മളൊരു ത്രില്‍ അനുഭവിക്കും. അതൊക്കെ കഴിഞ്ഞു പ്രേമിക്കുന്ന പെണ്‍കുട്ടിയുടെ പേരു പറഞ്ഞ് അവരെ കളിയാക്കുന്നതും ഒരു രസം തന്നെ. അങ്ങനെ ദൂതനായി ഞാന്‍ സഹായിച്ച പലരും പ്രേമിച്ച ആളെ കെട്ടി സുഖമായി ജീവിക്കുന്നു. ജീവിതം സെറ്റ് ആകും മുമ്പ് വിവാഹിതരാകേണ്ടി വന്നവരും ഒരുപാടുണ്ട്. അവരില്‍ പലരും കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനും സാക്ഷി ആയിട്ടുണ്ട്. അതുകൊണ്ടിപ്പോള്‍ സെറ്റില്‍ ആകുക എന്നതിനാണ് പ്രാധാന്യം നല്‍കുന്നത്. എന്നെ മനസ്സിലാക്കാന്‍ പറ്റുന്ന ഒരു പെണ്‍കുട്ടി ജീവിതത്തിലേക്ക് വരണമെന്നാണ് ആഗ്രഹിക്കുന്നത്.

പിന്നെ വിവാഹം കഴിഞ്ഞായാലും പ്രണയിക്കാമല്ലോ. നമ്മള്‍ മരിക്കുവോളം പ്രണയം എന്ന വികാരം ഒപ്പമുണ്ടാകും എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും സൂരജ് പറയുന്നു. സിംഗിളായി ഇരിക്കുന്നവരോട് നടന്‍ ഒരു ഉപദേശവും നല്‍കിയിട്ടുണ്ട്. നമുക്കും സമയം വരും, കാത്തിരിക്കൂ എന്നേ പറയാനുള്ളൂ. ഞാനും കാത്തിരിക്കുകയാണ്. പ്രണയിക്കുന്നവര്‍ പ്രണയിച്ചു കൊണ്ടേയിരിക്കുക. കാരണം പ്രണയിക്കാനാകുന്നത് ഒരു ഭാഗ്യമാണ്’. സൂരജ് അഭിമുഖത്തില്‍ പറയുന്നു.

Karma News Editorial

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

26 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

60 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago