തിരുവനന്തപുരം: കരുനാഗപ്പള്ളിയിൽ ലഹരക്കടത്ത് കേസിൽ ഉൾപ്പെട്ട ആലപ്പുഴ നഗരസഭ കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എ. ഷാനവാസ് മന്ത്രി സജി ചെറിയാന്റെ വലംകൈയ്യെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ലഹരി മാഫിയയ്ക്കും ഗുണ്ടാ സംഘങ്ങൾക്കും നിർലോഭം പ്രവർത്തിക്കാൻ സർക്കാർ സഹായം ചെയ്ത് കൊടുക്കുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. പാർട്ടിയുടെ നേതാക്കൾ തന്നെയാണ് ലഹരി കടത്തിന് നേതൃത്വം നൽകുന്നത്. സർക്കാർ ലഹരി വിരുദ്ധ ക്യാമ്പെയിൻ നടത്തിക്കൊണ്ടിരിക്കെയാണ് നേതാക്കൾ ലഹരി കേസുകളിൽ പ്രതികളാകുന്നത്.
നേതാവിന്റെ പേരിലുള്ള വാഹനത്തിൽ നിന്ന് ഒരു കോടിയുടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് മൂന്ന് ദിവസം കഴിഞ്ഞ ശേഷമാണ് പ്രതിയെ പേരിനെങ്കിലും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. ഇയാളെ ചോദ്യം ചെയ്യാനോ ശക്തമായ പാർട്ടി നടപടികൾ സ്വീകരിക്കാനോ സിപിഎം നേതൃത്വവും തയ്യാറാകുന്നില്ല. സിപിഎമ്മിന്റെ ഉന്നതന്മാരായ നേതാക്കളുടെ വലം കൈയായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ഷാനവാസ്’.
ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് ലഹരി കടത്തുക, വസ്തു തർക്കങ്ങൾ പരിഹരിക്കാൻ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിക്കുക എന്നിങ്ങനെ നാട്ടിലെ ഗുണ്ടകളെ അഴിഞ്ഞാടാൻ വിട്ട വ്യക്തിയാണ് ഷാനവാസ്.
ചുരുങ്ങിയ സമയത്തിനിടെ തന്നെ വലിയ രീതിയിലുള്ള സാമ്പത്തിക സമാഹരണമാണ് ആലപ്പുഴയിൽ കൗൺസിലറും സംഘവും നടത്തിയിട്ടുള്ളത്. വലിയ ഒരു മാഫിയ സംഘമാണ് ഇയാളുടെ നേതൃത്വത്തിൽ അഴിഞ്ഞാടുന്നത്. കേസിന്റെ ഗൗരവം വ്യക്തമായിട്ട് പോലും പോലീസ് സംഘം ഇയാൾക്കെതിരെ നടപടി എടുക്കാത്തത് മന്ത്രി സജി ചെറിയാന്റെ വിശ്വസ്തനായതു കൊണ്ടാനിന്നും സുരേന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…
തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…
ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…
കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്ട്രോള് വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…