entertainment

ആക്ഷൻ കിംഗിന് ഇന്ന് പിറന്നാൾ: 65 ന്റെ നിറവിൽ സുരേഷ് ഗോപി

മലയാള സിനിമയുടെ ആക്ഷൻ കിംഗ് സുരേഷ് ഗോപിയ്ക്ക് ഇന്ന് 65-ാം ജന്മദിനം. ആക്ഷൻ കിംഗ്, സൂപ്പർ സ്റ്റാർ, താരരാജാക്കൻമാരിൽ ഒരാൾ തുടങ്ങി സുരേഷ് ഗോപിയ്ക്ക് ആരാധകർ നൽകിയ വിശേഷണങ്ങൾ ഏറെയാണ്. 90കളിൽ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവർത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

എൺപതുകളിൽ മലയാള സിനിമാ കഥാ പരിസരം സ്‌നേഹാർദ്രമായിരുന്നെങ്കിൽ ഇത് അടിമുടി മാറ്റിയെഴുതി കരുത്തിന്റെ പ്രതീകങ്ങളെ ആഘോഷിച്ചത് സുരേഷ് ഗോപിയുടെ സുവർണ്ണകാലത്തോടെയായിരുന്നു. ആക്ഷനും മാസ് ഡയലോഗുകളുമായി സുരേഷ് ഗോപി സ്‌ക്രീനിൽ നിറഞ്ഞു നിന്നപ്പോൾ മലയാളി പ്രേക്ഷകർ അദ്ദേഹത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രായഭേദമില്ലാതെ കുട്ടികളും മുതിർന്നവരും സുരേഷ് ഗോപിയുടെ ഡയലോഗുകൾ ഏറ്റുപറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റേതായി ഒരുപിടി പോലീസ് വേഷങ്ങളാണ് വെള്ളിത്തിരയിലെത്തിയത്.

ആലപ്പുഴയിലെ ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്ന കെ ഗോപിനാഥൻ പിള്ളയുടെയും വി ഗണലക്ഷ്മിയമ്മയുടെയും മകനായി 1958 ജൂൺ 26 നായിരുന്നു സുരേഷ് ഗോപിയുടെ ജനനം. കൊല്ലം ഇൻഫാന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർസെക്കണ്ടറി സ്‌കൂളിലും ഫാത്തിമ മാതാ നാഷണൽ കോളേജിലുമായി വിദ്യാഭ്യാസം. ജന്തുശാസ്ത്രത്തിൽ ബിരുദമെടുത്ത സുരേഷ് ഗോപി, ഇംഗ്ലീഷ് ഭാഷയിലാണ് ബിരുദാനന്തരബിരുദം നേടിയത്.

1965ൽ കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ‘ഓടയിൽ നിന്ന്’ എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി അരങ്ങേറ്റം കുറിച്ചത്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം 1986ലാണ് അദ്ദേഹം വെള്ളിത്തിരയിലേയ്ക്ക് മടങ്ങിയെത്തിയത്. രണ്ടാം വരവിൽ അദ്ദേഹത്തിന്റെ 10 സിനിമകളാണ് പുറത്തിറങ്ങിയത്. യുവജനോത്സവം, ടി പി ബാലഗോപാലൻ എം എ, രാജാവിന്റെ മകൻ, എന്നീ ചിത്രങ്ങൾ ശ്രദ്ധേയമായി. 1990ൽ ആറന്മുള പൊന്നമ്മയുടെ കൊച്ചുമകൾ രാധികയെ സുരേഷ് ഗോപി ജീവിതസഖിയാക്കി.

2016ൽ ബിജെപി അംഗത്വം സ്വീകരിച്ച സുരേഷ് ഗോപി രാഷ്ട്രീയ പ്രവേശനം നടത്തി. തുടർന്ന് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും അദ്ദേഹത്തിന് വിജയിക്കാൻ സാധിച്ചില്ല. തുടർന്ന് അദ്ദേഹം ബിജെപിയുടെ രാജ്യസഭാ എംപിയായി മാറി. ഇപ്പോൾ വീണ്ടും സുരേഷ് ഗോപി സിനിമകളിൽ സജീവമാകുകയാണ്.

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

24 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

58 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago