അന്തരിച്ച നടന് അനില്‍ നെടുമങ്ങാടിന്റെ വിയോഗത്തില്‍ സങ്കടമടക്കാനാവാതെ സുരേഷ് ഗോപി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം. അനിലിനൊപ്പം അഭിനയിക്കാന്‍ വലിയ ആഗ്രഹമുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി കുറിച്ചു. ഒരിക്കലും താരത്തെ നേരില്‍ കാണാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ വളരെയധികം പ്രശംസിച്ചിരുന്നതായും സുരേഷ് ഗോപി വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെ, അവിശ്വസനീയമായ മറ്റൊരു പ്രതിഭയെ കൂടി ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഒരിക്കലും അദ്ദേഹത്തെ നേരില്‍ കാണാനുള്ള അവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ വളരെയധികം പ്രശംസിച്ചിരുന്നു. അദ്ദേഹവുമൊത്ത് അഭിനയിക്കാന്‍ ശരിക്കും ആഗ്രഹിക്കുകയും ഇതിനകം തന്നെ എന്റെ നിര്‍മ്മാതാക്കളോട് ഇതിനെക്കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ നഷ്ടം പൂര്‍ണ്ണമായും എന്റേത് മാത്രമായി. ശാന്തിയോടെ വിശ്രമിക്കുക അനില്‍ നെടുമങ്ങാട്! വല്ലാത്തൊരു ഞെട്ടല്‍…’
ഇന്നലെയാണ് അനില്‍ മരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. ഇടുക്കി തൊടുപുഴ മുട്ടത്തിനു സമീപം മലങ്കര അണക്കെട്ടില്‍ കുളിക്കാനിറങ്ങിയ അനില്‍ മുങ്ങി മരിക്കുകയായിരുന്നു. കയത്തില്‍ മുങ്ങി താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരം അറിയിച്ചു. ഈ സമയം പ്രദേശവാസിയാായ ഒരു യുവാവ് അനിലിനെ കരയ്ക്ക് എത്തിക്കുകയും ചെയ്തു. ഉടന്‍ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…