തിരുവനന്തപുരം: സംസ്ഥാനം മുഴുവന്‍ നാടന്‍ തെങ്ങിന് തൈകള്‍ നട്ടുവളര്‍ത്താനുള്ള സുരേഷ് ഗോപി എംപിയുടെ യഞ്ജത്തിന് തുടക്കം. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തില് പാലക്കാട് നഗരസഭയിലെ കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി 71 തെങ്ങിന് തൈകള്‍ സുരേഷ് ഗോപി വിതരണം ചെയ്തിരുന്നു.
രണ്ടു കോടിയിലേറെ തെങ്ങിന് തൈകളാണ് നടുന്നതെന്ന് കേന്ദ്ര നാളികേര വികസന ബോര്‍ഡ് അംഗം കൂടിയായ സുരേഷ് ഗോപി കോഴിക്കോട്ട് പറഞ്ഞു. സ്മൃതി കേരം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിന് തണ്ടെല്ലുറപ്പുള്ള നല്ല നെടുംതെങ്ങ്, ഒരു കൊടുങ്കാറ്റിനും വീഴ്ത്താന്‍ കഴിയാത്ത ഒരു സമ്ബദ് ഘടന കേരളത്തിന് സമ്മാനിക്കുന്നതായിരിക്കും ഇതിന്റെ ഫലപ്രാപ്തി. മഹാന്മാരുടെ പേരിലാണ് തൈകള്‍ നടുന്നത്. ആദ്യത്തെ കേരവൃക്ഷം നട്ടത് വികെഎന്നിന്റെ വീട്ടിലാണ്. അദ്ദേഹത്തിന്റെ നാമത്തില്‍’- അദ്ദേഹം പറഞ്ഞു.
ഈയിടെയാണ് അദ്ദേഹം നാളികേര ബോര്‍ഡിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ‘കേരം സംരക്ഷിക്കാന്‍ കേരളത്തില്‍നിന്ന് ഒരു തെങ്ങുറപ്പ്! ഇന്ത്യയുടെ കോക്കണറ്റ് ഡവലപ്മെന്റ് ബോര്‍ഡിലേക്ക് ഐകകണ്ഠേന രാജ്യസഭയില്‍ നിന്ന് തിരഞ്ഞെടുക്കപെട്ട വിവരം സസന്തോഷം നിങ്ങളെല്ലാവരെയും അറിയിച്ചുകൊള്ളുന്നു. എന്നെ വിശ്വസിച്ച് ഏല്പിച്ച ഈ പുതിയ കര്‍ത്തവ്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കാന്‍ ഞാന്‍ യോഗ്യമായ പരിശ്രമം നടത്തും.’- എന്നാണ് ഇതേക്കുറിച്ച് സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…