Categories: kerala

ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഗൗരവമായി നേരിടും, മുന്നറിയിപ്പുമായി സുരേഷ് ഗോപി

പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിലെ ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ നടനും എംപിയുമായ സുരേഷ് ഗോപി രംഗത്ത്. വളരെ രോക്ഷാകുലനായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മറ്റൊരാളായി സമൂഹമാധ്യമത്തില്‍ ആള്‍മാറാട്ടം നടത്തുകയും അയാളുടെ ശബ്ദം ഉപയോഗിച്ച് മറ്റുള്ളവരെ പറ്റിക്കുകയും ചെയ്യുന്നത് ശരിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു.

‘ഇത് തികച്ചും അലോസരപ്പെടുത്തുന്നതാണ്. ഒരാളായി സമൂഹമാധ്യമത്തില്‍ ആള്‍മാറാട്ടം നടത്തുന്നു, അയാളുടെ ശബ്ദം ഉപയോഗിച്ച് മറ്റുള്ളവരെ പറ്റിക്കുന്നു. ഞാന്‍ ക്ലബ് ഹൗസില്‍ ഒരു അക്കൗണ്ടും തുടങ്ങിയിട്ടില്ലെന്ന് ദയവായി മനസ്സിലാക്കൂ. ഇനി ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഗൗരവമായി നേരിടും’, ഫേക്ക് അക്കൗണ്ടുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചു.

നേരത്തെ ക്ലബ് ഹൗസിലെ ഫേക്ക് അക്കൗണ്ടുകള്‍ക്കെതിരെ നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. നടന്മാരായ ആസിഫ് അലി, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, നിവിന്‍ പോളി എന്നിവര്‍ ഇതിനുമുന്‍പ് ഫേക്ക് പ്രൊഫൈലുകള്‍ തുറന്നുകാട്ടി ആരാധകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ നിന്നും ബിജെപിക്കായി മത്സരിച്ചത് സുരേഷ് ഗോപിയായിരുന്നു. തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടെങ്കിലും ഇനിയും തൃശൂരുകാര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിരുന്നു. ‘തൃശൂരിന് എന്റെ നന്ദി. എനിക്ക് വോട്ട് നല്‍കിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ക്ക് നന്ദി.. നല്‍കാത്തവര്‍ക്കും നന്ദി.. ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂരുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനും ഞാന്‍ മുന്നില്‍ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നല്‍കുന്നു.. എല്ലാവരോടും സ്‌നേഹം മാത്രം.’-സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

7 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

8 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

8 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

9 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

9 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

10 hours ago