entertainment

തൃശൂരുമായി തനിക്ക് ഉള്ളത് പൂര്‍വ്വജന്മ ബന്ധം, സുരേഷ് ഗോപി പറയുന്നു

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപി ശക്തമായ പ്രചരണമാണ് നടത്തുന്നത്. തൃശൂരുമായി തനിക്ക് ഉള്ളത് പൂര്‍വ്വ ജന്മ ബന്ധം ആണെന്നും അതിനാല്‍ ആയിരിക്കാം തന്റെ കഥാപാത്രങ്ങളില്‍ ശക്തന്‍ തമ്പുരാന്‍ സ്ഫുരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ മണ്ഡലത്തിലെ പ്രചരണത്തിനിടെ സംസാരിക്കവെയാണ് അദ്ദേഹം തിനെട്ടാം നൂറ്റാണ്ടില്‍ തൃശൂര്‍ ആസ്ഥാനമാക്കി ഭരണം നടത്തിയ പ്രശസ്തനായ കൊച്ചി രാജാവിനോട് സ്വയം താരതമ്യപ്പെടുത്തിയത്.

ഗുരുവായൂരപ്പന്റെ നാടായതു കൊണ്ട് ആദ്യം ചോദിച്ചത് ഗുരുവായൂര്‍ ആണെങ്കിലും തൃശൂര്‍ ടിക്കറ്റ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് ഇത് സ്വീകരിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ശബരിമല ഒരു വികാരമാണെന്നും എന്നാല്‍ ആ ചര്‍ച്ച തുടങ്ങി വെച്ചത് തങ്ങളല്ല കടകംപിള്ളി സുരേന്ദ്രനാണെന്നും സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞദിവസം മാധ്യമ പ്രവര്‍ത്തകനായ നികേഷ് കുമാറുമായുള്ള സംഭാഷണത്തിനിടയില്‍ പിണറായി ശബരിമലയില്‍ സ്ത്രീകളെ വിളിച്ചുകയറ്റി എന്ന് സുരേഷ് ഗോപി പൊട്ടിത്തെറിച്ചിരുന്നു. സുപ്രീംകോടതി വിധി അനുസരിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ബാദ്ധ്യതയല്ലേ എന്ന് ചോദിച്ചപ്പോഴായിരുന്നു സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രകടനം താരം പുറത്ത് എടുത്തത്.

അതേസമയം രാജ്യത്ത് ഏകീകൃത സിവില്‍ കോഡും ജനസംഖ്യാ നിയന്ത്രണവും ബിജെപി നടപ്പിലാക്കുമെന്ന് സുരേഷ് ഗോപി ഇന്നലെ പറഞ്ഞു.. രാജ്യ സ്‌നേഹികള്‍ക്ക് ഇത് അംഗീകരിക്കാതിരിക്കാന്‍ സാധിക്കില്ല. ജനാധിപത്യപരമായായിരിക്കും ഇക്കാര്യങ്ങളൊക്കെ നടപ്പിലാക്കുകയെന്നും സുരേഷ് ഗോപി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേഷ് ഗോപിയുടെ പ്രതികരണം.

രാജ്യത്തെ എല്ലാ പൗരന്മാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും. ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികള്‍ സ്വീകരിക്കും. രാജ്യത്തോട് സ്‌നേഹമുള്ളവര്‍ക്ക് ഇക്കാര്യങ്ങള്‍ അംഗീകരിക്കാതിരിക്കാതിരിക്കാനാകില്ല. ഭരണ നിര്‍വ്വഹണത്തിനുള്ള ബിജെപിയുടെ ശേഷി അറിയണമെങ്കില്‍ കഴിഞ്ഞ ഏഴ് വര്‍ഷത്തെ കേന്ദ്രസര്‍ക്കാരിന്റെ ഭരണം പരിശോധിച്ചാല്‍ മതിയെന്നും സുരേഷ് ഗോപി പറഞ്ഞു. ശബരിമല, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങളിലെ എല്ലാ ഇടപെടലും നിയമത്തിന്റെ വഴിയിലൂടെയായിരിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം,രാജ്യത്ത് കലാപ നീക്കം, വെള്ളക്കാരന്‌ സിന്ദാബാദ് വിളി!

മൂന്ന് നൂറ്റാണ്ട് പഴക്കമുള്ള ബ്രിട്ടീഷുകാരൻരെ ക്രിമിനൽ നിയമം ചവറ്റുകുട്ടയിൽ എറിയുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ കലാപാഹ്വാനവുമായി ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ.…

55 mins ago

അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാർ, കണ്ണൂരിലെ വാർത്തകൾ ചെങ്കൊടിക്ക് അപമാനം, ബിനോയ് വിശ്വം

തിരുവനന്തപുരം: അധോലോകത്തെ പിൻപറ്റുന്നവർ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. കണ്ണൂരിൽനിന്ന് കേൾക്കുന്ന വാർത്തകൾ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…

1 hour ago

മദ്യനയ അഴിമതി കേസ്, അരവിന്ദ് കെജ്‌രിവാൾ ജൂലൈ 12 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സിബിഐ…

2 hours ago

സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ മറിഞ്ഞ് , ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്ക്

ആലപ്പുഴ: സൈനിക റിക്രൂട്ട്മെന്റിനു പോയ യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ഇലിപ്പക്കുളം സോപാനത്തിൽ ആദിത്യനാണ് (അപ്പു–20) മരിച്ചത്.…

3 hours ago

വകതിരിവ് വട്ട പൂജ്യം, കഴുകന്മാർ കാണിക്കുന്ന മാന്യത പോലും ഈ ഇരുകാലി കഴുകന്മാർ കാണിക്കുന്നില്ല- അഞ്ജു പാർവതി പ്രഭീഷ്

നടൻ സിദ്ദിഖിന്റെ മകൻ സാപ്പിയുടെ മരണം ആഘോഷമാക്കിയ ബ്ലോഗർമാരേയും ഓൺലൈൻ മാധ്യമങ്ങളേയും ശവം തീനികൾ എന്ന് വിമർശിച്ച് സോഷ്യൽ മീഡിയ.…

3 hours ago

കുഞ്ഞനന്തന്റെ മരണം മാത്രമല്ല, കണ്ണൂരിലെ മറ്റു പല മരണങ്ങളും കൊലപാതകം ,TP യെ തീർത്തവർ കുത്തുന്ന കുഴിയിൽ സിപിഎമ്മിന്റെ ശവമടക്ക്

ചങ്കൂറ്റം ഉണ്ടെങ്കിൽ കുഞ്ഞനന്തൻ വിഷയത്തിൽ താൻ പറഞ്ഞതിനെതിരെ കേസ് കൊടുക്കട്ടെ. എന്താണ് നിശബ്ദമായിരിക്കുന്നത്. പിണറായി സർക്കാരിനെ വെല്ലുവിളിച്ച് കെഎം ഷാജി.…

4 hours ago