entertainment

പിറന്നാളാശംസക്കൊപ്പം പ്രീയപ്പെട്ട ചാലുവിന് നന്ദിയർപ്പിച്ച് സുരേഷ് ​ഗോപി

മലയാളികളുടെ പ്രിയ കുഞ്ഞിക്കക്ക് പിറന്നാളാശംസകൾ നേർന്ന് ആരാധക ലോകം. സോഷ്യൽ മീഡിയ മുഴുവനും കുഞ്ഞിക്കയുടെ പിറന്നാൾ വിശേഷമാണ്. മെഗാസ്റ്റാർ മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും ഇളയ മകനായി 1986 ജൂലൈ 28നാണ് ദുൽഖറിന്റെ ജനനം. 2012ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോയിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരം വളരെ ചുരുങ്ങിയ സമയം കൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

ചാലുവിന് ജന്മദിനാശംസകൾ നേർന്ന് സുരേഷ് ഗോപിയും എത്തിയിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പിലൂടെ ആശംസയറിയിച്ചത്.’ജന്മദിനാശംസകൾ പ്രിയ ചാലു! നിങ്ങളോടൊപ്പം അഭിനയിച്ച ഓരോ നിമിഷവും ഇഷ്ടപ്പെട്ടു, ഒപ്പം മനോഹരമായ അനുഭവത്തിന് നന്ദി’-താരം കുറിച്ചു

കുറച്ച് വർഷങ്ങൾ കൊണ്ട് ഉസ്താദ് ഹോട്ടൽ, ബാംഗളൂർ ഡെയ്സ്,വിക്രമാദിത്യൻ,ചാർലി,മഹാനടി തുടങ്ങി നിരവധി വിജയചിത്രങ്ങളുടെ ഭാഗമാകാൻ ദുൽഖറിന് സാധിച്ചു. ചാർലിയിലൂടെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരവും ദുൽഖറിനെ തേടിയെത്തി. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള കുറുപ്പാണ് താരത്തിന്റെ പുതിയ ചിത്രം.നേരത്തെ പൃഥ്വിരാജ്, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങളാണ് ദുൽഖറിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾക്ക് വിലക്കുണ്ടെങ്കിലും സന്നദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് താരത്തിന്റെ പിറന്നാൾ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.

Karma News Network

Recent Posts

തിരുവാഭരണം മോഷ്ടിച്ച് മുങ്ങി, പകരം മുക്കുപണ്ടം വെച്ചു, പൂജാരി അറസ്റ്റില്‍

തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…

9 mins ago

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

33 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

49 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

1 hour ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

1 hour ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

2 hours ago