entertainment

പരാജയത്തിൽ നിരാശനായി പിന്മാറിയില്ല, കഠിനമായി പ്രവർത്തിച്ചു, കളത്തിലിറങ്ങി വിജയം സ്വന്തമാക്കി- ബാലചന്ദ്രമേനോൻ

തൃശൂർ സ്വന്തമാക്കിയ പ്രിയ താരം സുരേഷ് ​ഗോപിക്ക് ആശംസകൾ നേർന്ന് സിനിമാലോകം മുഴുവനും എത്തിയിട്ടുണ്ട്. യുവ താരങ്ങൾ മുതൽ ഒരു കാലത്ത് സുരേഷ് ​ഗോപിയുടെ സഹപ്രവർത്തകർ ആയിരുന്നവർ‌ വരെ താരത്തിന് ആശംസകൾ നേർന്ന് എത്തി. അക്കൂട്ടത്തിൽ മലയാള സിനിമയിലെ സകലകലാവല്ലഭനായ ബാലചന്ദ്രമേനോൻ പങ്കിട്ട അഭിനന്ദന കുറിപ്പാണ് വൈറലാകുന്നത്. താനും സുരേഷ് ​​ഗോപിയും തമ്മിലുള്ള വിചിത്രമായ ഒരു പൊരുത്തെ കുറിച്ചും അഭിനന്ദന കുറിപ്പിൽ ബാലചന്ദ്രമേനോൻ വിവരിച്ചിട്ടുണ്ട്

കുറിപ്പിങ്ങനെ

ഇത് ഞാൻ എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ നടൻ സുരേഷ് ഗോപിക്ക് വേണ്ടി തയ്യാറാക്കിയ ഒരു അഭിനന്ദന സന്ദേശമാണ് . … കാരണം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു .ഇപ്പോൾ കഴിഞ്ഞ ഇലക്ഷനിൽ അദ്ദേഹം കൈവരിച്ച വിജയം തന്നെ .ആ വിജയം എങ്ങിനെയോ അദ്ദേഹത്തിന് കരഗതമായതല്ല . രണ്ടു തവണ ശ്രമിച്ചു വിജയിക്കാതിരുന്നപ്പോൾ അദ്ദേഹം നിരാശനായി പിന്മാറിയില്ല. കഠിനമായ പരിശ്രമത്തിലൂടെ മൂന്നാമതും കളത്തിലിറങ്ങി സുരേഷ് ആ ആഗ്രഹം പൂർത്തീകരിച്ചു .

ബി ജെ .പിയെ പ്രതിനിധീകരിച്ചു കേരളസംസ്ഥാനത്തിന്റെ സാന്നിധ്യം ലോക്സഭയിൽ ആദ്യമായി അറിയിക്കാൻ കഴിഞ്ഞ മലയാളിയായ ജനപ്രതിനിധിയാകാനുള്ള ഭാഗ്യവും സുരേഷിന് സ്വന്തം ! അതിനു തന്നെയാണ് ഈ അഭിനന്ദനവചനങ്ങളും ….അധികം പടങ്ങളിൽ ഒന്നും ഞങ്ങൾ സഹകരിച്ചിട്ടില്ല .. എന്നാൽ വിചിത്രമായ ഒരു പൊരുത്തം ഞങ്ങൾക്കിടയിൽ ഉണ്ട് . Classmates, Roommates ,Collegemates എന്നൊക്കെ പറയുന്നത് പോലെ ഞങ്ങളെ വേണമെങ്കിൽ ‘Award ‘mates എന്ന് വിളിക്കാം. നല്ല നടനുള്ള ദേശീയ പുരസ്ക്കാരം “സമാന്തരങ്ങൾ ” എന്ന ചിത്രത്തിന് വേണ്ടി ഞാൻ വാങ്ങിയപ്പോൾ “കളിയാട്ടം ” എന്ന ചിത്രത്തിലൂടെ സുരേഷ്‌ഗോപിയും ആ അവാർഡ് പങ്കിടാൻ ഉണ്ടായിരുന്നു . അതൊരു അപൂർവ്വമായ പൊരുത്തം തന്നെയാണല്ലോ ….

എന്തായാലും Member of Paliament എന്ന ഈ പുതിയ ഉത്തരവാദിത്തം അങ്ങേയറ്റം കൃത്യതയോടെ നിർവഹിക്കാനുള്ള ശേഷിയും ആരോഗ്യവും സുരേഷിനുണ്ടാകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ….പ്രാർത്ഥിക്കുന്നു .കുടുംബാംഗങ്ങളോടും എന്റെ പ്രത്യേകമായ സ്നേഹാന്വേഷണങ്ങൾ !സസ്നേഹം

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

1 hour ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

1 hour ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

2 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

2 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

2 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

3 hours ago