topnews

നോമ്പ് മുറിക്കേണ്ട സമയമായാൽ പള്ളിയിൽ കൊണ്ടുവിട്ട് നിസ്‌കരിച്ചിട്ട് വരാൻ പറയും, സുരേഷ് ഗോപിയുടെ ഡ്രൈവർ

തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയെക്കുറിച്ച് അദ്ദേഹത്തിന്റെ ഡ്രൈവർ ഷെമീർ പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സുരേഷ് ഗോപി പച്ചയായ മനുഷ്യനാണെന്നും ശുദ്ധമനസ്സുള്ളയാളാണെന്നും ഷെമീർ പറയുന്നു. നോമ്പുകാലത്ത് തനിക്ക് ഉണ്ടാകാറുളള അനുഭവവും ഷെമീർ പങ്കുവെയ്ക്കുന്നുണ്ട്.

“രാഷ്ട്രീയത്തിലേക്കൊക്കെ സാർ വരുന്നതിനു മുൻപ് തന്നെ ഞാൻ അദ്ദേഹത്തിനൊപ്പം ആണ്. അദ്ദേഹം പാവങ്ങൾക്ക് വേണ്ടി എവിടെ എന്ത് കണ്ടാലും കയറി ഇടപെടുന്ന ആളാണ്. ദൂരയാത്രകൾ ചെയ്യുമ്പോൾ നോമ്പ് സമയത്ത് ഞാൻ നോമ്പാണെങ്കിൽ ഏതെങ്കിലും പള്ളി കാണുമ്പോൾ അദ്ദേഹം എന്നോട് പള്ളിക്കകത്തേക്ക് കയറ്റാൻ പറയും. എന്നെ പള്ളിയിൽ കയറ്റി നോമ്പു മുറിപ്പിക്കുകയും ഏറ്റവും അടുത്തുള്ള ഹോട്ടലിൽ കയറ്റി ഭക്ഷണം വാങ്ങി കഴിപ്പിക്കുകയും ചെയ്തതിനു ശേഷമേ പിന്നെ യാത്ര തുടരുകയുള്ളൂ.

അതുപോലെതന്നെ നിസ്കരിക്കാനുള്ള സമയവും സൗകര്യവും സാർ എനിക്ക് ചെയ്തു തരാറുണ്ട്. എല്ലാവരോടും നല്ല ആദരവ് ആണ്.പക്ഷെ തെറ്റ് കണ്ടാൽ ആരാണെങ്കിലും സർ ഇടപെടും. പണ്ടുമുതലേ നല്ല പ്രവർത്തനം ആണ്. ഒരുപാട് തിരക്കുള്ള സമയത്ത് പോലും സാർ എന്റെ കല്യാണത്തിന് വരികയും എന്റെ കുഞ്ഞ് ജനിച്ചപ്പോൾ വരികയും ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് സഹായങ്ങൾ ചെയ്യുന്ന പച്ചയായ മനുഷ്യൻ ആണ്. രാഷ്ട്രീയത്തിൽ ഒരുപാട് ശത്രുക്കൾ ഉണ്ട് സാറിന്. എല്ലാവർക്കും ഭരണം വേണം, അതാണ് രാഷ്ട്രീയം. പക്ഷെ സാറിന് ആ രാഷ്ട്രീയം അറിയില്ല. ശുദ്ധ മനസ്കൻ ആണ്.

Karma News Network

Recent Posts

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

34 mins ago

കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത നിർദേശം

തിരുവനന്തപുരം : തെക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. മെയ് അവസാനത്തോടെ കേരളത്തില്‍ കാലവര്‍ഷം എത്തുമെന്നാണ്…

1 hour ago

പാചക വാതക ടാങ്കര്‍ അപകടം; ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്, മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയോ ഗ്യാസ് അടുപ്പ് കത്തിക്കുകയോ ചെയ്യരുത്. മംഗലപുരത്ത് പാചക വാതക ടാങ്കര്‍ അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് മുന്നറിയിപ്പുമായി…

1 hour ago

പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടു, പ്രതി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ വീടിന് തീയിട്ടതായി പരാതി. തീയിട്ടത് പഞ്ചായത്ത് അംഗം ഗീത സുരേഷിന്റെ ആൾത്താമസമില്ലാത്ത വീടിനാണ്. അയൽവാസി…

2 hours ago

കാശ്മീരിലെ ഭീകരാക്രമണം, വിനോദസഞ്ചാര മേഖലയെ തകർക്കുകയെന്ന പാക്കിസാഥാന്റെ ​ഗൂഢലക്ഷ്യമാണ് പിന്നിൽ, കവിന്ദർ ഗുപ്ത

ശ്രീന​ഗർ: ജമ്മുകശ്മീരിലേക്കെത്തുന്ന വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട ഭീകരാക്രമണമാണ് കഴിഞ്ഞദിവസം നടന്നതെന്ന് ബിജെപി നേതാവ് കവിന്ദർ ഗുപ്ത. കശ്മീരികളുടെ വരുമാന മാർ​ഗമായ വിനോദസഞ്ചാര…

2 hours ago

ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു. ആർ എസ് എസിന്റെ തുണ വേണ്ട, ജെ.പി.നഡ്ഡ

ന്യൂഡല്‍ഹി: ബിജെപി വളര്‍ന്ന് സ്വയംപര്യാപ്തത കൈവരിച്ചു, ആര്‍എസ്എസിന്റെ ആവശ്യകതയില്‍ നിന്നുമാറിയെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെ.പി.നഡ്ഡ.അടല്‍ ബിഹാരി വാജ്‌പേയിയുടെ കാലത്തും ഇപ്പോഴും…

2 hours ago