entertainment

എന്റെ മകൾ മരിച്ചപ്പോൾ ഭാര്യയെ കൂടുതൽ നോക്കിയത് ഡോക്ടർമാരല്ല- സുരേഷ് ​ഗോപി

ഇലക്ഷൻ പ്രചണ രം​ഗത്ത് സജീവമാണ് സുരേഷ് ഗോപി. അദ്ദേഹം കഴിഞ്ഞദിവസം പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗമാണ് ശ്രദ്ധ നേടുന്നത്. ഒരു പ്രചാരണ പരിപാടിയിൽ ആണ് ഇപ്പോൾ ഏർപ്പെട്ടിരിക്കുന്നത്.വിവിധ വിഭാഗങ്ങളിൽ പെട്ട പല വിധ പാരിപാടികളിൽ ഇപ്പോൾ പങ്കെടുക്കാറുണ്ട്. പക്ഷെ അവിടെ ഒക്കെ പോയി വിഷയാധിഷ്ഠിതമായി സംസാരിക്കാനുള്ള അവസ്ഥയിൽ അല്ല ഇപ്പോൾ ഉള്ളത്. ഇപ്പോൾ ഇലക്ഷൻ വോട്ട്- ജനപ്രതിനിധി എന്ന നിലയിൽ ഉത്തരവാദിത്വം വഹിക്കേണ്ടതുണ്ട്. എല്ലാവരും ചേർന്ന് ഗംഭീര ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചു തന്നാൽ– എന്ന് മാത്രമേ എനിക്ക് പറയാൻ ആകൂ. കാരണം എനിക്ക് അതിനെ സാധിക്കൂ.

വിജയിച്ചു വന്നാൽ ചെയ്യും എന്ന് എന്തിനു പറയുന്നു എന്നതിൽ നീരസം ഉള്ള ആളുകൾ ഉണ്ടായേക്കാം. വിജയിച്ചു കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ആകും എന്ന ആത്മവിശ്വാസം എനിക്കുണ്ട്. അതിന്റെ ഒരു ചെറിയ രേഖ രാജ്യസഭയിൽ പരമ്പരാഗത വൈദ്യ സമൂഹത്തിന് വേണ്ടി സംസാരിച്ച ചെറിയ ഒരു ടെക്സ്റ്റുണ്ട്. അതിനു മുൻപേ ഇവർക്ക് വേണ്ടി ആരും സംസാരിച്ചിട്ടില്ല എന്നതാണ് വാസ്തവം.

ആദിവാസി മേഖലയിൽ നിന്നുള്ള വൈദ്യന്മാർ നേരിടേണ്ടി വരുന്ന പല വിഷയങ്ങളെകുറിച്ചാണ് അന്ന് ശബ്ദം ഉയർത്തിയത്. അവർക്ക് വേണ്ടി മെഡിക്കൽ അമേൻമന്റ് കൊണ്ടുവന്നിരുന്നു. പക്ഷെ അത് കൊണ്ടുവന്നെങ്കിലും ആവശ്യമായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്ന് അടിത്തട്ട് മേഖലയിലേക്ക് ഇറങ്ങി ചെന്നപ്പോൾ മനസിലാക്കാൻ സാധിച്ചു.

വലിയ ആശുപത്രികളിൽ പോലും വലിയ ഡോക്ടർമാർ രോഗിയെ പരിചരിക്കും മുൻപേ അവർക്ക് വേണ്ടുന്ന സഹായം ചെയ്യുന്നത് കമ്പോണ്ടേഴ്‌സും, അറ്റെൻഡേർസും ആണ്. കാഷ്വലിറ്റി കൈകാര്യം ചെയ്യുമ്പോൾ ഒരു സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും എത്തുന്നില്ല. ആദ്യം എത്തുന്നത് അറ്റെൻഡർമാർ ആണ്. പിന്നെ റാപ്പിഡ് ആയ ആക്ഷൻ നിർവ്വഹിക്കുന്നത് പാര മെഡിക്കൽ സ്റ്റാഫ് ആണ്.

എന്റെ മകൾ മരിച്ച അവസ്ഥയിൽ എന്റെ ഭാര്യക്ക് കിട്ടിയ കെയർ ആദ്യം കൊടുത്തത് ഡോക്ടർമാർ അല്ല. ആശുപത്രിയിൽ ഈ ട്രോളി പുൾ ചെയ്യുന്ന ആള് വരെ ആണ് ശുശ്രൂഷകൻ ആയത്. ഇതേ കാര്യം ആയിരുന്നു ആ അമേൻമന്റിൽ പറഞ്ഞതും.

ബംഗാളിൽ ഒക്കെ ഉൾപ്രദേശത്ത് ഡോക്ടേഴ്സ് ഒന്നും എത്താറില്ല. അതിന് ആണ് പണ്ട് കാലത്ത് അപ്പോത്തിക്കിരികൾ എന്ന് വിളിച്ചിട്ടുള്ളത്. പണ്ടൊക്കെ ഈ മിക്സച്ചർ എന്ന് പറയുന്ന ഒരു സാധനം കലക്കി കൊടുക്കുമായിരുന്നു, പനിയൊക്കെ വരുമ്പോൾ ഞാൻ കുടിച്ചിട്ടുണ്ട്. വായിലേക്ക് ഒഴിക്കുമ്പോൾ ഭയങ്കര ഓക്കാനം വരും. കലക്കി തരുന്നത് കംബോണ്ടേഴ്സ് ആണ്. ഇവരുടെ മനവിരുത് ആണ് ഇതൊക്കെ കാണിക്കുന്നത്. പക്ഷെ അന്ന് ആ ചെയ്തുവച്ച സാധനത്തിന് ഒരു ഫോളോഅപ് ചെയ്യാനുള്ള അവസ്ഥ എനിക്ക് കിട്ടിയില്ല. ഇനിയും കാര്യങ്ങൾ ചെയ്യാനുള്ള അവസരം നിങ്ങൾ എനിക്ക് തരണം

Karma News Network

Recent Posts

നെഞ്ചുവേദന, ആശുപത്രിയിലേക്ക് പോകുന്ന വഴി കാർ ചെളിയിൽ കുടുങ്ങി ദാരുണാന്ത്യം

മലപ്പുറം വളാഞ്ചേരി തിണ്ടലത്ത് കാർ ചെളിയിൽ കുടുങ്ങി രോഗി മരിച്ചു. കരേക്കാട് സ്വദേശി സെയ്താലിയാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ്…

21 mins ago

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 93.60

ഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 93.60 ആണ് ഇത്തവണത്തെ വിജയശതമാനം .കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 0.48…

26 mins ago

ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ല, അമിത് ഷാ

ന്യൂഡൽഹി: ബിജെപി ഒരിക്കലും ഭരണഘടന മാറ്റുകയോ സംവരണം അവസാനിപ്പിക്കുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി…

39 mins ago

വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ് സ്വന്തമാക്കി അഖില്‍ മാരാര്‍

തന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഓരോന്നായി നിറവേറ്റുകയാണ് ബിഗ് ബോസ് താരവും സംവിധായകനുമായ അഖില്‍ മാരാര്‍.വോള്‍വോയ്ക്കും മിനി കൂപ്പറിനും ശേഷം ബെന്‍സ്…

52 mins ago

ടെസ്റ്റിനായി 25 പേര്‍ക്ക് സ്ലോട്ട് ലഭിച്ചു, എത്തിയത് 3 പേർ മാത്രം, ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ പ്രതിഷേധം ശക്തം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കാരത്തിനെതിരായ പ്രതിഷേധം ശക്തമാക്കി സമരക്കാർ. മുട്ടത്തറയില്‍ ഇന്ന് 25 പേര്‍ക്ക് ടെസ്റ്റിനായി സ്ലോട്ട്…

1 hour ago

ഭക്ഷണം പാകം ചെയ്തും വിളമ്പിയും നരേന്ദ്ര മോദി പട്നയിലെ ​ഗുരുദ്വാര സന്ദർശിച്ച് പ്രധാനമന്ത്രി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിഹാറിലെ ഗുരുദ്വാരയിലെത്തി ഭക്ഷണം പാകം ചെയ്തും വിളമ്പിയും പ്രധാനമന്ത്രി നരേന്ദ്ര മോദി. സിഖ് തലപ്പാവണിഞ്ഞെത്തിയാണ് പ്രധാനമന്ത്രി മോദി…

1 hour ago