kerala

ബാങ്ക് ബാധ്യത മൂലം ബുദ്ധിമുട്ടിയിരുന്ന മുത്തുകുമാരിക്ക് സഹായവുമായി സുരേഷ് ഗോപി

ബാങ്ക് വായ്പ മൂലം ബുദ്ധിമുട്ടിയിരുന്ന മുത്തു കുമാരിയുടെ ബാങ്ക് ബാധ്യത അടച്ച് തീര്‍ത്ത് സുരേഷ് ഗോപി. മുമ്പ് സുരേഷ് ഗോപി കരുവന്നൂര്‍ ബാങ്ക് പീഡനം അനുഭവിച്ചിരുന്ന വരുടെയും കടങ്ങള്‍ ഏറ്റെടുത്തിരുന്നു. മുമ്പും കട ബാധ്യത മൂലം കഷ്ടപ്പെട്ടിരുന്ന പലരെയും സുരേഷ് ഗോപി സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ മുത്തുകുമാരിയുടെ 1.90 ലക്ഷം രൂപയുടെ കടക്കെണിയ്ക്കാണ് സുരേഷ് ഗോപി പരിഹാരം കണ്ടെത്തിയിരിക്കുന്നത്. രാമസിംഹന്‍ അബൂബക്കറാണ് ഫെയ്‌സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

രാമസിംഹന്‍ അബൂബക്കറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

മുത്തു കുമാരിക്ക് വേണ്ടി നിങ്ങളോട് സഹായം ആവശ്യപ്പെട്ടത് പോലെ ശ്രീ, സുരേഷ്‌ഗോപിയോടും ഞാനവർക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ചിരുന്നു. ആ അഭ്യർത്ഥന അദ്ദേഹം കേട്ടു. മുത്തുകുമാരിയുടെ ഒരു വലിയ ബാധ്യത അദ്ദേഹം ഏറ്റെടുത്തു എന്നറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്…

193948 രൂപയുടെ ബാങ്ക് ബാധ്യത സുരേഷ് ഗോപി അടച്ചു തീർത്തു.. നാം പാതി ദൈവം പാതി എന്നാണല്ലോ അതിൽ ദൈവത്തിന്റെ സ്ഥാനം അദ്ദേഹം ഏറ്റെടുത്തു. പൊതു സമൂഹത്തിൽ നിന്നും ചെറുതല്ലാത്ത സഹായം വന്നിട്ടുണ്ട് പുറകേ അതിന്റെ കണക്കും നൽകാം.
കുടുംബം കടക്കാരാവുന്നത് പലപ്പോഴും ഉറ്റവർക്ക് രോഗം വരുമ്പോഴാണ്, മുത്തുകുമാരിക്കും സംഭവിച്ചത് അത് തന്നെയാണ്, പണയവും ബ്ലേഡുമായി ജീവിതം കുരുങ്ങും, ചിലർ കുരുക്കവസാനിപ്പിക്കാൻ ജീവിതം അവസാനിപ്പിക്കും.

ജാഗ്രതയുള്ള ഒരു സമൂഹവും, സുരേഷ് ഗോപിയെപ്പോലുള്ള വ്യക്തിത്വങ്ങളും ഒത്തു ചേർന്നാൽ ഒരുപാട് ജീവിതങ്ങൾ രക്ഷപ്പെടുത്താനാവും. ഒരിക്കൽ കൂടി പ്രിയ സഹോദരൻ സുരേഷ് ഗോപിക്ക് നന്ദി പറയുന്നു.

Karma News Network

Recent Posts

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

7 mins ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

11 mins ago

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

42 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

49 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

59 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

1 hour ago