Categories: kerala

വട്ടിയൂർക്കാവ് അല്ലെങ്കിൽ തിരുവനന്തപുരത്ത് സുരേഷ് ഗോപി, ത്രികോണ മത്സരം നടക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടത്തൊനൊരുങ്ങി ബിജെപി. പ്ര​ഗത്ഭരായവരെ മത്സരരം​ഗത്തിറക്കാനാണ് തീരുമാനം. വട്ടിയൂർക്കാവ് വൻ പോരാട്ടത്തിന് തയ്യാറെടുത്തിരിക്കുകയാണ് ബിജെപി. സിനിമ താരവും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപിയോട് സംസ്ഥാന നേതൃത്വവും മത്സരിക്കാൻ ആവശ്യപ്പെട്ടു. മണ്ഡലം ഏതെന്ന് അദ്ദേഹത്തിനു തിരഞ്ഞെടുക്കാം. ആർഎസ്എസും സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സുരേഷ് ​ഗോപി എത്തുന്നതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവ് നടക്കുക. ഇത്തവണ മത്സരിക്കാനില്ലെന്നാണ് സുരേഷ് ​ഗോപി അറിയിതെന്നും സൂനയുണ്ട്.

ആദ്യഘട്ടത്തിൽ സുരേഷ് ഗോപി മത്സരിക്കാൻ താത്പര്യപ്പെട്ടിരുന്ന മണ്ഡലങ്ങളിൽ ഒന്നായിരുന്നു വട്ടിയൂർക്കാവ്.വട്ടിയൂർക്കാർ വൻ പോരാട്ടത്തിന് തയ്യാറെടുത്ത് ബിജെപി. ജില്ലാ പ്രസിഡന്റ് വിവി രാജേഷിന്റെ പേരാണ് ആദ്യം വട്ടിയൂർക്കാവിൽ ഉയർന്ന് കേട്ടിരുന്നത് എങ്കിലും ഇപ്പോൾ കാര്യങ്ങൾ മാറിമറിയുകയാണ്.അതിനിടെ സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിക്കാനുള്ള ശ്രമങ്ങളും ബിജെപിയിൽ നടന്നിരുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപി വലിയ തോതിൽ വോട്ടുകൾ സമാഹരിച്ചിരുന്നു. എന്നാൽ നിയമസഭയിലേക്ക് തൃശൂരിൽ നിന്ന് മത്സരിക്കാൻ അദ്ദേഹം താത്പര്യപ്പെടുന്നില്ല എന്നാണ് സൂചന.

അതേസമയം, കെ.സുരേന്ദ്രൻറെ സ്ഥാനാർഥിത്വം നിർദേശിച്ച് ആറു ജില്ലാ കമ്മിറ്റികൾ സംസ്ഥാന നേതൃത്വത്തിനു കത്തു നൽകി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കാസർകോട്, പാലക്കാട് ജില്ലാ കമ്മിറ്റികളാണ് കെ.സുരേന്ദ്രൻ എത്തണമെന്നാവശ്യപ്പെട്ട് കത്തു നൽകിയത്. സംസ്ഥാന നേതൃത്വം നൽകിയ സാധ്യതാ പട്ടികയുടെ അടിസ്ഥാനത്തിൽ കേന്ദ്ര നേതൃത്വത്തിൻറെ സർവേയുടെ അടിസ്ഥാനത്തിലാകും അന്തിമ സ്ഥാനാർഥി പട്ടികയെത്തുക.

Karma News Network

Recent Posts

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

12 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

26 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

29 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

1 hour ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 hour ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

2 hours ago