entertainment

താന്‍ എന്ത് പറഞ്ഞാലും വിവാദമാക്കുവാന്‍ പലരും കാത്തുനില്‍ക്കുകയാണ്, സുരേഷ് ഗോപി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നാളുകള്‍ക്ക് ശേഷം അദ്ദേഹത്തിന്‍ പവര്‍പാക്ക് പെര്‍ഫോര്‍മന്‍സിനായി കാത്തിരിക്കുകയാണ് ആരാധകര്‍. എംപിയായ അദ്ദേഹം പല സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ തന്നെയാണ്. എന്നാല്‍ സുരേഷ് ഗോപി ചെയ്യുന്ന നല്ല കാര്യങ്ങള്‍ മറച്ച് വെച്ച് വിമര്‍ശിക്കാന്‍ മാത്രം ശ്രമിക്കുന്ന ചിലരുണ്ട്. ഇക്കാര്യം വെളിപ്പെടുത്തി അദ്ദേഹം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

താന്‍ എന്ത് പറഞ്ഞാലും വിവാദമാക്കുവാന്‍ പലരും കാത്തുനില്‍ക്കുകയാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അതുകൊണ്ട് തന്നെ വലിയ മുഖാമുഖങ്ങള്‍ക്ക് ഇപ്പോള്‍ നിന്ന് കൊടുക്കാറില്ല. പേരിനും പ്രശസ്തിക്കും വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോവിഡില്‍ ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മലയാളികളുടെ സങ്കടങ്ങളാണ് ഇന്ന് തന്റെ ഫോണില്‍ നിറയുന്നത്. അത് ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് കുറച്ച് കാലങ്ങളായി. ചെയ്യാന്‍ കഴിയുന്നത് രാപ്പകല്‍ ഇല്ലാതെ ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശങ്ങളില്‍ കുടുങ്ങിയ പലരെയും സുരേഷ് ഗോപിയുടെ സഹായത്തോടെ നാട്ടില്‍ എത്തിച്ചിട്ടുണ്ട്. ഈ അനുഭവം പങ്കുവെച്ച് പലരും രംഗത്ത് എത്തിയിട്ടുമുണ്ട്. മാത്രമല്ല തന്റെ ജന്മ ദിനത്തില്‍ കുടിവെള്ളപ്രശ്‌നം അദ്ദേഹം എന്നേക്കുമായി പരിഹരിച്ചിരുന്നു. എം.പി.ഫണ്ടില്‍നിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച ‘കോവിലൂര്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.വട്ടവട പഞ്ചായത്തില്‍ കോവിലൂര്‍ ടൗണിലെ അഞ്ച് വാര്‍ഡുകളിലുള്ള ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണിത്.

വട്ടവട പഞ്ചായത്തിലെ ചൂളക്കല്ലില്‍നിന്നു വെള്ളമെടുത്ത് കോവിലൂര്‍ കുളത്തുമട്ടയിലെത്തിച്ച്, ശുദ്ധീകരിച്ചാണ് വിതരണം. 1,60,000 ലിറ്റര്‍ കൊള്ളാവുന്ന സംഭരണിയാണ് കുളത്തുമട്ടയില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ 2 കാര്യം തെളിയിക്കുന്നു. ജന്മദിനങ്ങളില്‍ വലിയ വലിയ ആളുകള്‍ ജനങ്ങള്‍ക്കായി ഉപകാരം ചെയ്താല്‍ അതാകും ആ ജന്മദിനത്തിലെ ആയിരം പാടി പുകഴ്ത്തലിനേക്കാളും കേക്ക് മുറിയേക്കാളും നന്മയും പുണ്യവും. രണ്ടാമത്തേ കാര്യം ജന പ്രതിനിധികളുടെ എണ്ണത്തിലല്ല കാര്യം..ഗുണത്തിലാണ് കാര്യം. ഒരു പാട് എം.പി.മാരും എം.എല്‍.എ മാരും ഉണ്ടായിട്ടും കാര്യമില്ല. ജനങ്ങളുടെ പ്രയാസം മനസിലാക്കാവുന്ന ഒരു എം.പി മാത്രം കേരളത്തില്‍ ഉണ്ടേലും 20 എം.പിമാരേക്കാളും നന്നായി കേരളത്തേ ചിലപ്പോള്‍ നയിക്കാന്‍ സാധിക്കും.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, ഏജൻസികൾ നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

3 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

3 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

20 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

28 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

29 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago