kerala

ചതിയിൽ അകപ്പെട്ട ജനങ്ങളാണ് തനിക്കൊപ്പം നടക്കുന്നത്, യാത്രയിൽ രാഷ്ട്രീയമില്ല തീർത്തും മനുഷ്യത്വപരമായ സമരമാണെന്ന് സുരേഷ് ഗോപി

തൃശൂര്‍. സമരം കണ്ണൂരിലേക്കും മലപ്പുറത്തേക്കും കണ്ടലയിലേക്കും വ്യാപിപ്പിക്കുമെന്നും കരുവന്നൂരിലെ പദയാത്ര ഒരു കനല്‍ത്തരി മാത്രമാണെന്നും സുരേഷ് ഗോപി. കരുവന്നൂരില്‍ സംഘടിപ്പിച്ച സഹകാരി സംരക്ഷണ ജാഥയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കിന്റെ ക്രൂരതയില്‍ പെട്ട ജനങ്ങളാണ് തനിക്കോപ്പം നടക്കുന്നത്. പദയാത്രയില്‍ രാഷ്ട്രീയമില്ലെന്നും മനുഷ്യത്വപരമായ സമരമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പ്രശ്‌നം തുടങ്ങുന്നത് നോട്ട് നിരോധനം മുതലാണെന്നും. സഹകരണ മേഖലയിലെ ചില പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയെ കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താന്‍ അന്ന് എംപിയായിരുന്നുവെന്നും അന്ന് ആ ഓഫീസില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

പാവപ്പെട്ടവന്റെ ചോരയിലും നീരിലുമാണ് സഹകരണ പ്രസ്ഥാനം പടുത്തുയര്‍ത്തിയിരിക്കുന്നത്. ഈ അഴിമതി പുറത്തുകൊണ്ടുവന്നച് പാവപ്പെട്ട സിപിഎം അനുഭാവികളാണ്. പദയാത്ര തുടങ്ങി തൃശൂരിൽ അവസാനിക്കുക മാത്രമല്ല പുതിയ പ്രഖ്യാപനങ്ങളും അവിടെ വെച്ച് ഉണ്ടാകണം. തട്ടിപ്പ് ബാധിക്കപ്പെട്ട കുടുംബങ്ങൾ അവരുടെ കണ്ണൂര് കണ്ട കുടുംബങ്ങൾ ആ ഓരോ കുടുംബത്തിലെയും അം​ഗങ്ങൾ ഇവിടെ ഉണ്ടെന്നാണ് താൻ വിശ്വസിക്കുന്നത്. ഇത് സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാൻ വേണ്ടിയോ അതിന്റെ നിലനിൽപ് ചോദ്യം ചെയ്യുവാൻ വേണ്ടിയോ അല്ലെന്നും.

ഈ സകരണ ബാങ്കുകൾ‌ പാവപ്പെട്ടവന്റെ ചോരപ്പണം തിരിച്ചു നൽകുന്നത് വരെ നിങ്ങൾ നിലനിൽക്കണം. നിങ്ങൾ പൂട്ടാൻ ഞങ്ങൾ അനുവദിക്കില്ല. സഹകരണ പ്രസ്ഥാനത്തിന്റെ ബലപ്പെടുത്തലിന് കൂടിയാണ് ഈ യാത്രയെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

20 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

59 mins ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

1 hour ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago

കാവ്യ ധരിച്ചത് സ്വന്തം ബ്രാൻഡിന്റെ സാരി, ആഭരണങ്ങൾക്ക് സ്വർണത്തേക്കാൾ വില

നടൻ ദിലീപ് നടി കുടുംബ സമേതമാണ് മീര നന്ദന്റെ വിവാഹത്തിന് പങ്കെടുത്തത്. മീര ആദ്യമായി നായികയായ മലയാള ചിത്രം മുല്ലയിൽ…

2 hours ago

ഡി.ജി.പി. ചെയ്തത് ഗുരുതര കുറ്റം, പരാതി ലഭിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കേണ്ടിവരും

തിരുവനന്തപുരം : ബാധ്യത മറച്ചുവെച്ച് സ്ഥലം വിൽക്കാൻ നോക്കിയ സംസ്ഥാന പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹിബ് നിയമക്കുരുക്കില്‍.ബാധ്യത മറച്ചുവെച്ചത്…

2 hours ago