kerala

‘ഇരട്ടച്ചങ്കുണ്ടായത് എന്റെ സിനിമ ലേലത്തിലാണ്, ഇപ്പോൾ ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്ക് ചമഞ്ഞ് ചടഞ്ഞുകൂടിയിരിക്കുന്നത്’ – സുരേഷ് ഗോപി

തൃശ്ശൂർ. നരേന്ദ്രമോദി കേരളം എടുത്തിരിക്കും എന്ന് പറഞ്ഞാൽ എടുത്തിരിക്കും. അതിന് കാരണമാവുക പിണറായി സർക്കാരിന്റെ ചെയ്‌തികളാകും. സിപിഎമ്മിന്റെ അടിത്തറ ഇളക്കണമെന്നും സുരേഷ് ഗോപി തൃശ്ശൂരിൽ. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സുരേഷ് ഗോപി പറഞ്ഞത് ഇങ്ങനെ: ഇരട്ടച്ചങ്കുണ്ടായത് തന്റെ സിനിമയായ ലേലത്തിലാണ്. ഇപ്പോൾ ചില ഓട്ടച്ചങ്കുകളാണ് ഇരട്ടച്ചങ്ക് ചമഞ്ഞ് ചടഞ്ഞുകൂടിയിരിക്കുന്നത്. തൃശ്ശൂരിൽ അമിത് ഷാ പങ്കെടുക്കുന്ന പൊതു പരിപാടിയിൽ സംസാരിക്കുക യായിരുന്നു സുരേഷ് ഗോപി.

‘ഗോവിന്ദനും അദ്ദേഹത്തിന്റെ രാഷ്ട്രീയ മുതലാളിയും മനസിലാക്കിക്കോ. കേരളം ഞാന്‍ എടുത്തിരിക്കും. ഒരു സംശയവും വേണ്ടാ. 2024ല്‍ ഞാന്‍ ഇവിടെ സ്ഥാനാര്‍ത്ഥിയാണെങ്കില്‍. അങ്ങനെയൊരു ഉത്തരവാദിത്വം എല്‍പ്പിക്കുകയാ ണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍, അമിത്ഷായോട് അപേക്ഷിക്കുന്നു. ജയമല്ല പ്രധാനം, സി പി എമ്മിന്റെ അടിത്തറയിളക്കണം. അത്രയ്ക്ക് നിങ്ങൾ കേരള ജനതയെ ദ്രോഹിച്ചു. കണ്ണൂര്‍ തരൂ എനിക്ക്. ഞാന്‍ തയ്യാറാണ്.’- സുരേഷ് ഗോപി പറഞ്ഞു.

ബ്രഹ്മപുരം ഇന്നലത്തെയും ഇന്നത്തെയും സംഭവമാണ്. നാളത്തെ സംഭവമായി ബ്രഹ്മപുരത്തെ മാറ്റരുത്. കൊച്ചി ജനതയ്ക്ക് ആവശ്യമായ തലോടൽ നൽകാൻ സർക്കാർ പ്രാപ്‌തരല്ലെങ്കിൽ, കേന്ദ്രത്തിന്റെ സഹായം ചങ്കൂറ്റത്തോടെ അപേക്ഷിക്കണം – സുരേഷ് ഗോപി പറഞ്ഞു.

ജനങ്ങൾ തൃശൂർ തന്നാൽ ഹൃദയം കൊണ്ട് എടുത്തിരിക്കും. താൻ നടത്തുന്നത് രാഷ്‌ട്രീയ കളിയല്ല. തന്റേത് ദയയും കരണയും കരുതലുമാണ്. ​ചാരിറ്റിയല്ല രാഷ്‌ട്രീയ പ്രവർത്തനം എന്നു പറയുന്ന എം.വി ​ഗോവിന്ദൻ, നുണയും വഞ്ചനയും കള്ളത്തരവും രാഷ്‌ട്രീയ പ്രവർത്തനമാക്കരുത് – സുരേഷ് ഗോപി പറഞ്ഞു.

‘ഏത് ഗോവിന്ദൻ വന്നാലും ശരി, തൃശൂർ ഇനിയും ഞാൻ എടുക്കും. ഹൃദയം കൊണ്ട് ആവശ്യപ്പെടുകയാണ് തൃശൂർക്കാരോട്, നിങ്ങളെനിക്ക് തൃശൂർ തരണം. നിങ്ങൾ തന്നാൽ ഞാൻ എടുക്കും, എടുത്താൽ വലിയ മാറ്റങ്ങൾ ഉണ്ടാകും. എനിക്ക് അറിയാം എന്റെ ഈ വാക്കുകൾ ചിലർ ട്രോളാൻ നിൽപ്പുണ്ട്.  അന്ന് ട്രോളിയ ഈ വരികൾ ഒരു രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിൽ എനിക്കൊരു ടാ​ഗ് ലൈനായി മാറി. നിങ്ങളിനിയും എന്നെ വളർത്തണം’ – സുരേഷ് ഗോപി പറഞ്ഞു.

സഹകരണ ബാങ്ക് നിയന്ത്രണ ബിൽ നടപ്പിലാക്കണം. ആയിരക്കണക്കിന് പരാതികളാണ് സഹകരണ ബാങ്കുകളുടെ തട്ടിപ്പിനെ കുറിച്ച് ലഭിക്കുന്നത്. ഇതിന് പരിഹാരം കണ്ടെത്താൻ സഹകരണ ബാങ്കിലെ നിയമനങ്ങൾ ബാങ്കിംഗ് റിക്രൂട്ട്‌മെന്റ് സർവീസിലൂടെ നടത്തുകയാണ് വേണ്ടത്. വിഷുവിന് കൈനീട്ടം നൽകുമെന്നും, ആരെങ്കിലും കാൽ തൊട്ട് തൊഴാൻ എത്തിയാൽ തടയില്ലെന്നും പറഞ്ഞ സുരേഷ് ഗോപി, എന്നാൽ ആരും കാൽ തൊട്ട് തൊഴാൻ വരരുതെന്ന് അപേക്ഷിച്ചു.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

16 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

37 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

37 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

53 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

1 hour ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

1 hour ago