‘എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് ആഗ്രഹിക്കുന്നു’ എന്ന ചോദ്യത്തിനായിരുന്നു സുരേഷ് ഗോപി വോട്ട് നോട്ടയ്ക്ക് നല്കാന് ആവശ്യപ്പെട്ടത്. എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലാത്ത മണ്ഡലങ്ങളില്‍ വോട്ട് ‘നോട്ട’യ്ക്ക് നല്‍കണമെന്നും അങ്ങനെയല്ലെങ്കില്‍ സിപിഎമ്മിനെതിരെ വോട്ട് ചെയ്യണമെന്നും ബിജെപി സ്ഥാനാര്‍ത്ഥിയും എംപിയും നടനുമായ സുരേഷ് ഗോപി.
അതേസമയം എന്‍ ഡി എ സ്ഥാനാര്‍ത്ഥികളില്ലാത്ത തലശ്ശേരിയില്‍ സിപിഎം സ്ഥാനാര്‍ത്ഥി എഎന്‍ ഷംസീര്‍ ഒരു കാരണവശാലും ജയിക്കരുതെന്നും ഗുരുവായൂരില്‍ യുഡിഎഫ്/ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ കെഎന്‍എ ഖാദര്‍ ജയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിലെ തിരഞ്ഞെടുപ്പ് അധിഷ്ഠിത പരിപാടിയിലായിരുന്നു പ്രതികരണം.
നോട്ടയ്ക്കല്ലെങ്കില്‍ ആര്‍ക്ക് നല്‍കണം എന്ന ചോദ്യം വന്നപ്പോഴാണ് അത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞത്. അതേസമയം കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും നേമത്ത് കുമ്മനം രാജശേഖരനും ഇ ശ്രീധരനും വിജയിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…