topnews

ചാണക ഗോപിയല്ല, ഇനി കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്ന് വിളിക്കും

ചാണക ഗോപി എന്ന് പരിഹസിച്ചവർ ഇനി ബഹുമാനപ്പെട്ട കേന്ദ്ര മന്ത്രി സുരേഷ് ഗോപി എന്ന് വിളിക്കണം. കേരളത്തിൽ അക്കൗണ്ട് തുറക്കാൻ ആദ്യ ഭാഗ്യം ലഭിച്ചത് സ്ഥിരം ബിജെപിക്കാരനും പരമ്പരാഗത രാഷ്ട്രീയക്കാരനും അല്ലാത്ത അനുഗ്രഹീത കലാകാരൻ സുരേഷ് ഗോപിക്ക്. എണ്ണിയാലൊടുങ്ങാത്ത നന്മകൾ മനുഷ്യർക്ക് ജാതിയും മത രാഷ്ട്രീയവും നോക്കാതെ ചെയ്യുന്ന നല്ല മനുഷ്യൻ

ജനപ്രീതി വളർന്ന് വന്നപ്പോൾ കേരളത്തിലെ ഇസ്ളാമിക മീഡിയ സുരേഷ് ഗോപിയെ തകർക്കാൻ ഉണ്ടാക്കിയ വിവാദം മലയാളികൾ മറക്കില്ല. ജെമാ അത്തെ ഇസ്ളാമി മീഡിയ സുരേഷ് ഗോപിക്കെതിരെ പെണ്ണുകേസുകൾ വരെ ഉണ്ടാക്കി. എല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്നു. മറ്റൊന്ന് മരം വെട്ടുകാരൻ ചാനൽ നല്കിയ പണിയായിരുന്നു. അവരുടെ തൃശൂർ റിപോർട്ടർ സുരേഷ് ഗോപിയെ അപമാനിച്ചു. സുരേഷ് ഗോപിയെ ജനമധ്യത്തിൽ മാധ്യമ പ്രവർത്തകയുടെ സ്ഥാനത്ത് ഇടതുപക്ഷത്തിന്റെ വാലായ ചാനൽ മൈക്കും പിടിച്ച് ആക്ഷേപിച്ചു. അതും വെള്ളത്തിലെ കുമിള പോലെ പൊട്ടിപോയി

എന്തായാലും കേരളത്തിൽ താമരയല്ല ചാണകം എന്ന് തിളച്ചവർക്കെല്ലാം മറുപടി. സുരേഷ് ഗോപിയുടെ മിന്നുന്ന വിജയം. അതും ആദ്യ അക്കൗണ്ട് ബിജെപി തുറന്നത് തന്നെ വൻ ഭൂരിപക്ഷത്തിൽ . കേരളം പിടിച്ചിരിക്കും എന്ന് ഇനി ബിജെപി പറഞ്ഞാൽ അത് ഒരു അതിശയോക്തിയല്ല.
സുരേഷ് ഗോപിയുടെ ലീഡ് 60,000 കടന്നു. കൂറ്റൻ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ചിരിക്കുകയാണ്‌. തോല്പ്പിക്കാൻ കച്ചകെട്ടി ഇറങ്ങിയ കെ മുരളീധരനെ വാലി ചുരുട്ടി എറിഞ്ഞപ്പോൾ ചെന്ന് വീണത് മൂന്നാം സ്ഥാനത്ത്. വടകരയിൽ നിന്നും ഇപ്പോൾ കെ മുരളീധരനു വണ്ടി കയറിയ ഓർമ്മയേ ഉള്ളു. എല്ലാം വെടിയും പുകയും പോലെ അവസാനിച്ചിരിക്കുന്നു

ദേശീയ തലത്തിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ മൂന്നാം ടേമിലേക്ക് നീങ്ങുകയാണ്, എന്നാൽ എക്സിറ്റ് പോളുകൾ ഭരണ സഖ്യത്തിന് പ്രവചിച്ചതിനേക്കാൾ വളരെ കുറവാണ്. “അബ്‌കി ബാർ, 400-പാർ” എന്ന തിരഞ്ഞെടുപ്പ് പിച്ചാക്കിയ ഭരണകക്ഷിയായ എൻഡിഎ, ലക്ഷ്യത്തേക്കാൾ വളരെ കുറവാണ്, മാത്രമല്ല 300-ന് അടുത്താണ്. ഭ്.ജെപി തന്നെ ഇന്ത്യ ഭരിക്കും എന്ന് തീർത്തും ഉറപ്പാണ്‌. കേരളത്തിൽ നിന്നും ഇനി ജനം തിരഞ്ഞെടുക്കപ്പെട്ട എം പിമാരായ മന്ത്രിമാരും ഉണ്ടാകും എന്നും ഉറപ്പ്.

മറുവശത്ത്, ഇന്ത്യാ ബ്ലോക്കാകട്ടെ, വോട്ടെടുപ്പ് നടത്തുന്നവരുടെ എല്ലാ പ്രവചനങ്ങളെയും ധിക്കരിക്കുകയും ശക്തമായ പോരാട്ടം നടത്തുകയും ചെയ്തു. പ്രതിപക്ഷ സഖ്യം 230 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവയുൾപ്പെടെ ചില പ്രധാന സംസ്ഥാനങ്ങളിൽ വളരെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അഖിലേഷ് യാദവിൻ്റെ സമാജ്‌വാദി പാർട്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ബ്ലോക്ക് എൻഡിഎയെക്കാൾ മുന്നിലുള്ള യുപിയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആശ്ചര്യം. മഹാരാഷ്ട്രയിലും ഇന്ത്യൻ സഖ്യം എൻഡിഎയുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എന്നിരുന്നാലും, ഒഡീഷയിലും അബ്ധ്രപ്രദേശ് നിയമസഭകളിലും എൻഡിഎ ശക്തമായ പ്രകടനമാണ് നടത്തുന്നത്.ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപി ട്രെൻഡുകളിൽ പകുതി പിന്നിട്ടപ്പോൾ ഒഡീഷയിൽ ബിജെഡിയെക്കാൾ മികച്ച ലീഡ് ബിജെപിക്കുണ്ട്.

ഒഡീഷ, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ കാര്യമായ നേട്ടം കൈവരിച്ചിട്ടും 236 സീറ്റുകളിൽ ലീഡ് നേടിയ ഭാരതീയ ജനതാ പാർട്ടി സ്വന്തം നിലയിൽ സീറ്റുകൾ കുറഞ്ഞു എന്നതാണ്‌ വരുന്ന വിവരങ്ങൾ.എതിരാളികളായ ഇന്ത്യ സഖ്യം 230 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 303 സീറ്റുകൾ സ്വന്തമായി ഉണ്ടായിരുന്നപ്പോൾ എൻ.ഡി.എ.ക്ക് 350-ലധികം സീറ്റുകളാണുണ്ടായിരുന്നത്.ബിജെപിക്ക് സ്വന്തമായി ഇന്ത്യ ഭരിക്കാനും ഭൂരിപക്ഷം മുമ്പ് ഉണ്ടായിരുന്നു. ഇപ്പോൾ ചിത്രം മാറി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “400-പാർ” പ്രവചനങ്ങളേക്കാൾ വളരെ കുറവായിരിക്കും, ബിജെപിക്ക് എന്നും ഉറപ്പായി. എന്തായാലും മോദി തന്നെ മൂന്നാം ഊഴം..മോദി വീണ്ടും ഇന്ത്യ ഭരിക്കും ഇതിനു ഒരു മാറ്റവും ഇല്ല/

Karma News Network

Recent Posts

ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

മുത്തങ്ങ: ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. കോഴിക്കോട്- മൈസൂരു പാതയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. പ്രത്യേകിച്ച് പ്രകോപനം ഒന്നുമില്ലാതെ…

5 mins ago

ഡിവോഴ്സിനു പിന്നാലെ ഗോവ ബീച്ചില്‍ അടിച്ചുപൊളിച്ച് മഞ്ജു പിള്ള

ബിഗ് സ്‌ക്രീൻ- മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയ മേഖലയില്‍ തന്റേതായ ഇടം…

19 mins ago

ഗര്‍ഭിണിയുടെ കരണത്തടിച്ച് CI, അതിക്രമം ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യംചെയ്തതോടെ

കൊച്ചി : നന്നാവില്ലെന്ന് ഉറപ്പിച്ച് സംസ്ഥാനത്തെ പോലീസുകാർ. എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ സി.ഐ മുഖത്ത് അടിച്ചെന്ന പരാതിയുമായി ഗര്‍ഭിണിയായ…

25 mins ago

പരീക്ഷയിൽ തോൽപ്പിച്ചു, പിന്നിൽ മുൻവൈരാഗ്യം, കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ വിദ്യാർത്ഥി

തൃശൂർ : തൃശൂർ കേരള വർമ്മ കോളജിലെ അദ്ധ്യാപകനെതിരെ പരാതിയുമായി വിദ്യാർത്ഥി. മുൻ വൈരാഗ്യത്തെ തുടർന്ന് പരീക്ഷയിൽ അധ്യാപകൻ തോൽപ്പിച്ചതായി…

57 mins ago

ഇടുക്കിയിൽ മരുമകൻ പെട്രോളൊഴിച്ച് തീ കൊളുത്തിയ സ്ത്രീ മരിച്ചു

ഇടുക്കി: പൈനാവിൽ മകളുടെ ഭര്‍ത്താവിന്‍റെ പെട്രോൾ ആക്രമണത്തിനിരയായ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ അന്നക്കുട്ടി ആണ് മരിച്ചത്. കോട്ടയം…

1 hour ago

ഭീകര മാളങ്ങൾ തകർത്ത് മോദി കാശ്മീരിൽ,തട്ടമിട്ട പെൺകുട്ടികൾക്കൊപ്പം സെല്ഫി

കാശ്മീരിൽ മുസ്ളീം പെൺകുട്ടികൾക്കൊപ്പം മോദിയുടെ സെല്ഫി. സെല്ഫി എടുത്തത് നരേന്ദ്ര മോദി സ്വന്തം ഫോണിൽ. തട്ടമിട്ട മുസ്ളീം പെൺകുട്ടികൾക്ക് ഒപ്പം…

2 hours ago