kerala

പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റ് സുരേഷ് ഗോപി, കേന്ദ്ര സഹമന്ത്രിയായി മലയാളികളുടെ SG

മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ വകുപ്പു വിഭജനം പൂർത്തിയായതിനു പിന്നാലെ, തൃശൂർ എംപിയും നിയുക്ത മന്ത്രിയുമായ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു. യുകെജിയിൽ കയറിയ അനുഭവമെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്ത സുരേഷ് ഗോപി. ശരിക്കും ഞാൻ ഇപ്പോൾ‌ ഒരു യുകെജി വിദ്യാർഥിയാണ്. തീർത്തും പുതിയ സംരംഭമാണ് താൻ ഏറ്റെടുത്തത്. സീറോയിൽ നിന്നാണ് സ്റ്റാർട്ട് ചെയ്യുന്നത്. എല്ലാമൊന്ന് പഠിച്ചോട്ടെ.

കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും. ജനങ്ങളാണ് തനിക്ക് ഈ അവസരം നൽകിയത്. തൃശൂരിലുടെ കേരളത്തിന്റെ വികസനം യാഥാർഥ്യമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ട്രാൻസ്പോർട്ട് ഭവനിലുള്ള ടൂറിസം വകുപ്പ് കാര്യാലയത്തിലേക്ക് സുരേഷ് ഗോപി വൈകാതെ യാത്ര തിരിക്കും. അവിടെയെത്തിയാകും ടൂറിസം വകുപ്പിന്റെ ചുമതല ഏറ്റെടുക്കുക. കേരളത്തിൽ നിന്നുള്ള മറ്റൊരു മന്ത്രിയായ ജോർജ് കുര്യൻ 11.30ന് ചുമതലയേൽക്കുമെന്നാണ് വിവരം. ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളാണ് ജോർജ് കുര്യനു ലഭിച്ചത്.ലഭിച്ചതു സഹമന്ത്രി സ്ഥാനമാണെങ്കിലും സുരേഷ് ഗോപിക്കും ജോര്‍ജ് കുര്യനുമായി ഫലത്തില്‍ 9 വകുപ്പുകളില്‍ നേരിട്ട് ഇടപെടലുകള്‍ നടത്താനുള്ള അവസരം ലഭിക്കും. സുരേഷ് ഗോപിക്ക് ക്യാബിനറ്റ് മന്ത്രിയായ ഹര്‍ദീപ്‌സിങ് പുരിയുടെ കീഴില്‍ പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിലും ഗജേന്ദ്ര സിംഗ് ഷെഖാവത്തിനു കീഴില്‍ ടൂറിസം വകുപ്പിലും സഹമന്ത്രി സ്ഥാനമാണുള്ളത്.

ഷെഖാവത്ത് സാംസ്‌കാരികകാര്യ കാബിനറ്റ് മന്ത്രി കൂടി ആയതിനാല്‍ സാംസ്‌കാരിക കാര്യങ്ങളിലും സുരേഷ് ഗോപിക്ക് ഇടപെടല്‍ നടത്താനാകും. ജോര്‍ജ് കൂര്യനാകട്ടെ കിരണ്‍ റിജ്ജുവിന്റെ കീഴില്‍ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ ചുമതലയും രാജീവ് രഞ്ജന്‍ സിംഗിന് കീഴില്‍ ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയങ്ങളുടെ ചുമതലയുമാണുള്ളത്. റിജ്ജു പാര്‍ലമെന്ററി കാര്യ മന്ത്രി കൂടി ആയതിനാല്‍ ആ വകുപ്പിലും, രാജീവ് രാജന്‍ സിംഗ് പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ചുമതലയുള്ള കാബിനറ്റ് മന്ത്രിയായതിനാല്‍ ആ വകുപ്പിലും സ്വാധീനം ചെലുത്താന്‍ ജോര്‍ജു കുര്യനും കഴിയും.ഫലത്തില്‍ ടൂറിസം, സാംസ്‌കാരികം, ന്യൂനപക്ഷകാര്യം, പാര്‍ലമെന്ററി കാര്യം, പെട്രോളിയം, പ്രകൃതിവാതകം, പഞ്ചായത്ത് രാജ്, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ മന്ത്രാലയങ്ങളില്‍ നേരിട്ടുള്ള ഇടപെടലുകള്‍ കേരളത്തിലുള്ള രണ്ട് മന്ത്രിമാര്‍ക്കും സാധ്യമാകുമെ ന്നതാണ് പ്രധാനപ്പെട്ട കാര്യം.

karma News Network

Recent Posts

ടി20 ലോകകപ്പ് ജയം,പിച്ചിലെ മണ്ണ്‌ തിന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ

ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ്‌ തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…

36 seconds ago

ഭഗവത് ഗീത മാർഗ ദർശി, ധർമ്മമാണ് എന്നെ നയിക്കുന്നത്, ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി ഋഷി സുനക്

യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്‌സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…

2 mins ago

‘പത്ത് പാസായ പലർക്കും എഴുത്തും വായനയും അറിയില്ല, കുട്ടികൾക്ക് പോത്തിനെയും പശുവിനെയും തിരിച്ചറിയാനാകാത്ത അവസ്ഥ- മന്തി സജി ചെറിയാൻ

കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…

36 mins ago

മലപ്പുറത്ത് 12 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ പിടിയിൽ

എക്‌സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്‍വേസ്റ്റേഷന്‍ - സിറ്റി ജങ്ഷന്‍ റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…

1 hour ago

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്‍(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago

മിനിലോറിക്ക് പിന്നില്‍ കാറിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…

2 hours ago