സംവിധായകൻ സത്യൻ അന്തിക്കാടിനെ വീട്ടിലെത്തി സന്ദർശിച്ച് നടൻ സുരേഷ് ഗോപി. വിഷുക്കോടി നൽകിയ ശേഷം സത്യൻ അന്തിക്കാടിന്റെ കാലിൽ തൊട്ട് അനുഗ്രഹവും വാങ്ങിയാണ് സുരേഷ് ഗോപി മടങ്ങിയത്. നീല ഷർട്ടും വെള്ള മുണ്ടുമാണ് ഇരുവരുടെയും വേഷം. ടീം സുരേഷ് ഗോപി എന്ന ഫേസ്ബുക്ക് പേജിലാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിലവിൽ മകൾ എന്ന സിനിമയുടെ പണിപ്പുരയിലാണ് സത്യൻ അന്തിക്കാട്. ജയറാമും മീരാജാസ്മിനുമാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഒരു സുരേഷ് ഗോപി ചിത്രം ഉടനുണ്ടാകുമെന്നാണ് പലരും കമന്റുകളിൽ കുറിച്ചിരിക്കുന്നത്. തൃശൂർ ജില്ലയിലെ മുഴുവൻ ബിജെപി ബൂത്ത് പ്രസിഡന്റുമാർക്കും സുരേഷ് ഗോപി വിഷുക്കൈന്നീട്ടം നൽകിയിരുന്നു. തൃശൂരിലെ കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി വെസ്റ്റ്ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടന്നത്. വേദിയിലെത്തിയ സുരേഷ് ഗോപിയെ കുട്ടികൾ താമര ബൊക്കെയും കണിക്കൊന്നയും കൃഷ്ണ വിഗ്രഹവും നൽകിയാണ് സ്വീകരിച്ചത്.
വേദിയിൽ വെച്ചിരുന്ന ഭഗവാന്റെ വിഗ്രഹത്തിന് മുന്നിലും സുരേഷ് ഗോപി കൈനീട്ടം വെച്ചിരുന്നു, മാനസിക വെല്ലുവിളി നേരിടുന്ന ഐശ്വര്യ മണികണ്ഠൻ എന്നീ കുട്ടികൾ സുരേഷ് ഗോപിയിൽ നിന്നും ആദ്യ കൈനീട്ടം ഏറ്റുവാങ്ങി. തുടർന്ന് നൂറുകണക്കിന് കുട്ടികൾക്കാണ് സുരേഷ് ഗോപി കൈനീട്ടം നൽകിയത്.
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…
ടി20 ലോകകപ്പ് ജയം സമ്മാനിച്ച പിച്ചിന്റെ മണ്ണ് തിന്ന് ആ മണ്ണിനേ കൂടി സന്തോഷത്തിൽ പങ്കു ചേർക്കുകയായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ…
യുകെ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ സന്ദർശനം നടത്തി പ്രധാനമന്ത്രി ഋഷി സുനക്.…
കേരളത്തിൽ എസ്എസ്എൽസി പാസായ പല കുട്ടികൾക്കും എഴുത്തും വായനയും അറിയില്ലെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിലെ ഒരു…