topnews

പൂച്ചയായും സിംഹവാലൻ ആയും തോന്നിയ താടി വടിച്ചുകളഞ്ഞിട്ടുണ്ട്, ഒറ്റക്കൊമ്പ് ബാക്കിയുണ്ട്- സുരേഷ് ഗോപി

ട്രോളുന്നവര്‍ക്ക് അതേ നാണയത്തില്‍ കിടിലന്‍ മറുപടി കൊടുക്കുകയാണ് നടന്‍ സുരേഷ് ഗോപി. കഴിഞ്ഞ ദിവസം നല്ല കട്ടത്താടിയിലുള്ള ചിത്രം എഫ്ബിയില്‍ പോസ്റ്റ് ചെയ്തപ്പോള്‍,അതിനെ സിംഹവാലന്‍ കുരങ്ങുമായി താരതമ്യപ്പെടുത്തി പോസ്റ്റിട്ടിരുന്നു ഒരു വിരുതന്‍. അതിന് സുരേഷ് ഗോപിയുടെ മകന്‍ നല്ല കിടലന്‍ മറുപടിയും കൊടുത്തിരുന്നു. ഇന്നിപ്പോള്‍ പുത്തന്‍ ചിത്രം പങ്കുവെച്ച് അതിനൊരു കിടിലന്‍ അടിക്കുറിപ്പും സുരേഷ് ഗോപി പങ്കുവെച്ചു. സിംഹവാലന്‍ ആയി തോന്നിയ താടി ആവശ്യം കഴിഞ്ഞ് വടിച്ച് കളഞ്ഞിട്ടുണ്ട്; ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്, ഒറ്റക്കൊമ്പന്റെ കൊമ്പ്.

പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ടെന്ന് അദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ് എന്ന് അദ്ദേഹം പുതിയ പടം ഫേസ്ബുക്കില്‍ ഇട്ടുകൊണ്ട് കുറിച്ചു.

ഒരു രാജ്യസഭാ എം.പി എന്ന നിലയില്‍ എന്റെ ആറ് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതില്‍ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണകൊണ്ട് എന്റെ കൈകള്‍ക്ക് കരുത്തും എന്റെ കാഴ്ചപ്പാടിന് വികാസവും കൈവന്നിരിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞദിവസം, സുരേഷ് ഗോപിയെ പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുട്ടമറുപടി മകനും നടനുമായ ഗോകുല്‍ സുരേഷ് നല്‍കിയിരുന്നു. സുരേഷ് ഗോപിയുടെ ഫോട്ടോയ്ക്കൊപ്പം ഒരു കുരങ്ങിന്റെ ചിത്രവും പോസ്റ്റ് ചെയത് ഈ ചിത്രത്തില്‍ രണ്ടു വ്യത്യാസങ്ങള്‍ ഉണ്ട് കണ്ടുപിടിക്കാമോ എന്ന ചോദ്യവുമായി ഇയാസ് മരക്കാര്‍ എന്ന യുവാവ് എത്തിയിരുന്നു. ഇതില്‍ രണ്ടു വ്യത്യാസം ഉണ്ടെന്നും ചിത്രത്തിലെ ഇടതു വശത്ത് നിന്റെ തന്തയും വലതുവശത്ത് എന്റെ തന്തയും എന്നായിരുന്നു ഗോകുലിന്റെ കമന്റ്. ഗോകുലിന്റെ മറുപടിയെ കൈയടിയോടെആണ് സുരേഷ് ഗോപി ആരാധകര്‍ ഏറ്റെടുത്തത്.

ഇപ്പോല്‍ പുതിയ ചിത്രം പങ്കുവെച്ച് രംഗത്ത് വന്നതോടെ നിരവധി പേരാണ് കന്റുകളുമായി രംഗത്ത് വന്നിരിക്കുന്നത്. എന്റമ്മോ, ഈ അച്ഛനേം മോനേം കൊണ്ട് ഒരു രക്ഷേമില്ല കേട്ടോ..! മോന്‍ നിലംപരിശാക്കിയ സിംഹവാലനെ വീണ്ടും എടുത്തിട്ടലക്കുന്ന അച്ഛനാരാ മോന്‍..എന്നാണ് ഒരാളുടെ കമന്റ്.
സുരേഷേട്ടന്‍ എങ്ങനെ ആയാലും ചുള്ളന്‍ അല്ലെ. ആ താടി ആയിരുന്നു കിടു.
എംപി എന്ന നിലയില്‍ താങ്കള്‍ നടത്തിയ എല്ലാ ഇടപെടലുകളും ബാക്കിയുള്ളവര്‍ക്ക് തികച്ചും ഒരു മാതൃകയാണ്. അതിലുമുപരി താങ്കള്‍ സ്വന്തമായി നിരാലംബര്‍ക്കു വേണ്ടി ചെയ്ത ഉപകാരങ്ങള്‍ വളരെ സ്തുത്യര്‍ഹമാണ്. തുടങ്ങി കമന്റുകല്‍ നീളുന്നു.

Karma News Network

Recent Posts

നോമ്പ് തുറക്കാനെത്തിയ വീട്ടിൽ നിന്ന് കവർന്നത് 40 പവനും രണ്ട് ലക്ഷം രൂപയും കവർന്ന മൂന്ന് പേർ പിടിയിൽ

പണവും സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം…

8 hours ago

പിണറായി പോയത് കോടികളുടെ ഡീൽ ഉറപ്പിക്കാൻ- പാണ്ഢ്യാല ഷാജി

പിണറായി വിജയൻ വിദേശത്ത് പോയത് ശതകോടികളുടെ ഡീൽ ഉറപ്പാക്കാൻ എന്ന് പിണറായിലെ മുഖ്യമന്ത്രിയുടെ അയൽ വാസിയും കമ്യൂണിസ്റ്റുമായ പാണ്ഢ്യാല ഷാജി.…

9 hours ago

ജയം ഉറപ്പ്, തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭൂരിപക്ഷം 20,000 കടക്കും

തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയം ഉറപ്പ്,ഇത്തവണ തൃശൂര്‍ ലോക് സഭാ മണ്ഡലം എടുക്കുമെന്നും 20,000 വോട്ടുകള്‍ വരെ ഭൂരിപക്ഷം നേടുമെന്ന…

10 hours ago

അച്ഛനും സഹോദരനുമൊപ്പം കുളിക്കാനിറങ്ങിയ 13കാരൻ പുഴയിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: പുഴയിൽ കുളിക്കാനിറങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലയിൻകീഴ് മഠത്തിങ്ങൽക്കര അനൂപ് ഭവനിൽ അനിൽകുമാറിന്റെ മകൻ അരുൺ (13) ആണ്…

10 hours ago

സുഖം തേടിപോയതല്ല, ചേച്ചി ഒരു ജീവിതം കിട്ടാനാണ്‌ അവനൊപ്പം പോയത്, മായയുടെ സഹോദരി കർമ ന്യൂസിനോട്

കഴിഞ്ഞ ദിവസമാണ് കാട്ടാക്കടയിൽ വാടക വീടിനു സമീപത്തെ റബർ പുരയിടത്തിൽ മായാ മുരളിയെന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ…

11 hours ago

കരമന അഖിൽ കൊലപാതകം, ഡ്രൈവർ അനീഷ് പിടിയിൽ

കരമന അഖിൽ കൊലപാതകത്തിൽ ഡ്രൈവർ അനീഷ് പിടിയിൽ. ബാലരാമപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്. മറ്റൊരിടത്തേക്ക് ഒളിവിൽ പോകാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു പൊലീസ്…

11 hours ago