topnews

‘ദ കേരള സ്റ്റോറി’ ആരെയും മോശമായി ചിത്രീകരിച്ചിട്ടില്ല, മുഖ്യമന്ത്രിയും നേതാക്കളും ചിത്രത്തെ എതിർത്തത് എന്തുകൊണ്ടെന്നറിയില്ലെന്ന് ജി സുരേഷ് കുമാർ

ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഇടയാക്കിയ ചിത്രം ‘ദ കേരള സ്റ്റോറി’ പ്രദർശനം നടന്നു വരികയാണ്. ചിത്രം കണ്ട നിരവധി പേർ സിനിമയെ പ്രശംസിച്ച് എത്തിയിട്ടുണ്ട്. ഇപ്പോഴിതാപ്രതികരണവുമായി നിർമ്മാതാവും ഫിലിം ചേംബർ പ്രസിഡന്റുമായ ജി. സുരേഷ് കുമാർ രംഗത്തെത്തി. ആരെയും മോശമായി ചിത്രീകരിച്ചിട്ടുള്ള സിനിമയല്ല കേരള സ്‌റ്റോറിയെന്നും കേരളത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് കൃത്യമായി വിശദീകരിക്കുന്ന ചിത്രമാണ് ഇതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രയും മറ്റ് നേതാക്കളും എന്തിനാണ് ഭയക്കുന്നതെന്നും എല്ലാവരും സിനിമ കാണട്ടെയെന്നും സുരേഷ് കുമാർ പ്രതികരിച്ചു. സിറിയയിൽ എത്തിപ്പെട്ട മൂന്ന് പെൺകുട്ടികളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. എന്താണ് ഈ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവരും മനസിലാക്കണം-സുരേഷ് കുമാർ പറഞ്ഞു.

കഴിഞ്ഞ പത്ത് കൊല്ലമായി നിർബന്ധിത മതപരിവർത്തനം ചെയ്യപ്പെട്ടത് 32,000 പേരെന്നാണ് സിനിമയുടെ അവസാനം എഴുതി കാണിക്കുന്നത്. അല്ലാതെ 32,000 പേർ സിറിയയിൽ പോയി എന്നല്ല ചിത്രത്തിൽ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് ചിത്രങ്ങളുടെ റിലീസുള്ളതിനാലാണ് ചിത്രം പ്രദർശിപ്പിക്കാൻ കഴിയാതെ പോയതെന്നും, ചിത്രം തിയേറ്ററുകളിൽ തിരിച്ചുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രം തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചതിന് പിന്നാലെ നിരവധി പേരാണ് ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തുന്നത്. ദി കേരള സ്‌റ്റോറി എന്ന ചിത്രം ഭീകരവാദത്തിന്റെ യഥാർത്ഥ മുഖം കാട്ടിത്തരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിൽ പറയുകയുണ്ടായി. എന്നാൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ കേരള സ്റ്റോറി റിലീസ് ചെയ്യുന്നതിനെ എതിർത്തുകൊണ്ട് വോട്ടുബാങ്ക് രാഷ്‌ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭീകരവാദികൾ നടപ്പിലാക്കിയ പദ്ധതികളുടെയും അവരുടെ പ്രവർത്തനങ്ങളുടെയും നേർച്ചിത്രമാണ് സിനിമയിൽ കാണിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി സിനിമയെ എതിർത്തുകൊണ്ട് ഭീകരരുടെ പക്ഷം നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

13 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

28 mins ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

43 mins ago

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

1 hour ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

1 hour ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

1 hour ago