more

ഈ കെട്ടിച്ചു വിടുക എന്ന പദം തന്നെ അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ്, കുറിപ്പ്

വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീകൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് സുരേൽ് സി പിള്ള. വിദേശങ്ങളിൽ ഒക്കെ ചെയ്യുന്ന പോലെ ആപക്വത ആയിട്ടു കല്യാണം കഴിച്ചാൽ മതി.എന്റെ അഭിപ്രായത്തിൽ ‘ഈ കെട്ടിച്ചു വിടുക’ എന്ന പദം തന്നെ അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ്.അതിലും അരോചകമാണ് പെൺകുട്ടികളെ, ഭർത്താവിന്റെ വീട്ടിലേക്ക് കല്യാണം കഴിച്ചു വിടുന്നത്.ധാരാളം മാനസിക, ശാരീരിക പീഡന കഥകൾ സുഹൃത്തുക്കളിൽ നിന്നും കേട്ടിട്ടുണ്ട്. അങ്ങിനെ കല്യാണം കഴിച്ചു പോകുന്ന പെൺകുട്ടിയുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂവെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

അമ്മൂമ്മ കഥകളിലെ യക്ഷിയെ പാലമരത്തിൽ തളയ്ക്കുന്നതു പോലെയാണ്, സ്ത്രീയെ കല്യാണം കഴിച്ചു പുരുഷന്റെ കുടുംബ വീട്ടിൽ അയക്കുന്നത്. അല്ലെങ്കിൽ ചിറകരിഞ്ഞു കിളികളെ കാട്ടിൽ വിടുന്ന പോലെ. സ്വാതന്ത്ര്യം അതോടെ തീരും. പ്രായപൂർത്തി ആയ പുരുഷനും സ്ത്രീക്കും കുടുംബത്തിൽ നിന്നും മാറി ഒറ്റയ്ക്കു താമസിക്കുന്ന അവസ്ഥ വന്നാലേ കുടുംബ ബന്ധങ്ങൾ ശക്തമാകൂ. ധാരാളം മാനസിക, ശാരീരിക പീഡന കഥകൾ സുഹൃത്തുക്കളിൽ നിന്നും കേട്ടിട്ടുണ്ട്. കുറച്ചു നാൾ മുൻപ് എഴുതിയതാണ്; പുതിയ കുറെ അനുഭവ കഥകൾ കേട്ടപ്പോൾ ഒന്നു കൂടി പറയണം എന്നു തോന്നി. ജോ മിങ് എന്റെ അടുത്ത സുഹൃത്തായിരുന്നു, ചൈനക്കാരൻ, നന്നായി സംസാരിക്കും, ഒഴിവു സമയങ്ങളിൽ ഞങ്ങൾ കുടുംബ കാര്യങ്ങൾ പരസ്പരം സംസാരിക്കുമായിരുന്നു.

രണ്ടായിരത്തി രണ്ടിൽ ആണ്. മാസം കൃത്യമായി ഓർമ്മയില്ല, സെപ്റ്റംബർ മാസം ആണെന്നു തോന്നുന്നു.അന്ന് ഞങ്ങൾ രണ്ടു പേരും അമേരിക്കയിൽ കാൽടെക്കിൽ (കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജിയിൽ) പോസ്റ്റ്-ഡോക്ടറൽ ഗവേഷണം നടത്തുന്ന സമയമാണ്.അങ്ങിനെയാണ് ഒരു ദിവസം കോഫി ബ്രേക്കിന്റെ ഇടയിൽ ജോ മിങ്, ലീമ (യഥാർത്ഥ പേരുകൾ അല്ല) എന്ന തന്റെ പ്രണയിനിയെക്കുറിച്ചു പറഞ്ഞത്.ജോമിങിന്റെ കണ്ണുകളിൽ സന്തോഷം വിരിഞ്ഞു.”അപ്പോൾ ഉടനെ കല്യാണം കഴിച്ചു കൂടെ?” ഞാൻ ചോദിച്ചു.”അത് സുരേഷേ, ഭയങ്കര ചിലവുള്ള ഏർപ്പാടാണ്.””അതെന്താണ് കല്യാണത്തിന് ഭയങ്കര ചെലവ്?” എനിക്ക് ആകാംക്ഷയായി.”അത് കല്യാണത്തിനു മുൻപ്, ലീമയുടെ മാതാപിതാക്കൾക്ക് വലിയ ഒരു സമ്മാനം കൊടുക്കണം. ‘ബ്രൈഡ് പ്രൈസ്’ എന്നാണ് പറയുന്നത്.””കൊള്ളാമല്ലോ, നിങ്ങളുടെ ആചാരങ്ങൾ” ഞാൻ ചിരിച്ചു.”എത്ര പൈസ വേണ്ടി വരും?” ഞാൻ ചോദിച്ചു.”അത് യു എസ് ഡോളറിൽ ഏകദേശം പതിനായിരം ഡോളർ (ആറു ലക്ഷം രൂപ)””അതിലും കുറയാത്ത പൈസ ലിമ എന്റെ എന്റെ മാതാപിതാക്കൾക്കും കൊടുക്കും.””കൊള്ളാമല്ലോ, കല്യാണ ചെലവുകൾക്ക് എടുക്കാമല്ലോ, ആ പൈസ.””അല്ല, പൈസ സാധാരണ രണ്ടു പേർക്കും കൂടി പുതിയ ഒരു അപ്പാർട്ട്മെന്റ് വാങ്ങാനായുള്ള അഡ്വാൻസ് കൊടുക്കും, ബാക്കി പതിയെ ലോൺ ആയി അടയ്ക്കും.””അപ്പോൾ നിങ്ങളുടെ നാട്ടിൽ, പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിലല്ലേ താമസം?””ഞങ്ങളുടെ പ്രോവിന്സിൽ അങ്ങിനെയല്ല, ചൈന വലിയ രാജ്യമല്ലേ, ഓരോ സ്ഥലങ്ങളിലും ഇതൊക്കെ വ്യത്യസപ്പെട്ടിരിക്കും”. ജോമിങ് പറഞ്ഞു നിർത്തി.എത്ര നല്ല ആചാരം, ആരും ആരുടേയും അടിമയല്ല. ഇഷ്ടങ്ങൾക്ക് വിലങ്ങുകൾ ഇല്ല.

പറഞ്ഞു വരുന്നത്, എനിക്ക് ഏറ്റവും വിഷമം തോന്നിയിട്ടുള്ള ഒരു സമ്പ്രദായം ആണ്, വിവാഹ ശേഷം പെൺകുട്ടിയെ (വധുവിനെ) ഭർത്താവിന്റെ വീട്ടിലേക്ക് അയക്കുന്നത്.ഒരു പരിചയവും ഇല്ലാത്ത, ഇണങ്ങാൻ പറ്റുമോ എന്നറിയാത്ത ഒരു സ്ഥലത്തേക്ക് മകളെ അയക്കുന്നത് എത്ര വിഷമിപ്പിക്കുന്ന സംഗതിയാണ്?.ഒരാഴ്ച്ചയൊക്കെ അതിഥിയായി കഴിയാം, എന്നിരുന്നാലും, ഒരു ജീവിതകാലം മുഴുവൻ മറ്റൊരു സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ.പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ ഇപ്പറയുന്നതിന് വലിയ അംഗകാരം കിട്ടില്ല എന്നറിഞ്ഞു തന്നെയാണ് എഴുതുന്നത്.പ്രായമായ അച്ഛനും, അമ്മയും എന്നൊക്കെയാവും ഇപ്പോൾ മനസ്സിൽ, അല്ലേ?.അപ്പോൾ പെൺ മകൾ/മക്കൾ മാത്രമുള്ള മാതാപിതാക്കളോ?ഇനിയുള്ള തലമുറയിൽ, മക്കളുടെ കൂടെയുള്ള താമസം എത്രമാത്രം പ്രായോഗികമായതാണ് ആണ് എന്നും ആലോചിക്കണം.കൂട്ടു കുടുംബങ്ങളിൽ നിന്നും അണു കുടുംബത്തിലേക്ക് മാറിയതാണ് എല്ലാ കുടുംബ പ്രശ്നങ്ങൾക്കും കാരണം എന്ന് ചിന്തിക്കുന്നവരായിരിക്കും കൂടുതലും.ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നുള്ളതാണ്. മാതാപിതാക്കൾക്കും അങ്ങിനെയാണ്.രണ്ടായി താമസിച്ചാൽ രണ്ടു കൂട്ടരുടെയും സ്വാതന്ത്ര്യത്തിനു വിഘാതം ഉണ്ടാവില്ല.പരസഹായം ആവശ്യമില്ലാത്ത സമയം വരെ ഒറ്റയ്ക്ക് താമസിക്കുന്നതല്ലേ അവർക്കും അഭികാമ്യം?

അപ്പോൾ മക്കൾക്കായി, നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം, ജോമിങിന്റെയും, ലിമയുടെയും മാതാപിതാക്കൾ ചെയ്തപോലെ തനിയെ താമസിക്കാൻ ഒരു വീടോ, അപ്പാർട്ടുമെന്റോ വാങ്ങാനുള്ള കുറച്ചു പൈസ കൊടുക്കുക എന്നുള്ളതാണ്.വരന്റെയും, വധുവിന്റെയും മാതാപിതാക്കൾ തുല്യമായി അതിനുള്ള പൈസ contribute ചെയ്യട്ടെ.ബാക്കിയുള്ളത് അവർ തന്നെ ലോൺ എടുക്കട്ടേ, അടച്ചു തീർക്കുന്നത് അവരുടെ ഉത്തരവാദിത്വം.പെൺകുട്ടിയെ ഒരു പരിചയവും ഇല്ലാത്ത ഭർതൃഗൃഹത്തിലേക്ക് വിട്ട്, അവിടെ നീറിപ്പുകയാതെ അവർ അവരുടെ ജീവിതം കെട്ടിപ്പടുക്കാൻ സഹായം ചെയ്യുകയല്ലേ ഉത്തരവാദിത്വം ഉള്ള മാതാപിതാക്കൾ ചെയ്യേണ്ടിയത്?അവർക്ക് അതിനുള്ള പക്വത ഈ പ്രായത്തിൽ കാണുമോ എന്നൊക്കെ ചിന്തിച്ചു തല പുകയ്ക്കണ്ട. വിദേശങ്ങളിൽ ഒക്കെ ചെയ്യുന്ന പോലെ ആപക്വത ആയിട്ടു കല്യാണം കഴിച്ചാൽ മതി.എന്റെ അഭിപ്രായത്തിൽ ‘ഈ കെട്ടിച്ചു വിടുക’ എന്ന പദം തന്നെ അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ്.അതിലും അരോചകമാണ് പെൺകുട്ടികളെ, ഭർത്താവിന്റെ വീട്ടിലേക്ക് കല്യാണം കഴിച്ചു വിടുന്നത്.ധാരാളം മാനസിക, ശാരീരിക പീഡന കഥകൾ സുഹൃത്തുക്കളിൽ നിന്നും കേട്ടിട്ടുണ്ട്.അങ്ങിനെ കല്യാണം കഴിച്ചു പോകുന്ന പെൺകുട്ടിയുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ.

ചില സ്ഥലങ്ങളിൽ ഒക്കെ ‘കൊടുക്കുക (എന്നെ ‘കൊടുത്തിരിക്കുന്നത്’ ഇന്ന സ്ഥലത്താണ് എന്ന് പറയുന്നതും കേട്ടിട്ടുണ്ട്) എന്നാണ് പറയുന്നത്.സ്വാതന്ത്ര്യം പുരുഷനു മാത്രം എന്നുള്ളതാണല്ലോ, നമ്മുടെ സമൂഹത്തിലെ പൊതു തത്വം.പുരുഷനെ കെട്ടിച്ചു വിടുക എന്ന് കേട്ടിട്ടുണ്ടോ?പറഞ്ഞു വന്നത് നമ്മുടെ ഇടയിൽ സ്ത്രീ വിരുദ്ധമായ പല അനാചാരങ്ങളും ഉണ്ട്.മകന് അല്ലെങ്കിൽ മക്കൾക്കുള്ള ഏറ്റവും വലിയ വിവാഹ സമ്മാനം, അവർക്ക് സ്വാതന്ത്ര്യത്തോടെ, മനസ്സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കുക എന്നതാണ്.ഒന്നു മാറി ചിന്തിച്ചു കൂടെ?അതിനു സാഹചര്യം ഉള്ളവരെങ്കിലും?(അഭിപ്രായങ്ങൾ പോസ്റ്റുമായി ബന്ധപ്പെട്ട ആശയങ്ങളിൽ മാത്രം ഒതുക്കുവാൻ അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായ പരാമർശങ്ങൾ ദയവായി ഒഴിവാക്കുക).

Karma News Network

Recent Posts

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

8 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

20 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

31 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

1 hour ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

1 hour ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

1 hour ago