entertainment

വിഷാദം മുങ്ങിമരിക്കുന്നത് പോലെ,സുശാന്തിന്റെ ഫോട്ടോയുള്ള ടി ഷര്‍ട്ട്: ഫ്ലിപ്പ്കാര്‍ട്ട് ബഹിഷ്‌കരിക്കണമെന്ന് ആരാധകര്‍ sushanth singh rajput flipkart

മുംബൈ: അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ ഫോട്ടോയുള്ള ടി ഷര്‍ട്ട് വില്‍പ്പനയ്ക്ക് വെച്ച ഫ്ലിപ്പ്കാര്‍ട്ടിനെതിരെ സുശാന്ത് സിംഗ് രജ്പുത് ആരാധകര്‍ രംഗത്ത്. ഫ്ലിപ്പ്കാര്‍ട്ടിന്റെ ഇത്തരം ‘വിലകുറഞ്ഞ മാര്‍ക്കറ്റിംഗ് നിര്‍ത്തണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടു.

‘സുശാന്തിന്റെ ദാരുണമായ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് രാജ്യം ഇതുവരെ പുറത്തുവന്നിട്ടില്ല. നീതിക്കുവേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും. ഈ ഹീനമായ പ്രവൃത്തിയില്‍ ഫ്ലിപ്പ്കാര്‍ട്ട് ലജ്ജിക്കണം, ഇത്തരമൊരു സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ മാപ്പ് പറയണം,’ ഒരു ആരാധകന്‍ ട്വിറ്ററില്‍ പ്രതികരിച്ചു.  സുശാന്തിന്റെ ഫോട്ടോയ്‌ക്കൊപ്പം ടി ഷര്‍ട്ടില്‍, ‘വിഷാദം മുങ്ങിമരിക്കുന്നത് പോലെയാണ്’ എന്ന സന്ദേശവും ഉണ്ടായിരുന്നു. ഒരു ആരാധകന്‍ ‘ഡിപ്രഷന്‍’ മുദ്രാവാക്യത്തോടൊപ്പം നടന്റെ ചിത്രമുള്ള ടി-ഷര്‍ട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടതിന് പിന്നാലെ, ഫ്ലിപ്പ്കാര്‍ട്ട് ബഹിഷ്‌ക്കരിക്കാന്‍ ട്വിറ്ററില്‍ പ്രചാരണം ആരംഭിക്കുകയായിരുന്നു..

ടി ഷര്‍ട്ടിലെ സന്ദേശം സുശാന്ത് ആത്മഹത്യ ചെയ്തതാണെന്ന് സൂചിപ്പിച്ചതില്‍ അസ്വസ്ഥരായ ആരാധകര്‍ ഫ്ലിപ്പ്കാര്‍ട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. സംഭവത്തില്‍ ഫ്ലിപ്കാര്‍ട്ട് നിന്ന് മാപ്പ് പറയണമെന്നും അവരുടെ വെബ്‌സൈറ്റില്‍ നിന്ന് ഇത്തരം ടി ഷര്‍ട്ടുകള്‍ നീക്കം ചെയ്യണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടു.’ അത്തരം ടി ഷര്‍ട്ട് വില്‍ക്കാനുള്ള നീക്കത്തെ ചിലര്‍ ‘വിഡ്ഢിത്തം’ എന്ന് വിശേഷിപ്പിച്ചു. ‘ഇത് എന്ത് വിലകുറഞ്ഞ മാര്‍ക്കറ്റിംഗ് ആണ്?’ ബുധനാഴ്ച ഒരു ട്വിറ്റര്‍ ഉപയോക്താവ് എഴുതി.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

14 mins ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

57 mins ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

2 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

2 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

3 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

4 hours ago