entertainment

ആത്മഹത്യയ്ക്ക് തൊട്ടുമുൻപ് സുശാന്ത് ഗൂഗിളിൽ തിരഞ്ഞത് ഈ മൂന്ന് കാര്യങ്ങൾ, പോലിസിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ

ബോളിവുഡ് താരം സുശാന്ത് സിം​ഗിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദിനം പ്രതി പുതിയ കാര്യങ്ങളാണ് പുറത്ത് വരുന്നത്. ജൂൺ 14ന്, സുശാന്ത് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ​ഗൂ​ഗിളിൽ പ്രധാനമായും സേർച്ച് ചെയ്ത കാര്യങ്ങളെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ.. വാർത്താ റിപ്പോർട്ടുകളിൽ അദ്ദേഹത്തിന്റെ സ്വന്തം പേര്, അദ്ദേഹത്തിന്റെ മരണത്തിന് മുൻപ് ആത്മഹത്യ ചെയ്ത മുൻ മാനേജർ ദിഷാ സാലിയന്റെ പേര്, മാനസികരോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് സുശാന്ത് ഗൂഗിളിൽ തിരഞ്ഞതെന്ന് കേസിന്റെ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

കലിന ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിന്റെയും ലാപ്‌ടോപ്പിന്റെയും ഫോറൻസിക് റിപ്പോർട്ടുകളിൽ നിന്നാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.നടന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. “പണം കൈമാറിയ എല്ലാ അക്കൗണ്ടുകളും അറിയാവുന്നവ തന്നെയായിരുന്നു. ഏറ്റവും വലിയ കൈമാറ്റം കഴിഞ്ഞ വർഷം 2.8 കോടി രൂപയായിരുന്നു, ഇത് ജിഎസ്ടിക്ക് വേണ്ടിയായിരുന്നു,” ഉദ്യോഗസ്ഥർ പറഞ്ഞു.

അതേ സമയം സുശാന്ത് സിംഗിൻറെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ നിർബന്ധിത നിരീക്ഷണത്തിലാക്കി. പാറ്റ്ന എസ്.പി ബിനയ് തിവാരിയെ ആണ് ബിർഹാൻ മുംബൈ നഗരസഭ 14 ദിവസത്തേക്ക് ക്വാറൻറീൻ ചെയ്തത്. ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച്‌ ക്വാറൻറീൻ ചെയ്യുകയായിരുന്നെന്നാണ് ബിഹാർ ഡിജിപി ട്വീറ്റ് ചെയ്തത്.

മുംബൈയിൽ കേസന്വേഷണം നടത്തുന്ന സംഘത്തെ നയിക്കാനാണ് എസ്പി ബിനയ് തിവാരി ഇന്നലെ വൈകീട്ടോടെ എത്തിയത്.. മാധ്യമ പ്രവർത്തകരെ കണ്ടശേഷം ജോലിയിലേക്ക് കടക്കും മുൻപ് മുംബൈ കോർപ്പറേഷൻ ഉദ്യോഗസ്ഥരെത്തി അദ്ദേഹത്തിന്റെ കൈയ്യിൽ ക്വാറൻറീൻ സീൽ പതിക്കുകയായിരുന്നു. രാത്രിയോടെ എസ്.പിയെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കോവിഡ് കൊവിഡ് പ്രതിരോധത്തിൻറെ ഭാഗമായുള്ള നടപടിയെന്നാണ് കോർപ്പറേഷൻ അധികൃതർ നൽകിയ വിശദീകരണം. സുശാന്തിൻറെ കുടുംബം പാറ്റ്നയിൽ നൽകിയ പരാതി അന്വേഷിക്കാൻ ബിഹാർ പോലീസ് മുംബൈയിൽ എത്തിയത് മുതൽ തുടങ്ങിയ തർക്കമാണ് പുതിയ തലത്തിലേക്ക് കടക്കുന്നത്. സാഹചര്യം വിലയിരുത്താൻ മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉന്നതതല യോഗം വിളിച്ചു.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

8 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

9 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

10 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

10 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

10 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

11 hours ago