entertainment

അമ്മയെക്കുറിച്ചെഴുതി സുശാന്തും അമ്മയുടെ അടുത്തേക്ക് മടങ്ങി

ബോളിവുഡ് താരം സുശാന്ത് സിങ് രജ്‌പുത്തിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സിനിമ ലോകം. ആറുമാസമായി സുശാന്ത് വിഷാദ രോഗത്തിന് അടിമയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അമ്മയുടെ ചിത്രം പങ്കുവച്ച്‌ ക്ഷണികമായ ജീവിതത്തെ കുറിച്ച്‌ പങ്കുവച്ച സുശാന്തിന്റെ പോസ്റ്റാണ് ആരാധകർക്കിടയിൽ വിങ്ങലാകുന്നത്.

അകാലത്തിൽ മരിച്ചുപോയ അമ്മയെ കുറിച്ചാണ് ജൂൺ മൂന്നിന് ഷെയർ ചെയ്ത പോസ്റ്റിൽ സുശാന്ത് പറയുന്നത്. 2002ലാണ് സുശാന്ത് സിങ് രജ്പുതിന്റെ അമ്മ മരിക്കുന്നത്. അമ്മയുടെ മരണം രജ്‌പുത് കുടുംബത്തെ ആകെ തളർത്തിയ സംഭവമാണ്. അതോടെയാണ് സുശാന്തും കുടുംബവും പാട്ന വിട്ട് ദില്ലിയിലേക്ക് കൂടുമാറിയത്.

കണ്ണുനീർ തുള്ളികളിൽ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന മങ്ങിയ ഭൂതകാലം അവസാനിക്കാത്ത സ്വപ്നങ്ങൾ ഒരു പുഞ്ചിരി കൊത്തുപണി ചെയ്യുന്നു ക്ഷണികമായ ജീവിതം, ഇരുവരും തമ്മിൽ ചർച്ചകൾ .അമ്മ” എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.

ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശാന്ത് സിങ് രജ്പുത് തന്റെ കരിയർ ആരംഭിച്ചത്. സ്റ്റാർ പ്ലസിലെ ‘കിസ് ദേശ് മേ ഹെ മേരാ ദിൽ’ എന്ന സീരിയലിലൂടെയായിരുന്നു തുടക്കം. തുടർന്ന് വന്ന ‘പവിത്ര റിഷ്ത’ എന്ന സീരിയൽ സുശാന്തിനെ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ പ്രിയങ്കരനാക്കി.

‘കൈ പോ ചെ’ എന്ന ചിത്രത്തിലൂടെയാണ് സുശാന്ത് ബോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. മികച്ച നവാഗത നടനുള്ള ആ വർഷത്തെ ഫിലിം ഫെയർ പുരസ്കാരവും ഈ ചിത്രത്തിലൂടെ സുശാന്ത് സ്വന്തമാക്കി. റൊമാന്റിക് കോമഡി ചിത്രമായ ‘ശുദ്ധ് ദേശി റൊമാൻസ്’ (2013), ആക്ഷൻ ത്രില്ലർ ‘ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി’ എന്നീ ചിത്രങ്ങളിലും മികച്ച പ്രകടനമാണ് സുശാന്ത് കാഴ്ച വച്ചത്. ആമിർ ഖാനും അനുഷ്ക ശർമ്മയും പ്രധാനവേഷത്തിലെത്തിയ ആക്ഷേപഹാസ്യ ചിത്രമായ ‘പികെ’യിലെ സർഫറാസ് യൂസഫ് എന്ന അതിഥിവേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം എസ് ധോണിയുടെ ജീവചരിത്രസിനിമയായ ‘എം എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി’യിൽ ധോണിയെ അവതരിപ്പിച്ചതും സുശാന്ത് ആയിരുന്നു. കേദാർനാഥ്, ചിച്ചോർ എന്നീ ചിത്രങ്ങളും ഏറെ ശ്രദ്ധ നേടി.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

8 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

8 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

9 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

10 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

10 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

11 hours ago