Categories: mainstoriesnational

സുഷമ സ്വരാജ് സഞ്ചരിച്ച വിമാനവുമായി ബന്ധം നഷ്ടപ്പെട്ടു; 14 മിനിട്ടുനേരം ബന്ധപ്പെടാന്‍ കഴിഞ്ഞില്ല

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി മൗറീഷ്യസിലേക്കുപോയ വ്യോമസേനാ വിമാനവുമായുള്ള ബന്ധം 14 മിനിട്ട് നേരത്തേക്ക് എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായി. ദക്ഷിണാഫ്രിക്കയിലേക്കുള്ള കേന്ദ്രമന്ത്രിയുടെ യാത്രയ്ക്കിടെ ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മൗറീഷ്യസിന്റെ വ്യോമാതിര്‍ത്തിയിലേക്ക് വിമാനം പ്രവേശിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു ഇത്.

തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4 മണിക്കാണ് വിമാനം പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈ ഫ്ലൈറ്റ് ഇന്‍ഫര്‍മേഷന്‍ ഏരിയയിലേക്ക് വിമാനം കടന്നു. ഇവിടെ നിന്ന് മൗറീഷ്യസിന്‍റെ വ്യോമ പരിധിയിലേക്ക് പ്രവേശിച്ച വിമാനം അവിടെയുള്ള എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടില്ല.

സുഷമ സ്വരാജ് സഞ്ചരിച്ച വിമാനവുമായുള്ള ബന്ധം 10 മിനിറ്റിലധികം നഷ്ടമായതോടെ 4.44ന് മൗറീഷ്യസ് അപായ മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ എയര്‍ട്രാഫിക് കണ്‍ട്രോളിനെയും വിവരമറിയിച്ചു. ഇവിടെ നിന്നും വിമാനത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ 4.58ന് വിമാനത്തിന്‍റെ പൈലറ്റ് മൗറീഷ്യസ് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധപ്പെട്ടു. ഈ ഭാഗത്ത് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്രയ്ക്കിടയില്‍ ആശയവിനിമയ സംവിധാനം പലപ്പോഴും ഫലപ്രദമായി പ്രവര്‍ത്തിക്കാറില്ലെന്ന് വിദഗ്ദര്‍ പറഞ്ഞു.

വിമാനവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നത് ആശങ്കയ്ക്ക് ഇടയാക്കിയെന്ന വാര്‍ത്തകള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

ബ്രിക്‌സ്, ഇന്ത്യ – ബ്രസീല്‍ – ദക്ഷിണാഫ്രിക്ക മന്ത്രിതല യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് കേന്ദ്രമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് പോയത്. ഡല്‍ഹി -തിരുവനന്തപുരം – മൗറീഷ്യസ് വഴി ആയിരുന്നു കേന്ദ്രമന്ത്രിയുടെ യാത്ര.

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

4 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

19 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

33 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

60 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago